ഇന്ന് കചേലദിനം; ആയിരക്കണക്കിന് ഭക്തർ ഇന്ന് ഗുരുവായൂരപ്പന് അവൽ നിവേദ്യം നടത്തും.
സതീർഥ്യനായ കുചേലനെ ദാരിദ്ര്യ ദുഃഖത്തിൽ നിന്ന് ശ്രീകൃഷ്ണൻ കരകയറ്റിയദിനം ധനുമാസത്തിലെ മുപ്പെട്ടു ബുധനാഴ്ച കുചേലദിനം ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. പുലരി മുതൽ രാത്രിവരെ അവിലുമായി ഭക്തർ ഗുരുവായൂപ്പനെ കാണാനെത്തും.
അവിൽ സ്വീകരിച്ച് ഗുരുവായൂരപ്പന് നിവേദിച്ചശേഷം തിരിച്ചുനൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിയയ്ക്ക് അവിൽ നിവേദിക്കും. ഇതിനുപുറമേ, നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയിൽ കുഴച്ച അവിൽ ഭക്തസഹസ്രങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ