തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയൻ മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് രണ്ടു ദിവസമായി നടത്തുന്ന പുനർനവം -2023 വിജയിപ്പിക്കുന്നതിന് മുണ്ടത്തിക്കോട് എൻ.എസ്.എസ് കരയോഗം, വനിതാസമാജം, ബാലസമാജം, സ്വയം സഹായ സംഗങ്ങൾ എന്നിവയുടെ സംയുക്ത യോഗം തീരുമാനിച്ചു. ഡിസംബർ 25,26 തിയതികളിൽ ആണ് പുനർനവം. കരയോഗം പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സുധീഷ്ബാബു സ്വാഗതവും വനിതാസമാജം പ്രസിഡന്റ് ലത ജയരാജ് നന്ദിയും പറഞ്ഞു. ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ, ബാബു മുത്തൂറ്റിപറമ്പിൽ, സച്ചിദാനന്ദൻ മാരാത്ത്, എം ഗംഗാധരൻ. എം വിജയലക്ഷ്‌മി ആശംസകൾ നേർന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍