വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനവും പാർളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന 22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രവേദിയിൽ സ്ഥാപിയ്ക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്ര ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ക്ഷേത്രം ഊരാളനും ട്രസ്റ്റിയും സ്ഥിരം ബോർഡ് അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് ആരതി നടത്തി.
പ്രഥമ ഹാരാർപ്പണവും ചെയ്തു. തുടർന്ന് നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ.പ്രദീപ്കുമാർ, ക്ഷേത്രം മുൻ ഡെപ്യൂട്ടി അഡ്മിനിസ്റ്റ്രേറ്റർ കെ.പി. കരുണാകരൻ, ഭാഗവതാചാര്യൻ ഗുരുവായൂർ മണിസ്വാമി, വി. അച്യുതക്കുറുപ്പ്, ഗുരുവായൂർ കണ്ണൻസ്വാമി എന്നിവരും സത്രസമിതിയ്ക്കുവേണ്ടി കൺവീനർ കെ. വിജയൻ മേനോനും വിഗ്രഹത്തിൽ മാല ചാർത്തി.
സത്രഭാരവാഹികളായ ടി.പുരുഷോത്തമൻ മാസ്റ്റർ, എ.കെ. ഗോവിന്ദൻ, ബാബുരാജ് കേച്ചേരി, സി.കെ. സുധീർ, ഇ. ഉണ്ണികൃഷ്ണൻ, സി.ജി.ശശീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. കൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്ര 60 ഓളം കേന്ദ്രങ്ങളിൽ നിന്നും ദ്രവ്യസമർപ്പണങ്ങളോടു കൂടിയുള്ള സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് വൈകീട്ട് 8 മണിയ്ക്ക് പാർളിക്കാട് വെള്ളത്തിരുത്തി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍