ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2023 ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായി.

 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2023 ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന്  പൂര്‍ത്തിയായി. 5.40 കോടി രൂപയാണ് ഭണ്ഡാര വരവ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 ന്റെ 31 കറന്‍സികളും ആയിരം രൂപയുടെ 26 കറന്‍സികളും ലഭിച്ചു. അഞ്ഞൂറിന്റെ 49 കറന്‍സിയാണ് ലഭിച്ചത്. 

2കിലോ 165 ഗ്രാം 900 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു.  26 കിലോ 600ഗ്രാം വെള്ളിയും ലഭിച്ചു. ഗുരുവായൂര്‍ എസ്ബിഐ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.  ഇ ഭണ്ഡാരത്തിലൂടെ 2.60 ലക്ഷം രൂപയാണ്  വരവ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് 260539 രൂപ ഇ-ഭണ്ഡാരത്തിലൂടെ ലഭിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍