വടക്കാഞ്ചേരി സി.പി.ഐ ഓഫീസ് ലൈബ്രറിക്ക് നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ പുസ്തകങ്ങൾ കൈമാറി

വടക്കാഞ്ചേരി: സി പി ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ പുതിയതായി ആരംഭിക്കുന്ന ലൈബ്രറിക്ക് നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ പുസ്തകങ്ങൾ കൈമാറി. വായനയെ പ്രോത്സാഹിപ്പിക്കാനും ലൈബ്രറികളുടെ അടിസ്ഥാന വികസനത്തിനും മികച്ച പിന്തുണയാണ് എൽ.ഡി.എഫ് സർക്കാരും കേരള നിയമസഭയും നല്കിവരുന്നതെന്ന് യോഗത്തിൽ സി.സി. മുകുന്ദൻ എം.എൽ.എ പറഞ്ഞു.

  സി പി ഐ മണ്ഡലം സെക്രട്ടറി ഇ.എം.സതീശൻ എം.എൽ.എ യിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പാർട്ടി ഓഫിസ് ഹാളിൽ നടന്ന ചടങ്ങിൽ സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.യു. കബീർ, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി.പൗലോസ്, മാധ്യമ പ്രവർത്തകൻ ജോൺസൺ പോണല്ലൂർ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി കെ.പി.തോമസ് സംസാരിച്ചു. എ.എ.റിയാസ്, കെ.എ. ചന്ദ്രൻ, സക്കീർ ഹുസൈൻ, കെ.സുരേന്ദ്രൻ , സുനിൽ കുന്നത്തേരി എന്നിവർ നേതൃത്വം നല്കി. സിപിഐ 98-ാം ജന്മവാർഷിക ദിനമായ ഡിസംബർ 26 ന് വൈകീട്ട് 5 മണിക്ക് ലൈബ്രറിയുടെ ഉദ്ഘാടനം നടക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍