സി .പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനൊപ്പം സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയും ഇപ്പോഴത്തെ ഏരിയാ കമ്മിറ്റി അംഗവുമായ എം.ബി. രാജു, മുൻ ലോക്കൽ സെക്രട്ടറിയും കരുവന്നൂർ ബാങ്കിൻ്റെ മുൻ വൈസ് പ്രസിഡന്റായ പീതാംബരൻ എന്നിവരും ഹാജരാകാൻ ഇ.ഡി. സമൻസ് നൽകിയിട്ടുണ്ട്.
ഇത് നാലാംതവണയാണ് എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്. നവംബർ 24, ഡിസംബർ ഒന്ന് തീയതികളിൽ ഹാജരായെങ്കിലും ഡിസംബർ അഞ്ചിനുള്ള നോട്ടീസിൽ ഹാജരായിരുന്നില്ല. തൃശ്ശൂർ ജില്ലയിൽ നവകേരളസദസ്സ് നടക്കുന്നതിനാൽ മറ്റൊരുദിവസത്തേക്ക് ചോദ്യംചെയ്യൽ മാറ്റണമെന്ന് എം.എം. വർഗീസ് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 10 ദിവസംമുൻപേ പുതിയ സമൻസ് നൽകിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍