നൂറോളം അവിൽപ്പൊതികളുമായി ഗുരുവായൂരിൽ ചൊവ്വാഴ്‌ച കുചേലദിനവിളംബര ഘോഷയാത്ര നടക്കും. പുരാതന തറവാട്ടുകൂട്ടായ്‌മയുടെ നേതൃത്വത്തിലാണിത്. വൈകീട്ട് അഞ്ചിന് മഞ്ജുളാലിനു മുന്നിൽനിന്ന് നാമജപത്തോടെ ഘോഷയാത്ര ക്ഷേത്രസന്നിധിയിലേക്ക്നീങ്ങും തുടർന്ന് അവിൽപ്പൊതി സമർപ്പണച്ചടങ്ങ് നടക്കുമെന്ന് ഭാരവാഹികളായ കെ.ടി. ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, രവി ചങ്കത്ത് തുടങ്ങിയവർ അറിയിച്ചു. ബുധനാഴ്ചയാണ് കുചേലദിനാഘോഷം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍