സി.പി.എം സെക്രട്ടേറിയറ്റ് അംഗമായ ടി.പി രാമകൃഷ്ണനെ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു


സി.പി.എം സെക്രട്ടേറിയറ്റ് അംഗമായ ടി.പി രാമകൃഷ്ണനെ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റതാണ് തീരുമാനം. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടി.പി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്.
ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.പി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍