മാലിന്യങ്ങൾ അശാസ്ത്രീയം ആയി കൈകാര്യം ചെയ്തതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വില്പന നടത്തിയതിനും സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് എതിരെ നഗരസഭാ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ കൈമാറാതെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും സ്ഥാപന പരിസരം വൃത്തി രഹിതമായി കിടന്നതിനും നഗരത്തിലെ പ്രമുഖ ലബോറട്ടറിയ്ക്ക് 5000 രൂപ പിഴ ഈടാക്കി.


നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവിധ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡ് പതിനായിരം രൂപയോളം പിഴ ഈടാക്കി മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ടു നഗര സൗന്ദര്യവൽക്കരണം നടത്തുന്നതിനും ഹരിത കർമ്മ സേനയുടെ പ്രവർത്തനം സാർവത്രികമാക്കുന്നതിനും കഴിഞ്ഞ രണ്ടുമാസമായി വടക്കാഞ്ചേരി നഗരസഭ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത് എല്ലാ സ്ഥാപനങ്ങളും സന്ദർശിച്ച് അലങ്കാര ചെടി വയ്ക്കുന്നതിനും തരംതിരിച്ച് ഉള്ള മാലിന്യ സംസ്കരണത്തിന് ഒന്നിലധികം ബിന്നുകൾ സ്ഥാപിക്കുന്നതിനും ഹരിത കർമ്മ സേനയ്ക്ക് സ്ഥിരമായി യൂസർ ഫീസിനൊപ്പം മാലിന്യങ്ങൾ നൽകുന്നതിനും സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ സഹായത്തോടെ സർവ്വേ നടത്തുകയും വ്യാപാരി വ്യവസായി സംഘടന പ്രവർത്തികളുടെ യോഗം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.


കൂടാതെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് തെരുവ് നാടകം അടക്കമുള്ള കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെ വിലയിരുത്തുവാനും ന്യൂനതകളെ കണ്ടെത്തുവാനും നഗരസഭ ആരോഗ്യ വിഭാഗം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു ദിവസേന പരിശോധന നടത്തുന്നുണ്ട് വടക്കാഞ്ചേയിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംസ്കാരത്തെ വളർത്തി മാതൃക നഗരമാക്കി വളർത്തുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അഭ്യർത്ഥിച്ചു.


ഹരിത കർമ്മ സേനയ്ക്ക് മാലിന്യം നൽകുന്നതിന് യൂസർ ഫീ നൽകേണ്ടതില്ല എന്ന തരത്തിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിനെതിരെയും ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി കെ കെ മനോജ് അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.