തുടർച്ചയായ നിയമലംഘനം; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. എം.വി.ഡി സെക്രട്ടറിയാണ് തുടർച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്.
ആഗസ്റ്റ് 30നാണ് ബസിന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ചത്. എന്നാൽ, ഇതിന്റെ മറവിൽ കോൺട്രാക്ട് കാര്യേജ് ആയ ബസ് സ്‌റ്റേജ് കാര്യേജ് ആയി പ്രവർത്തിക്കുകയായിരുന്നു. ഇതേതുടർന്നു പലതവണ വകുപ്പ് ബസ് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതു വലിയ തോതിലുള്ള സംഘർഷത്തിലേക്കും നീങ്ങി. റോബിൻ ബസുടമ ഗിരീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ