മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ കലശാട്ടം ഭക്തി സാന്ദ്രമായി
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ മണ്ഡല മാസത്തോടനുബന്ധിച്ചു നടന്ന കോമരം മാരാത്ത് വാസുദേവന്റെ 55-ാം കലശാട്ടം ഭക്തി സാന്ദ്രമായി. ക്ഷേത്രം തന്ത്രി മേൽമുണ്ടയൂർ മന അനൂപ് കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. മേശാന്തി എ.എ അനീഷ്, തൊട്ടുപുറത്തു നാരായണൻ നമ്പൂതിരി എന്നിവർ സഹ കർമ്മികൾ ആയിരുന്നു.
മുപ്പട്ട് വെള്ളിയാഴ്ച യും ഒന്നാം തിയതി യും ഒന്നിച്ചു വന്നതിനാൽ ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ദേവസ്വം ഓഫീസർ കൃഷ്ണൻ നമ്പൂതിരി, സമിതി സെക്രട്ടറി രാജു മാരാത്ത്, കെ. ചന്ദ്രദാസ്, ജയൻ മാരാത്ത്, തച്ചം കോട്ടിൽ വിജയൻ, എം. രാമകൃഷ്ണൻ, ജിഷ്ണു പന്തക്കൽ എന്നിവർ നേതൃത്വം നൽകി..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ