യൂത്ത് ഫോർ യൂണിറ്റി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള എ.ഐ.വൈ.എഫ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായുള്ള എ.ഐ.വൈ.എഫ് വടക്കാഞ്ചേരി മണ്ഡലം കൺവെൻഷൻ നടന്നു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ടി. പി. സുനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് നിശാന്ത് മച്ചാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി, എക്സിക്യൂട്ടീവ് അംഗം കെ. എ. മഹേഷ്, മണ്ഡലം സെക്രട്ടറി എം. വി. സുരേഷ്, ജോയിന്റ് സെക്രട്ടറി രാഗിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍