തെക്കുംകരയിലെ വനഭൂമിയിൽ കൈവശ രേഖലഭിച്ച കുടിയേറ്റകർഷകർക്ക് പട്ടയം നിഷേധിക്കാനുള്ള സി.പി.എം നീക്കം ശക്തമായി നേരിടുമെന്ന് കോൺഗ്രസ് സംഘം. 1977ന് മുൻപ് കൈവശമുള്ളതും, കൈവശരേഖ ലഭിച്ചതും ആയ ഭൂമി അടുത്തകാലത് കയ്യെറിയതാണ് എന്ന് പറഞ്ഞു കൃഷിഭൂമിയിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. എ സി മൊയ്‌ദീനും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സുനിൽകുമാറും ആണ് ഇതിന് പുറകിൽ.
കർഷകരുടെ ഭൂമി തട്ടിയെടുത്ത് റിസോർട് മാഫിയക്ക് നൽകാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. വാഴാനി, ചെപ്പാറ,പത്തായകുണ്ട്, പൂമല ടൂറിസം കൊറിഡോറിന്റെ മറവിൽ വൻ അഴിമതിക്കാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റാരോപിതരായ ഇവർ പദ്ധതിയിടുന്നത്. പാവപ്പെട്ട കർഷകരുടെ ഭൂമി നഷ്ടപ്പെ ടുത്താനുള്ള സിപിഎം നീക്കത്തിനെതിരെ കുടിയേറ്റ കർഷകർക്കൊപ്പം നിൽക്കും എന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
കോൺഗ്രസ് ഡിസിസി സെക്രെട്ടറി മാരായ കെ അജിത് കുമാർ, ജിജോ കുര്യൻ, ഷാഹിത റഹ്മാൻ, പി ജെ രാജു, തോമസ് പുത്തൂർ, തെക്കുംകര പഞ്ചായത്ത് അംഗങ്ങൾ ആയ എ ആർ കൃഷ്ണൻകുട്ടി, മണികണ്ഠൻ പി ടി,ലീന ജെറി,സുനിൽ ജേക്കബ്, കുട്ടൻ മച്ചാട്, അനീഷ് കണ്ടമ്മാട്ടിൽ, ജിബി ജോസഫ്, ഷാജൻ കുര്യൻ, അനൂപ് സെബാസ്റ്റ്യൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍