പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം ഇന്ന്; ശ്രീഗുരുവായൂരപ്പൻ്റെ ഭക്തർക്കെല്ലാം ഭക്ത്യാദരപൂർവ്വം ഏകാദശി ആശംസകൾ നേരുന്നു.

 സമയം സ്വയം ക്രമീകരിക്കാം : സുഖദർശനം നേടാം


ശ്രീഗുരുവായൂരപ്പ ദർശനത്തിനായി ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി ദിനം . അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് ഏകാദശി ദിനമായ വ്യാഴാഴ്ച (നവംബർ 23ന് ) ജില്ലാ ഭരണകൂടം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ഏകാദശി ദിവസം ക്ഷേത്രത്തിൽ ദേവസ്വം വക ഉദയാസ്തമന പൂജയുണ്ടാകും.ക്ഷേത്രത്തിൽ  പ്രാദേശികം, സീനിയർ സിറ്റിസൺ ദർശനവരിയിൽ നിൽക്കുന്നവരെ 5 മണി വരെ പ്രവേശിപ്പിക്കുന്നതിനാൽ  പൊതുവരിയിൽ നിൽക്കുന്ന ഭക്തരെ ഇടവിട്ടു മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയുള്ളൂ. അന്നേ ദിവസം ശീവേലിയ്ക്കു ശേഷം ഉദയാസ്തമന പൂജ നടക്കുന്നതിനാൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ ഭക്തർക്ക് ഇടവിട്ടുള്ള ദർശനം മാത്രമേ സാധ്യമാകൂ. ക്ഷേത്രത്തിൽ ഉച്ചപൂജയ്ക്ക് ശേഷം തുടർച്ചയായ ദർശനം നൽകാനാകും. ആകയാൽ സമയം സ്വയം ക്രമീകരിച്ച് ഭക്തർ ദർശന വരിയിൽ നിൽക്കുന്നതാകും ഉചിതം.

ഏകാദശി പ്രസാദ ഊട്ട്


ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളിൽ പതിവുപോലെയും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിൽ ബുഫെ രീതിയിലും ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ പതിവ് പോലെയും നടത്തും.  രാവിലെ 9 മണിക്ക് പ്രസാദ ഊട്ട്  ആരംഭിക്കും. ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ശ്രീ ഗുരുവായൂരപ്പൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ച് രാവിലെ പ്രസാദ ഊട്ട് സമർപ്പണം തുടങ്ങും. ഒൻപത് മണിയോടെ എല്ലാ കേന്ദ്രങ്ങളിലും പ്രസാദ ഊട്ട് ഭക്തർക്കായി തുടങ്ങാനാകും. പ്രസാദ ഊട്ടിനുള്ള  ക്യൂ 2 മണിക്ക്  അവസാനിപ്പിക്കും. തുടർന്ന് ബുഫേ രീതിയിൽ പന്തലുകളിൽ നൽകും.

ദ്വാദശി ഊട്ട്


അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും

രാവിലെ 7 മുതൽ 11 വരെയാകും. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല.

ഏകാദശി  ദർശന ക്രമീകരണം


ഗുരുവായൂർ ഏകാദശി ദിവസമായ നവംബർ 23 ന് ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഉണ്ടാകും. രാവിലെ 6 മുതൽ 2 മണി വരെ വി.ഐ.പി ദർശനം ,പ്രദക്ഷിണം, ചോറൂൺ ദർശനം എന്നിവ ഉണ്ടാകില്ല.പ്രാദേശികം, സീനിയർ സിറ്റിസൺ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും...

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.