വൈകീട്ട് നാലിന് മണക്കുളം മുകുന്ദരാജ അനുസ്മരണ സമ്മേളനവും വിദ്യാർഥികൾ ക്കുള്ള എൻഡോവ്മെൻ്റ് വിതരണവും വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.കോട്ടയ്ക്കൽ ആര്യവൈദ്യശാല റിട്ട.ചീഫ് ഡോ. ടി.എസ്. മാധവൻകുട്ടി മുകുന്ദരാജ അനുസ്മരണ പ്രഭാഷണം നടത്തും. വാർഷിക ദിനമായ വ്യാഴാഴ്ച രാവിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചനയും തുടർന്ന് വള്ളത്തോൾ സ്മൃതി ഉദ്യാനത്തിൽ കവിഅരങ്ങും ഉണ്ടാവും.
വൈകീട്ട് അഞ്ചിന് നടക്കുന്ന വാർഷിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശ്രീശങ്കരാചാര്യ സർവകലാശാല മലയാള വിഭാഗത്തിലെ ഡോക്ടർ പി. പവിത്രൻ വള്ളത്തോൾ അനുസ്മരണ പ്രഭാഷണം നടത്തും. വൈകീട്ട് കർണാടകയിലെ പാർശ്വനാഥ് ഉപാധ്യായ സംഘം അവതരിപ്പിക്കുന്ന ഭരതനാട്യം, രാത്രി എട്ടിന് കലാമണ്ഡലം പി.ജി. വിദ്യാർഥികൾ അവതരിപ്പിക്കുന്ന രംഗമാല നൃത്തശില്പം, രാത്രി 9.30 മുതൽ കഥകളി അവതരണം എന്നിവയുമുണ്ടാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍