തെക്കുംകര പഞ്ചായത്ത് സൗരവേലിക്ക് സഹായം നൽകുന്നു. കാട്ടുപന്നി മുതൽ കാട്ടാനവരെ കൃഷിയിടത്തിൽ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപവരെ സഹായമായി നൽകുന്നത്.

സുരക്ഷിതവും ചെലവു കുറഞ്ഞതുമായ സൗരവേലി പദ്ധതിയുടെ ഗുണഭോക്താക്കൾ വനമേഖലയോടു ചേർന്നുള്ള നാല്, എട്ട് വാർഡിലുള്ളവരാണ്. പരിശോധന നടത്തി അനെർട്ട് നൽകുന്ന മൂല്യ നിർണയത്തിൻ്റെ അടിസ്ഥാനത്തിൽ കർഷകർക്ക് സബ്സി ഡി നൽകുമെന്ന് കൃഷി ഓഫീസർ ജിൻസിജോസഫ് പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യം ഒഴി വാക്കാൻ നേരത്തേ പഞ്ചായത്ത് ഔഷധാമൃതം പദ്ധതി നടപ്പാക്കിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG