ഒല്ലൂരിൽ വീട്ടിൽ നിറുത്തിയിട്ടിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു.

അഞ്ചേരി ചിറക്ക് സമീപം നെല്ലിക്കുന്ന് ഗുരുദേവ ലൈനിലെ ശശിയുടെ വീട്ടിലാണ് സംഭവം. ഹോണ്ട ആക്ടിവ സ്കൂട്ടറുകളാണ് കത്തി നശിച്ചത്. പുലർച്ചെ രണ്ടോടെ വീട്ടിനകത്തേക്ക് തീയുടെ വെളിച്ചം കണ്ടതിനെ തുടർന്ന് വീട്ടുകാർ ഉണർന്ന് നോക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് സമീപത്തെ വീട്ടുകാരും ഉണർന്നു. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ അണച്ചുവെങ്കിലും രണ്ട് സ്കൂട്ടറുകളും പൂർണമായും കത്തി നശിച്ചു. തീ പിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍