കൊച്ചിയിൽ വഴിതെറ്റി വന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായത് ഗൂഗിൾ മാപിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചു. ഞായർ പുലർച്ചെ 12.30നാണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ ആർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരായ മതിലകം പാമ്ബിനേഴത്ത് അജ്മൽ ആസിഫ് (28), കൊടുങ്ങല്ലൂർ കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ അദ്വൈത് (28) എന്നിവർ മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ ഒപ്പം കാറിലുണ്ടായ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, പുഴ എത്തുന്നതിനു മുൻപു ഹോളിക്രോസ് എൽപി സ്കൂളിന് സമീപത്തു നിന്ന് ഇടത്തേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ട് പോയാൽ റോഡ് അവസാനിക്കുകയാണെന്നു വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
കടൽവാതുരുത്ത് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് 400 മീറ്ററോളം സഞ്ചരിച്ചാൽ പുഴയുടെ സമീപം എത്തും. കടൽവാ തുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി യാത്രക്കാർ കാണാതെ പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍