തൃശൂരിലെ യുവതിക്ക് ഹോളണ്ടിൽ നിന്നും വിവാഹ ആലോചന; സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ.

 തുടരെത്തുടരെ യുവതിയെ വിളിച്ചപ്പോൾ സൈബർ തട്ടിപ്പാണെന്ന് സംശയം തോന്നി, പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ വിളിച്ച യുവാവിന്റേയും, അമ്മയുടേയും ഫോൺ നമ്പറുകൾ പിന്നീട് നിശബ്ദമാകുകയാണുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

പോലീസ് സൈബർ സെൽ വിഭാഗം നൽകുന്ന മുന്നറിയിപ്പ്:


സൈബർ തട്ടിപ്പുകാരുടെ ഏറ്റവും വലിയ തട്ടിപ്പുപരിപാടിയാണ് ആൾമാറാട്ടം. ഇവർ യഥാർത്ഥ വ്യക്തികളുടെ ഫോട്ടോ മോഷ്ടിച്ച് അതേ പേരിലോ സാമ്യമായ മറ്റ് പേരുകളിലോ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സൃഷ്ടിക്കുകയും, വ്യക്തികളുമായി ആശയവിനിമയം നടത്തി അവരുമായി വികാരപരമായ ബന്ധം സൃഷ്ടിച്ചെടുക്കുന്നു.

നിങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ എക്കൌണ്ടുകളിൽ നിന്നും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തട്ടിപ്പുകാർക്ക് ശേഖരിക്കാൻ കഴിഞ്ഞേക്കാം. മാട്രിമോണിയൽ സൈറ്റുകളിൽ നൽകുന്ന ഫോൺ നമ്പറുകളും വിവരങ്ങളും, ജോലി ആവശ്യാർത്ഥം വെബ്പോർട്ടലുകളിൽ നൽകുന്ന ബയോഡാറ്റകൾ എന്നിവയിൽ നിന്നെല്ലാം നിങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ തട്ടിപ്പുകാർ ശേഖരിച്ചേക്കാം.

പണം ആവശ്യപ്പെട്ടുവരുന്ന ടെലിഫോൺ വിളികൾ, ഇ-മെയിൽ സന്ദേശങ്ങൾ, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവയോട് സൂക്ഷ്മതയോടെ പ്രതികരിക്കുക. എപ്പോഴും വിശ്വസ്തരുടെ സഹായം തേടുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 ടോൾഫ്രീ സൈബർ ഹെൽപ്പ്ലൈൻ സഹായം തേടുക. സൈബർ തട്ടിപ്പു സംബന്ധമായ പരാതികൾ നൽകുന്നതിന് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടൽ സന്ദർശിക്കുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍