ചരിത്രത്തില്‍ ആദ്യമായി 7.30 ലക്ഷം രൂപയ്ക്കാണ് ഏക്കത്തുക ഉറപ്പിച്ചത്. 2.30 ലക്ഷം ഏക്കത്തുകയും സംഭാവനയും മറ്റുചെലവുകളും ചേര്‍ന്നതാണ് ഈ തുക.
2024 ഫെബ്രുവരി 15ന് പെരുവല്ലൂര്‍ കോട്ടുകുറുംബ ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി പൂച്ചക്കുന്ന് ഉത്സവാഘോഷ കമ്മിറ്റിയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത്. ഈ മാസം അഞ്ചിന് തെച്ചിക്കോട്ടുകാവ് ഭഗവതീക്ഷേത്രത്തില്‍ നടന്ന ലേലത്തിലാണ് രാമചന്ദ്രനെ പൂച്ചക്കുന്ന് കമ്മിറ്റി ഏല്‍പ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ കഴിഞ്ഞ ഉത്സവത്തിന് മൊത്തം 6.75 ലക്ഷത്തിനാണ് രാമചന്ദ്രനെ ഏക്കമുറപ്പിച്ചിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍