കരുവന്നൂർ സഹകരണ ബാങ്കിൽ ഒരുലക്ഷം രൂപ നിക്ഷേപിക്കാൻ നിക്ഷേപകയെത്തി.

കരുവന്നൂർ സഹകരണ ബാങ്കിൽ ഒരുലക്ഷം രൂപ നിക്ഷേപിക്കാൻ നിക്ഷേപകയെത്തി. ഇരിങ്ങാലക്കുട നഗരസഭ സി.ഡി.എസ്. ചെയർപേഴ്സൺ ആയ തളിയക്കോണം സ്വദേശി ഷൈലജ ബാലനാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചത്. 


കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാതെ വലയുകയാണ് നിക്ഷേപകർ. ഇതിനിടെയാണ്, പണം നിക്ഷേപിക്കാൻ തയാറായി സി.ഡി.എസ്. ചെയർപേഴ്സൺ എത്തിയത്. കരിവന്നൂർ ബാങ്കിൽ മുപ്പതു വർഷമായി ഇടപാടു നടത്താറുണ്ട്. ഈ വിശ്വാസ്യതയിലാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് ഷൈലജ ബാലൻ പറഞ്ഞു  നിക്ഷേപങ്ങൾ മടക്കി കൊടുക്കാൻ തീവ്രശ്രമം സി.പി.എം. തുടരുകയാണ്. 


കഴിഞ്ഞ ഒരു വർഷത്തിനിടെ എഴുപതു കോടി രൂപ നിക്ഷേപകർക്കു വിതരണം ചെയ്തെന്നാണ് ബാങ്കിന്റെ ഔദ്യോഗിക വിശദീകരണം. നൂറു കോടിയിലേറെ രൂപ നിക്ഷേപകർ പുതുക്കിയതായും ബാങ്ക് അധികൃതർ വിശദീകരിച്ചു. അതേസമയം, നിക്ഷേപ തുക മുഴുവനും തിരിച്ചുകിട്ടാത്ത ഒട്ടേറെ പേർ ഇപ്പോഴും ബാങ്കിൽ കയറിയിറങ്ങുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍