1199 ചിങ്ങം 25
പുണർതം / ഏകാദശി
2023 സെപ്റ്റംബർ 10, ഞായർ
ഇന്ന്;
ലോക ആത്മഹത്യ നിവാരണ ദിനം!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ world suicide prevention day]
ദേശീയ മുത്തച്ഛൻ, മുത്തശ്ശി ദിനം !
*****************************
[ National Grandparents Day ]
* ഹോൺഡൂറാസ് : ശിശുദിനം!
* ജിബ്രാൾട്ടർ: ദേശീയ ദിനം!
* ചൈന: അദ്ധ്യാപക ദിനം!
* ഗയാന: അമേരിന്ത്യൻ പൈതൃക ദിനം"
In USA;
• National Swap Ideas Day !
• National Hug Your Hound Day !
* National Day of Civic Hacking
* National TV Dinner Day
* പാചകവിദഗ്ദരെ അഭിനന്ദിക്കുന്ന ആഴച [ Chef Appreciation * Week]
* വീട്ടുജോലിക്കാരുടെ ആഴ്ച !
[ Housekeepers *Week]
ഇന്നത്തെ മൊഴിമുത്തുകള്‍
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
" കോടി സൂര്യനുദിച്ചാലു-
മൊഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിന്നു തൊഴുന്നു ഞാൻ ! "
. [ - സഹോദരൻ അയ്യപ്പൻ]
**************************
ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായ എം. മുകുന്ദന്റെയും (1942),
എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ്എന്നിവയുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും (1937),
മലയാളചലച്ചിത്രത്തിൽ അമ്മ വേഷം ചെയ്യുന്ന പ്രമുഖ നടി കവിയൂർ പൊന്നമ്മയുടെയും (1945),
മലയാള സിനിമയിലെ നായിക നടി മഞ്ജു വാര്യരുടെയും (1979),
കവിതാ സംബന്ധിയായ പ്രവർത്തനങ്ങളുടെ പേരിൽ കേരള സർക്കാരിൽ നിന്നും 2016- ൽ സാഹിത്യത്തിലെ യൂത്ത് ഐക്കൺ പുരസ്ക്കാരവും 2019- ൽ പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരവും കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച 10 മലയാള പുസ്തകങ്ങളിൽ ഒന്നായി ടൈംസ് ഓഫ് ഇന്ത്യ തെരഞ്ഞെടുത്ത വയലറ്റിനുള്ള കത്തുകൾ -2020 എന്ന കൃതിയുടെ രചയിതാവും കവിയും മാധ്യമ പ്രവർത്തകനും ആയ കുഴൂർ വിത്സൺന്റേയും (1975),
ദേശീയ അവാർഡ് ജേതാവും ഹിന്ദി മലയാളം അടക്കം പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്ത അതുൽ കുൽകർണിയുടെയും (1965),
ചലച്ചിത്രസംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യപിന്റെയും (1972),
40 ഓളം ഡോക്ടറേറ്റ് കിട്ടിയ ഒരു പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും സ്ഥിതിഗണിതജ്ഞനുമായ (സ്റ്റാറ്റിസ്റ്റീഷ്യൻ) സി.ആർ റാവു എന്നു പൊതുവേ അറിയപ്പെടുന്ന കാള്യമ്പുടി രാധാകൃഷ്ണ റാവുവിന്റെയും (1920)
മലയാളി വംശജയായ ഒരു തെന്നിന്ത്യൻ അഭിനേത്രിയും മോഡലുമായ മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാതറിൻ ട്രീസയുടേയും (1989) ,
കന്നഡ സിനിമകളിലും ടെലിവിഷനിലും പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും സംവിധായകനും തിരക്കഥാകൃത്തും ടെലിവിഷൻ അവതാരകനുമായ രമേഷ് അരവിന്ദിൻ്റേയും (1964) ,
തന്റെ സ്റ്റേജ് നാമം ജയം രവി ,തമിഴ് സിനിമയിൽപ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനായ മോഹൻ രവിയുടേയും ( 1980)
ഒരുഇന്ത്യൻ ടെലിവിഷൻ നടനും മോഡലും ഫാഷൻ ഡിസൈനറുമായ കരൺ മെഹ്‌റയുടേയും( 1982) ,
ഒരു അമേരിക്കൻ നടനും നിർമ്മാതാവുമായ മാത്യു റയാൻ ഫിലിപ്പിൻ്റേയും ( 1974 ) ,
കവിയും കഥാകാരനും ബാല സാഹിത്യകാരനും നവമാധ്യമങ്ങളിലെ സാജീവസാന്നിധ്യവുമായ ശിവശങ്കരൻ കരവിലിന്റേയും (1960) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
**********************
ബ്രഹ്മാനന്ദ ശിവയോഗി മ. (1852-1929)
സർ ജോർജ് തോംസൺ മ. (1892-1975)
റോബർട്‌സൺ മ. (1923-2011)
പാറേമ്മാക്കൽ തോമ്മാക്കത്തനാർ ജ.
(1736 -1799 )
വള്ളംകുളം പി ജി പിള്ള ജ. (1926 -)
എൻ. സുന്ദരൻ നാടാർ ജ. (1937-2007)
വിശ്വനാഥ സത്യനാരായണ ജ.(1895-1976)
രഞ്ജിത് സിംഗ്ജി ജ. (1872-1933)
ബി ഡി ജട്ടി ജ. (1912-2002)
ആർതർ കോംപ്റ്റൺ ജ. (1892-1962 )
ഭക്തി ബാർവെ ജ(1948 - 2001)
പിഎസ് വീരപ്പ ജ ( 1911 - 1998)
പി. ലക്ഷ്മി നാരായണ ജ( 1935 - 1998)
ചരിത്രത്തിൽ ഇന്ന് …
************************
1823 - സൈമൺ ബൊളിവർ പെറുവിന്റെ പ്രസിഡന്റായി.
1846 - Ellas Howe (USA) ക്ക് sewing machine കണ്ടു പിടിച്ചതിന് patent ലഭിച്ചു.’
1894 - ലണ്ടൻ ടാക്സി ഡ്രൈവർ ജോർജ് സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത പ്രഥമ വ്യക്തിയായി.
1919 - ചൈന ലീഗ് ഓഫ് നേഷൻസിൽ ചേർന്നു.
1960 - 13 അംഗങ്ങൾ പങ്കെടുത്ത പ്രഥമ OPEC (Organisation of petroleum exporting countries) രുപീകരണ യോഗം ബാഗ്ദാദിൽ തുടങ്ങി.
1962 - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരംഭം.
1963 - അമേരിക്കയിലെ പൗരാവകാശ സമരത്തിന്റെ ഭാഗമായി 20 കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾ അലബാമയിലെ പബ്ലിക് സ്കൂളുകളിൽ പ്രവേശിച്ചു.
1972 - രക്ത പങ്കിലമായ മ്യൂണിക്ക് ഒളിമ്പിക്സിന് സമാപനം.
1974 - പശ്ചിമാഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് ഗിനീ-ബിസൗ (Guinea-Bissau) പോർച്ചുഗലിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായി
1976 - ഇന്ത്യൻ എയർ ലൈൻസ് ബോയിങ് 737 വിമാനം ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയി.
1977 - ഫ്രാൻസിലെ അവസാന തൂക്കിക്കൊല്ലൽ നടന്നു.
2001 - US ലെ അലക്സാണ്ട്രയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തിൽ അമിതാബ് ബച്ചനെ നൂറ്റാണ്ടിലെ മികച്ച നടനായി തെരഞ്ഞെടുത്തു.
2014 - പ്രഥമ invictus game ( യുദ്ധത്തിൽ പരുക്കേറ്റ സൈനികർക്കായുള്ള കായിക മത്സരം) ലണ്ടനിൽ തുടങ്ങി.
2017 - കരീബിയൻ ദ്വീപിലുടനീളം വിനാശകരമായ നാശം വിതച്ചതിന് ശേഷം, ഇർമ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ കുഡ്ജോ കീയിൽ ഒരു കാറ്റഗറി 4 ആയിത്തീർന്നു. ഇർമയുടെ ഫലമായി 134 മരണങ്ങളും 64.76 ബില്യൺ ഡോളറിന്റെ (2017 USD) നാശനഷ്ടവും ഉണ്ടായി.
2022 - എലിസബത്ത് രാജ്ഞിയുടെ മരണം : സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന പ്രവേശന കൗൺസിലിന്റെ യോഗത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു .
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***റഷ്യയെ പിണക്കാതെ ജി-20 ; പ്രതിഷേധിച്ച് ഉക്രയ്‌ൻ
ഉക്രയ്‌ൻ യുദ്ധത്തിൽ റഷ്യയെ കടന്നാക്രമിക്കാതെ സംയുക്ത പ്രസ്‌താവന ഇറക്കി ഡൽഹി ജി-20 ഉച്ചകോടി. റഷ്യയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരായ റഷ്യയുടെയും ചൈനയുടെയും ഉറച്ചനിലപാടാണ് പ്രസ്താവനയില്‍ പ്രതിഫലിച്ചത്. കരട് പ്രസ്താവനയിലെ റഷ്യന്‍ വിമര്‍ശം നീക്കി ജി-20 അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ മുന്നോട്ടുവച്ച പുതിയ ‘ഖണ്ഡിക’ അംഗീകരിച്ചതോടെയാണ് സമവായം സാധ്യമായത്.
***കെ മുരളീധരൻ കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
അദ്ദേഹം തിരിഞ്ഞുനിന്ന് പറയുന്നതുപോലും കേള്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുവാക്കളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതുള്‍പ്പടെയുള്ള മുരളീധരന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു സതീശന്റെ മറുപടി. മുതിര്‍ന്ന നേതാക്കളുടെ ഉപദേശമായി സ്വീകരിച്ച് അത് ഗൗരവത്തോടെ എടുക്കും. പാര്‍ട്ടി നന്നാവണമെന്നുള്ളവരുടെ നല്ലവാക്കുകളാണ് അത്. അദ്ദേഹം മുന്‍പില്‍ നില്‍ക്കേണ്ട നേതാവാണ്. അദ്ദേഹം പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും സതീശന്‍ പറഞ്ഞു.
***മദ്ധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളില്‍ മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രാദേശികം
***************
***ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാൻ കെഎസ്ഇബിയുടെ സ്വന്തം ആപ്
ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെഎസ്ഇബി പുതിയ ആപ്ലിക്കേഷൻ ഇറക്കുന്നു. ഒരു മാസത്തെ ട്രയൽ റണ്ണിനുശേഷം "കേരള ഇ മൊബിലിറ്റി ആപ്ലിക്കേഷൻ' ഈ മാസം അവസാനം പുറത്തിറക്കും. നിലവിൽ സ്വകാര്യ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത്. ചാർജ് മോഡ്, ടയർ എക്‍സ് ആപ്, ഒക്കായ ആപ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. കെഎസ്ഇബി ആപ് വരുന്നതോടെ എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാവും. തിരുവനന്തപുരത്തെ സാങ്കേതിക വിഭാഗമാണ് ആപ് തയ്യാറാക്കിയത്.
*** നിയമസഭകളിൽ അനന്തരാവകാശികൾ, രാഷ്ട്രീയ കുടുംബവാഴ്ച ശക്തമായി തുടരുന്നു.
പുതുപ്പള്ളിയിൽ നിന്ന് ചാണ്ടി ഉമ്മൻ കൂടി എത്തുന്നതോടെ കേരള നിയമസഭയിൽ കുടുംബത്തിൽ നിന്നുള്ള രാഷ്ട്രീയ പിൻഗാമികളുടെ എണ്ണം 13 ആയി. ഇതിൽ മക്കളും ഭാര്യയും സഹോദരങ്ങളും കൊച്ചുമക്കളുമുണ്ട്. 2021ൽ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്ന് മത്സരിച്ചവരെല്ലാം ജയിച്ചിരുന്നെങ്കിൽ ഈ കണക്ക് രണ്ട് ഡസനിൽ എത്തുമായിരുന്നു. ഏതാണ്ട് എല്ലാ കക്ഷികൾക്കും ഇക്കാര്യത്തിൽ പങ്കാളിത്തമുണ്ട്. കുടുംബത്തിൽ നിന്ന് പിൻഗാമികളായി എത്തിയവരിൽ കൂടുതൽ എൽഡിഎഫ് പക്ഷത്താണ്, 8 പേർ. യുഡിഎഫില്‍ 5. സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ എന്നീ കക്ഷികളിൽ നിന്ന് രണ്ടുപേർ വീതം പിൻഗാമികളായി സഭയിലുണ്ട്. 10 പേർ മക്കളാണ്. ഭാര്യ, സഹോദരൻ, കൊച്ചുമകൻ എന്നിവരുമുണ്ട്. 10 പേർ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാണ് സഭയിലെത്തിയത്. രണ്ടുപേർ ഉപതെരഞ്ഞെടുപ്പുകളിലൂടെയും
*** രണ്ടാം വന്ദേ ഭാരത് മംഗളൂരുവിൽ നിന്ന് കൊച്ചുവേളി വരെ;
പാലക്കാട് ഡിവിഷന്‍റെ മേൽനോട്ടത്തിലാകും രണ്ടാമത്തെ വന്ദേ ഭാരത് സർവീസ്. മംഗളൂരു സെൻട്രലിലെ മെയിന്‍റനൻസ് ലൈൻ തയ്യാറായാൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു
*** ആർജെഡിയുമായി ലയിക്കാൻ എൽജെഡി; പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടും
എംവി ശ്രേയംസ് കുമാർ നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) ലയിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അടുത്തമാസം കോഴിക്കോടാണ് ലയന സമ്മേളനം നടക്കുക.
***ആലപ്പുഴ മെഡിക്കൽ കോളജിൽ റോബോട്ടിക് ട്രാൻസ്‌ക്രാനിയൽ ഡോപ്ലർ ; വികസന പ്രവർത്തനങ്ങൾ 13.83 കോടി
ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും സാമഗ്രികൾക്കും മറ്റുമായാണ് തുക അനുവദിച്ചത്.
***എച്ച്‌എൽഎല്ലും കുത്തകകൾക്ക് ; സംസ്ഥാനം ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും കേന്ദ്രം അനുവദിച്ചില്ല
തുടർച്ചയായി ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്ര സർക്കാർ. 22ന് ഫിനാൻസ് ബിഡ് തുറക്കുന്നതോടെ നടപടി പൂർണമാകും. അദാനി ഗ്രൂപ്പ്, പിരമൽ ഗ്രൂപ്പ്, അപ്പോളോ ഹോസ്‌പിറ്റൽസ്, മേഘാ എൻജിനിയറിങ് എന്നീ കമ്പനികളാണ് എച്ച്‌എൽഎൽ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുള്ളത്.
*** മുഹമ്മദ് അട്ടൂറിന്റെ തിരോധാനം; അന്വേഷണം ഊർജ്ജിതം
ജില്ലയിലെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് അട്ടൂരി(മാമിക്ക)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം ഇതുവരെ 75 പേരെ ചോദ്യംചെയ്തു. ബാലുശേരി എരമംഗലം സ്വദേശിയായ ഇയാൾ വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്മെന്റിലായിരുന്നു താമസം.
***യുവസംവിധായക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.
മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനാണ് മരണത്തിന് കാരണമായതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
ഇതുസംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.
ദേശീയം
***********
***ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് 25 കോടി രൂപ സംഭാവന നൽകി റിലയൻസ്
റിലയൻസ് ഡയറക്ടർ അനന്ത് അംബാനിയാണ് കമ്പനിയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയത്.
***ഉപതെരഞ്ഞെടുപ്പ് : കാലിടറി ബിജെപി
ആറ് സംസ്ഥാനത്തെ ഏഴ് നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റുവാങ്ങി ബിജെപി. സമാജ്‌വാദി പാർടി എംഎൽഎയുടെ കൂറുമാറ്റത്തെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ ഘോസി മണ്ഡലത്തിൽ ബിജെപി ദയനീയമായി തോറ്റു. ബംഗാളിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. ജാർഖണ്ഡിൽ ‘ഇന്ത്യ’ കൂട്ടായ്‌മ അംഗമായ ജെഎംഎം വിജയിച്ചു. സംസ്ഥാന ഭരണസംവിധാനം പൂർണമായി ദുർവിനിയോഗംചെയ്‌ത് ബൂത്തുപിടിത്തം നടത്തിയ ത്രിപുരയിൽമാത്രമാണ് ബിജെപിക്ക് ‘മുന്നേറ്റം
***ത്രിപുരയിൽ ഭൂചലനം: 4.4 തീവ്രത രേഖപ്പെടുത്തി
ശനിയാഴ്‌ച ധർമ്മനഗറിൽ റിക്‌ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻഎസിഎസ്) അറിയിച്ചു. 43 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
***ഡൽഹിയിൽ അടിപിടിയിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ അടിച്ചുകൊന്നു
കുട്ടികൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഡൽഹിയിൽ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ അക്രമികൾ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹാനിഫ് (38) ആണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ സഞ്ജയ് കോളനിയിൽ വെള്ളി രാത്രി പതിനൊന്നിനാണ് സംഭവം.
അന്തർദേശീയം
*******************
***മോദിയുടെ സുപ്രധാനനീക്കം, ജി-20യിൽ ആഫ്രിക്കൻ യൂണിയൻ്റെ അരങ്ങേറ്റം
ആഫ്രിക്കൻ യൂണിയനെ ജി20 കൂട്ടായ്മയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചതോടെ നടപ്പാകുന്നത് പ്രധാനമന്ത്രിയുടെ തന്ത്രപ്രധാന നിർദേശം. ദക്ഷിണരാജ്യങ്ങൾക്ക് ജി20യിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നതോടൊപ്പം കാലാവസ്ഥാമാറ്റം അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതടക്കമുള്ള ഉദ്ദേശങ്ങൾ മുൻനിർത്തിയാണ് ആഫ്രിക്കൻ യൂണിയന് ജി20യിൽ പ്രവേശനം നൽകുന്നത്. ബഹുരാഷ്ട്രസഖ്യത്തിൽ ഈ പുതിയ നീക്കം ഇന്ത്യയ്ക്ക് ചെറുതല്ലാത്ത മേൽക്കൈ നേടിക്കൊടുക്കുന്നുമുണ്ട്.
***ലോകത്ത് പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജത്തിൻ്റെ 60 ശതമാനവും ആഫ്രിക്കയിലാണ് എന്നാണ് കണക്കുകൾ. കൂടാതെ കാർബൺ ബഹിർഗമനം കുറച്ച് ഊർജോത്പാദനം നടത്താനുള്ള സാങ്കേതികവിദ്യകൾക്ക് ആവശ്യമായ മൂലകങ്ങളുടെ 30 ശതമാനവും സ്ഥിതിചെയ്യുന്നത് ആഫ്രിക്കയിലാണ്. വൻതോതിൽ നിക്ഷേപം നടത്തി ദരിദ്രരാജ്യങ്ങളെ കടക്കെണിയിലാക്കുന്ന ചൈനയുടെ നിലപാടിൽ നിന്ന് വിരുദ്ധമായ സമീപനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്ന് അവർ വ്യക്തമാക്കുന്നു. ഇരുകൂട്ടർക്കും പ്രയോജനമുണ്ടാകുന്ന നടപടികളായിരിക്കും ജി-20യിൽ സ്വീകരിക്കുക.
***ഉക്രൈനിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പറയാതെ ജി-20 സംയുക്ത പ്രസ്താവന
ഉക്രെയ്ൻ വിഷയത്തിൽ യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് വ്യക്തമാക്കി ജി-20 നേതാക്കളുടെ സംയുക്ത പ്രസ്താവന. ഉക്രെയ്നിൽ ശാശ്വതമായ സമാധാനം പുലരണമെന്നും ഒരു രാജ്യത്തേക്കും കടന്നുകയറ്റം അനുവദിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്നും ഭക്ഷ്യ-ഊര്‍ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ലെന്നും ജി-20 രാജ്യങ്ങൾ നിർദേശിക്കുന്നു.
***63 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പം, മൊറോക്കോ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു.
1200ലേറെ പേർക്ക് പരുക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ഭൂചലനത്തിൽ ഇടിഞ്ഞുവീണ പാറകഷ്ണങ്ങൾക്കിടയിലും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
***ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് മോദി; പിന്തുണച്ച് അമേരിക്ക, ഇനി ചൈന വിയര്‍ക്കും
ദല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലാണ് പ്രഖ്യാപനം. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി രാജ്യങ്ങളെ ബന്ധിപ്പിക്കും എന്നും അതിനാണ് പ്രഥമ പരിഗണന എന്നും മോദി പറഞ്ഞു. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്ക് ബദലായി അമേരിക്കയുടെ മുന്‍കൈയിലാണ് സാമ്പത്തിക ഇടനാഴിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.
*** വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ജെനി പ്രിഗോഷിന്‍ കൊലപ്പെട്ടിട്ടില്ലെന്ന വാദവുമായി റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ വലേരി സൊളോവി.
കരീബിയന്‍ ദ്വീപായ മാര്‍ഗരിറ്റയിലാണ് പ്രിഗോഷിന്‍ കഴിയുന്നത്. റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിര്‍ പുടിന്റെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. അദ്ദേഹത്തിന്റെ മരണശേഷം പ്രിഗോഷിന്‍ തിരിച്ചുവരാനാണ് സാധ്യത. വിമാന അപകടം സംഭവിക്കുമെന്ന വിവരം പ്രിഗോഷിന് നേരത്തെ ലഭിച്ചിരുന്നെന്നും ആ യാത്ര അദ്ദേഹം ഒഴിവാക്കിയിരുന്നെന്നും ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൊളോവി പറഞ്ഞു. പുടിനും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയാണ് വിമാനാപകടമെന്നും സൊളോവി അഭിമുഖത്തില്‍ പറഞ്ഞു.
കായികം
************
***നിർണായക ഇടപെടലുമായി എസിസി; മഴ മുടക്കിയാലും ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക് പോരാട്ടം നടക്കും
കൊളംബോ: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച കൊളോബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടായിരിക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കി. ഇന്ത്യ-പാക് മത്സരത്തിന് മാത്രമായിരിക്കും സൂപ്പര്‍ ഫോറില്‍ എസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. മറ്റ് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമുണ്ടാകില്ല. കൊളംബോയില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടവും മഴ മുടക്കുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റിസര്‍വ് ദിനം പ്രഖ്യാപിച്ചിരിക്കുന്നത്.
വാണിജ്യം
************
***സ്വര്‍ണവില ഇടിഞ്ഞു;
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തി.
ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചാല്‍ ഇനിയും സ്വര്‍ണവിലയില്‍ ഇടിവ് വരും
***കേന്ദ്രസർക്കാർ സുരക്ഷയിൽ സ്വർണ്ണനിക്ഷേപത്തിന് മികച്ച അവസരം; എസ്ജിബിയിൽ അടുത്തയാഴ്ച മുതൽ നിക്ഷേപിക്കാം
2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം സീരിസിന്റെ ഇഷ്യൂ അടുത്താഴ്ച ആരംഭിക്കുകയാണ്. സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ ഗോള്‍ഡ് ഇടിഎഫുകള്‍ക്കോ പകരം നിലവില്‍ എസ്ജിബികളില്‍ നിക്ഷേപിക്കുന്നത് നികുതി നേട്ട്ത്തിനുള്ള മികച്ച ഓപ്ഷനായിരിക്കും. പ്രതിവർഷം 2.5 ശതമാനമാണ് ലഭ്യമാകുന്ന പലിശ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG










0 അഭിപ്രായങ്ങള്‍