ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 18

രേവതി  / ചതുർത്ഥി

2023 സെപ്റ്റംബർ 3, ഞായർ


ഇന്ന്;

       

* റോമൻ കത്തോലിക്കാ സഭ: പോപ്പ്

   ഗ്രിഗറി ഒന്നാമന്റെ തിരുനാൾ

* ഖത്തർ: സ്വാതന്ത്ര്യദിനം

  ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന്, 1971)

* സാൻ മാരിനോ: വിശുദ്ധ

  മാരിനൂസിനാൽ സ്ഥാപനം (301)

* തായ്‌വാൻ : സൈനികദിനം

* ഓസ്ട്രേലിയ - പതാകദിനം

* ടുണീഷ്യ: Memorial Day

* അമേരിക്കൻ ഐക്യനാടുകൾ:

  തൊഴിലാളി ദിനം !

* കാനഡ - തൊഴിലാളി ദിനം!

* USA; 

National Skyscraper Day 

National Welsh Rarebit Day

National Pet Rock Day


* ഈഴവ മെമ്മോറിയൽ ഹർജി സമർപ്പണം (1896)


.        *ഇന്നത്തെ മൊഴിമുത്തുകള്‍* .   

.      ്്്്്്്്്്്്്്്്്്്്്്്്്്

''സുഹൃത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക, എന്നാൽ സഥാപിച്ചു കഴിഞ്ഞാലോ അതിൽ ദൃഢമായി ഉറച്ചു നിൽക്കുക"


"ജീവിക്കുക എന്നതിലല്ല കാര്യം, നന്നായി ജീവിക്കുക എന്നതിലാണ്'


"ലോകത്തെ മാറ്റിമറിക്കാൻ ഇറങ്ങിത്തിരിക്കുന്നവൻ ആദ്യം സ്വയം മാറ്റിമറിയ്ക്കട്ടെ"


                   [ -സോക്രട്ടീസ് ]

             ***************************


ഹിന്ദി, തെലുങ്ക് ഭാഷചിത്രങ്ങളിലെ ഒരു അഭിനേതാവായ   അർജൻ ബാജ്‌വയുടെയും (1977),


അനിത ദേശായിയുടെ മകളും 2006 ലെ മാൻ ബുക്കർ സമ്മാനം  ലഭിച്ച 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവൽ രചിച്ച എഴുത്തുകാരിയുമായ കിരൺ ദേശായിയുടെയും (1971),


തമിഴ് ചലച്ചിത്രമേഖലയിൽ ഏറെ നിരൂപക പ്രശംസ നേടിയ ആരണ്യ കാണ്ഡം,  ആക്ഷൻ ചലച്ചിത്രമായ പാണ്ഡ്യ നാട്, ജിഗർതണ്ട, രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്നീ ചലച്ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റേയും(1975),


ആദ്യത്തെ ചിത്രമായ കമ്പനിയിൽ അഭിനയിച്ചതിനു മികച്ച സഹനടനുള്ള അവാർഡ് ലഭിച്ച ഹിന്ദി നടൻ വിവേക് ഓബ്രോയിയുടെയും (1976 ),


പ്രധാനമായും ഹാസ്യ വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമഭിനയിക്കുന്ന ഹിന്ദി ചലചിത്ര നടൻ ശക്തി കപൂറിന്റെയും (1958),


ഫിലിപ്പീൻസിലെ ഒരു രാഷ്ട്രീയ പ്രവർത്തകയും സെനറ്ററും ആയ ഗേയ്സ് പോ എന്നു സാധാരണ അറിയപ്പെടുന്ന മേരി ഗ്രേയ്സ് സൊനോറാ ലാമാൻസറസിന്റെയും (1968) 


 സിനിമയിലും സ്റ്റേജ് ടെലിവിഷനിലും  അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനും 1998 മുതൽ 70-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ച മനോജ് എൻ. ജോഷിയുടെയും (1965) ജന്മദിനം!


ഇന്നത്തെ സ്മരണ !!!

************************


എൻ.പി. ചെല്ലപ്പൻനായർ മ. (1903-1972)

ജഗതി എൻ.കെ. ആചാരി മ. (1924-1997)

ഇവാൻ തുർഗെനേവ് മ. (1818-1883)

മൈക്കൽ ക്ലാർക് ഡങ്കൻ മ. (1957-2012 )

സൺ മ്യുങ് മൂൺ മ. (1920-2012)

റോബർട്ട്‌ ബ്രിസ്റ്റോ മ. (1880-1966)

എഡ്വാർഡ് എഗ്ഗിൾസ്റ്റൺ മ. (1837-1902)

കർട്ട് ജോൺ ഡ്യൂകേസി. മ. (1881-1969)


ഖാസി സി.എം.അബ്ദുല്ല മൗലവി ജ. (1933-2010)

ജി.വി. അയ്യർ ജ. (1917-2003 )

കാൾ  ആൻഡേഴ്സൻ ജ. (1905 -1991)

എഡ്വാർദൊ ഗലിയാനൊ ജ. (1940-2015)

സമീർ അമീൻ ജ. (1931-2018)


ചരിത്രത്തിൽ ഇന്ന്…

************************


ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് പോം‌പെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.


301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.


1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.


1896 - സെപ്റ്റംബർ 3ന്   ഈഴവ മെമ്മോറിയൽ ഹർജി സമർപ്പിച്ചു.

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന്   ആവശ്യപ്പെട്ടു കൊണ്ട് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ 13,176 ഈഴവർ ഒപ്പിട്ട് തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു്    ഈഴവ മെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്ന മഹാനിവേദനം സമർപ്പിച്ചു.


1939 - രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെ ത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.


1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.


1971 - ഖത്തർ സ്വതന്ത്രരാജ്യമായി.


1995 - ഇ-ബെ സ്ഥാപിതമായി


2010 - ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകി ആദരിച്ചു.


2017 - അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.


2017 - ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു.


 2017 - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 665 ദിവസം ചെലവഴിച്ചു ചരിത്രം കുറിച്ച അമേരിക്കൻ ബഹിരാകാശ വനിത പെഗ്ഗി വിറ്റ്സൺ ഭൂമിയിലെത്തി.


2017 - ഏകദിന ക്രിക്കറ്റിലെ സ്റ്റംപിങ്ങിൽ മഹേന്ദ്ര സിംഗ് ധോണിക്ക് ലോക റെക്കോർഡ്. സ്റ്റംപിങ്ങിലൂടെ 100 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി.


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്കു കുതിച്ചു. 


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു.

 ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.


***ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ; വോട്ടിങ് യന്ത്രത്തിന് 10,000 കോടി വേണം


ചെലവുചുരുക്കൽ, വികസനത്തിനുള്ള തടസ്സമൊഴിവാക്കൽ വാദങ്ങളുയർത്തി ബിജെപി മുന്നോട്ടുവച്ച  ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്‌’ ചെലവഴിക്കേണ്ടത്‌ ഭീമമായ തുക. 2015ൽ പാർലമെന്റിന്റെ നിയമ, പേഴ്‌സണൽ സ്റ്റാൻഡിങ്‌ കമ്മിറ്റി സമർപ്പിച്ച കണക്കുപ്രകാരം ലോക്‌സഭ, നിയമസഭ എന്നിവിടങ്ങളിലേക്ക്‌ ഒരുമിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്താൻ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് (ഇവിഎം) മാത്രം 9284.15 കോടി രൂപ വേണ്ടിവരും. 2014- 2019വരെ തെരഞ്ഞെടുപ്പിന്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം നൽകിയത്‌ 5814.29 കോടിരൂപ മാത്രമായിരുന്നു


***അഭിമാനത്തോടെ കേരളവും: ആദിത്യ എൽ1 ദൗത്യത്തിൽ  സംസ്ഥാനത്തെ 20 പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങൾ പങ്കാളികൾ


 സംസ്ഥാനത്ത് നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്ഐഎഫ്എൽ, ടിസിസി, കെഎഎൽ, കെഎംഎംഎൽ, സിഡ്‌കോ എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്.


പ്രാദേശികം

***************


***പുതുപ്പള്ളിയിൽ  കൊട്ടിക്കലാശം.


 അവസാന ലാപ്പിൽ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികൾ. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.


***എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണം: എസ് പിക്ക് പരാതി നല്‍കി.


ഗര്‍ഭിണിയായ ഗീതു വോട്ടു തേടാനിറങ്ങിയ ദൃശ്യങ്ങള്‍ വച്ചായിരുന്നു സൈബര്‍ ആക്രമണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.  വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ലെന്നും തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമില്‍ നിന്നാണെന്നും ഗീതു പറഞ്ഞു.


***ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്


 ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോരിന് കളമൊരുങ്ങുന്നു. കുട്ടനാട്ടില്‍ സിപിഎം വിട്ട് വരാന്‍ അപേക്ഷ നല്‍കിയ 222 പേര്‍ക്ക് അംഗത്വം നല്‍കാന്‍ നാളെ സിപിഐ മണ്ഡലം കമ്മിറ്റി യോഗം ചേരും. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് സിപിഐയുടെ അവകാശവാദമെങ്കിലും ഒരൊറ്റ പ്രവര്‍ത്തകന്‍ പോലും വിട്ടുപോകില്ലെന്ന് സിപിഎം കുട്ടനാട് ഏരിയാ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.


 കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ്‌ സിപിഐയില്‍ ചേരാന് അപേക്ഷ നല്കിയിരിക്കുന്നത്.  


***നെല്ല് സംഭരണത്തില്‍ കേന്ദ്രം കുടിശിക നല്‍കാനുണ്ടെങ്കില്‍ കൃഷിമന്ത്രി പി. പ്രസാദ് തെളിവ് പുറത്തുവിടണം


ഓണക്കിറ്റ് മുതല്‍ നെല്ലുവില വരെ എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ നോക്കരുത്. കേരളത്തിന് അര്‍ഹതപ്പെട്ട അണാപ്പൈസ പോലും കേന്ദ്രം പിടിച്ചുവെക്കാറില്ലെന്നും ചട്ടങ്ങള്‍ പാലിച്ച് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു


***പുതുപ്പള്ളി; മണർകാട് യൂത്ത് കോൺഗ്രസ്സ് നേതാവ് ബിജെപിയിൽ ചേർന്നു


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ  മണർകാട് യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്‍റ്  സന്ദീപ് എസ്സ് നായർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ബിജെപിയിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചു. 


***ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; അതിശക്തമായ മഴ


 തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്ന് മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആലപ്പുഴയിലും ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.


***പാലാരിവട്ടത്ത് 2 കൂറ്റൻ സ്റ്റീൽ ​ഗർഡ‍റുകൾ, വേ​ഗം കൂട്ടാൻ പ്രീകാസ്റ്റ് സ്റ്റേഷനുകൾ, കാക്കനാട് മെട്രോയ്ക്ക് പുതുമകളേറെ


കൊച്ചി: കലൂർ മുതൽ ഇൻഫോപാർക്ക് വരെ നിർമിക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൻ്റെ നിർമാണം  വരുന്ന നവംബറിൽ  തുടങ്ങാനും 2025ൽ പണി പൂർത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു. അതിവേഗം നിർമാണം പൂർത്തിയാക്കാനും ചെലവു കുറയ്ക്കാനുമായി പുതിയ സാങ്കേതികവിദ്യകൾ അവലംബിക്കാനാണ് കൊച്ചി മെട്രോ റെയിലിൻ്റെ പദ്ധതി. 


 ***ആറന്മുള ഉത്രട്ടാതി ജലോത്സവം: എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടം ജേതാവ്


ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ ആവേശകരമായ മത്സര വള്ളംകളിയിൽ എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടം ഒന്നാംസ്ഥാനം നേടി.  ബി ബാച്ചിൽ എടക്കുളം ഒന്നാം സ്ഥാനം നേടി. എ ബാച്ചിൽ എടപ്പാവൂർ പേരൂരും നെടുംപ്രയാർ പള്ളിയോടം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബി ബാച്ചിൽ എടപ്പാവൂരും തോട്ടപ്പുഴശ്ശേരി പള്ളിയോടവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി


ദേശീയം

***********


***ന്യൂനപക്ഷങ്ങൾ ഭീതിയിൽ, കോടതികൾ നോക്കുകുത്തി : ഡൽഹി ഹൈക്കോടതി മുൻ ചീഫ്‌ജസ്‌റ്റിസ്  എ പി ഷാ.


 കോടതികളെയും മാധ്യമങ്ങളെയും ദുർബലപ്പെടുത്തുന്നതും വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ആ പ്രവണതയുടെ തെളിവാണ്‌. ന്യൂനപക്ഷങ്ങൾ ഭീതിയിൽ കഴിയുമ്പോൾ കോടതികൾ നോക്കുകുത്തിയായി. മനുസ്‌മൃതിയെ പ്രതിപാദിക്കുന്ന ജഡ്‌ജിമാർ ഭൂരിപക്ഷത്തിന്റെ ഭാഷയാണ്‌ സംസാരിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ജഡ്‌ജി സഞ്ജയ്‌ കിഷൻ കൗളിന്റെ സാന്നിധ്യത്തിൽ ഇരുപത്തഞ്ചാമത്‌ ഡി എസ് ബോർക്കർ സ്മാരക പ്രഭാഷണം നടത്തവേയാണ്‌ രൂക്ഷവിമർശം.


***ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയും രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയിൽ .


 മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ, ലോക്‌സഭയുടെ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, പതിനഞ്ചാം സാമ്പത്തിക കമ്മിഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ.


***ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോയ പണം അദാനിയുടേതല്ല, അത് ആരുടേത്? അന്വേഷണത്തിൽ പ്രശ്നം മറ്റൊരാൾക്കെന്ന് രാഹുൽ


 പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി.  അദാനിക്കെതിരെ എന്തുകൊണ്ടാണ് മോദി അന്വേഷണം നടത്താതെന്നാണ് എല്ലാവരും ചോദിക്കുന്നത്. അദാനിക്കെതിരെ മോദിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്നും അന്വേഷണം നടന്നാല്‍ പ്രശ്നമാകുന്നത് അദാനിക്കല്ല, മറ്റാർക്കോ ആണെന്നും രാഹുല്‍ ഛത്തിസ്ഗഡിൽ പറഞ്ഞു. അതിസമ്പന്നരായ രണ്ടോ മൂന്നോ പേര്‍ക്ക് വേണ്ടി മാത്രമാണ് മോദി ജോലി ചെയ്യുന്നതെന്നും രാഹുല്‍ വിമർശിച്ചു. 


***സംസ്ഥാന സർക്കാരിനെതിരെ കുറ്റപത്രം പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഛത്തീസ്ഗഡിൽ


ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചരണം ശക്തമാക്കി ബി ജെ പി. കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരിച്ചു പിടിക്കാനായുള്ള പരിശ്രമത്തിലാണ് ബി ജെ പി. സംസ്ഥാന നേതാക്കൾക്കൊപ്പം ദേശീയ നേതാക്കളും സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾക്ക് നിറസാന്നിധ്യമായി മാറുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ ബി ജെ പി പൊതുസമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിനെതിരായ കുറ്റപത്രവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി.


***അദാനി കള്ളപ്പണ നിക്ഷേപം ; ഓഹരിപങ്കാളിത്ത നിയമവും ലംഘിച്ചു


 ഇന്ത്യയിൽ കമ്പനികളിൽ പ്രമോട്ടർമാർക്ക്‌ അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി 75 ശതമാനമാണ്‌. എന്നാൽ, അദാനി കമ്പനികളിൽ പ്രമോട്ടർമാരുടെയും ബിനാമികളായ നാസർ അലി ഷബാൻ അഹ്‌ലി, ചാങ്‌ ചുങ്‌ ലിങ്‌ എന്നിവരുടെയും സംയുക്ത ഓഹരിപങ്കാളിത്തം 80-89 ശതമാനമായി ഉയർന്നു. 2017 ജനുവരിയിലെ രേഖകൾ സഹിതം ലണ്ടനിലെ ‘ഫിനാൻഷ്യൽ ടൈംസ്‌’ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തു.


***പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആര്‍. എസ് ശിവാജി(66) അന്തരിച്ചു.


 ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമല്‍ഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം

 സാന്നിധ്യമായിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്. നടനും നിര്‍മാതാവുമായിരുന്ന എം. ആര്‍. സന്താനത്തിന്റെ മകനായി 1956-ല്‍ ചെന്നൈയിലാണ് ജനനം. അഭിനയത്തിന് പുറമേ സഹസംവിധായകന്‍, സൗണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. 


അന്തർദേശീയം

*******************


***ലോകത്താകെ കോവിഡ്‌ കേസുകൾ വർദ്ധിക്കുന്നുവെന്ന്‌ ലോകാരോഗ്യ സംഘടന


ജൂലൈ 31 മുതൽ ആഗസ്റ്റ് 27 വരെ  1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1,800-ലധികം മരണങ്ങളും രജിസ്റ്റർ ചെയ്‌തതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്‌ച അറിയിച്ചു.


***മകന്‍റെയും ഡയാന രാജകുമാരിയുടേയും 26ാം ചരമ വാർഷികത്തിന് മുമ്പ് വിടവാങ്ങി ഈജിപ്ഷ്യന്‍ കോടീശ്വരന്‍ അല്‍ ഫയദ്


 ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ ജനിച്ച മൊഹമ്മദ് അല്‍ ഫയദ് ചെറിയ ബിസിനസുകളില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നതോടെയാണ് കോടീശ്വരനാകുന്നത്. 1997 ല്‍ കാര്‍ അപകടത്തില്‍ ഡയാന രാജകുമാരിയോടൊപ്പം കൊല്ലപ്പെട്ടത് അല്‍ ഫയദിന്‍റെ മകനായ ഡോഡി ആയിരുന്നു.


കായികം

************


***ജപ്പാനീസ് സാമുറായി'യുമായി കേരള ബ്ലാസ‍്‍റ്റേഴ‍്‍സ്; പുത്തൻ താരം ടീമിൽ, ഇത് സ‍ർപ്രൈസ് നീക്കം


മുന്നേറ്റനിരയ്ക്ക് കൂടുതൽ ഗതിവേഗം പകരാൻ ജപ്പാനീസ് താരവുമായി കേരള ബ്ലാസ്റ്റേഴ്സിൻെറ പടയൊരുക്കം. ജപ്പാനിൽ നിന്നുള്ള മുന്നേറ്റനിര താരം ദൈസുകെ സകായിയെയാണ് ക്ലബ്ബ് എത്തിച്ചിരിക്കുന്നത്. താരവുമായി കരാറൊപ്പിട്ടതായി സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. ഇത്തരമൊരു നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ വലിയ വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല.


***ഏഷ്യാ കപ്പ്: ആവേശം മഴ മുടക്കി; ഇന്ത്യ-പാക് പോരാട്ടം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു‌


പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പാക് ഇന്നിംഗ്സ് തുടങ്ങുന്നതിന് മുന്നോടിയായി മഴ എത്തി. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ പാക് ഇന്നിംഗ്സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി.


വാണിജ്യം

************


***സ്വര്‍ണത്തില്‍ നിന്ന് കണ്ണെടുക്കാതെ ഖത്തര്‍; വില കുതിച്ചുയരും


ദുബായ്: വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് സ്വാഭാവികം. ഭാവിയില്‍ നേട്ടമാകുമെന്ന് പ്രതീക്ഷിച്ച്

സ്വർണ്ണനാണയങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്.  എന്നാല്‍ മേല്‍പ്പറഞ്ഞവര്‍ മാത്രം വാങ്ങുന്നത് കൊണ്ടല്ല ഈ വില വര്‍ദ്ധന. വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നത് ഖത്തര്‍ പോലുള്ള രാജ്യങ്ങളാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍