ശ്രീ രുധിരമഹാകാളിക്കാവ് പൂരം 2023 കുമരനെല്ലൂർ ദേശം സോവനീർ കാളിചക്ര 2023 ന്റെ പ്രകാശന കർമ്മം നാളെ കാലത്ത് 9 മണിക്ക് നിർവ്വഹിക്കുന്നു.

 ഉത്രാളിക്കാവ് പൂരം 2023 നോടനുബന്ധിച്ച് കുമരനെല്ലൂർ ദേശം പുറത്തിറക്കുന്ന പൂരം സോവനീർ കാളിചക്ര 2023-ന്റെ പ്രകാശന കർമ്മം 2023 സെപ്തംബർ 03, ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വെച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവ്വഹിക്കുന്നു.

 തദവസരത്തിലേയ്ക്ക് എങ്കക്കാട്, വടക്കാഞ്ചേരി ദേശക്കമ്മിറ്റി ഭാരവാഹികൾ, കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാർ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വടക്കാഞ്ചേരിയിലെ പത്ര- ദൃശ്യ മാധ്യമ സുഹൃത്തുകൾ എന്നിവർക്കു പുറമേ ദേശം എക്സിക്യൂട്ടീവ്, യൂത്ത് വിംഗ് , ആഘോഷ കമ്മിറ്റി അംഗങ്ങൾ, തട്ടക നിവാസികൾ, പൂരപ്രേമികൾ, ഭക്തജനങ്ങൾ ഏവരേയും സഹർഷം സ്വാഗതം ചെയ്തുകൊള്ളുന്നതായികുമരനെല്ലൂർ ദേശക്കമ്മിറ്റിക്കു വേണ്ടി വേണ്ടി എ.കെ. സതീഷ് കുമാർ (പ്രസിഡന്റ്) പി.എ. വിപിൻ (ജന: സെക്രട്ടറി) എന്നിവർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍