വൃത്തി എരുമപ്പെട്ടി ഗ്രാമ പഞ്ചാത്ത് ജൈവമാലിന്യമുക്ത പഞ്ചായത്ത് ആദ്യഘട്ടം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 62 വീടുകൾക്ക് ജീബിന്നുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഫോബ് മാനേജർ എം.എ.ഷെബീർ ജീ ബിന്നിലൂടെ മാലിന്യ സംസ്കാരത്തെ കുറിച്ച് ക്ലാസെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊടുമ്പിൽ മുരളി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ.ജോസ് , ഇ.എസ്. സുരേഷ്, പി.എം.സജി,എം.കെ.അജയൻ,എം.സി.ഐജു, പി.കെ.മാധവൻ, സതി മണികണ്ഠൻ, കെ.ബി.ബബിത,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സി.ഫ്രാൻസിസ് , വി ഇ ഒ മാരായ ജെസ്റ്റിൻ സെബാസ്റ്റ്യൻ, പി.സി.കാവ്യ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍