സീനിയർ ചേമ്പർ ഇന്റർനാഷണൽ തൃശൂർ ലീജിയൻ തൃശൂർ സെന്റ് തോമസ് കോളേജ് ഒറേറ്ററി ആന്റ് ഡിബേറ്റ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ ഇന്റർ കോളേജിയേറ്റ് പ്രസംഗ മൽസരത്തിൽ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ അമൽ ജോഷി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടനല്ലൂർ ശ്രീ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ നമിത അശോകൻ രണ്ടാം സ്ഥാനവും, പ്രജ്യോതിനികേതൻ കോളേജിലെ ഹവാർഡ് ഗോമസ് മൂന്നാം സ്ഥാനവും നേടി.
പുതു തലമുറയിലെ മികച്ച പ്രാസംഗികരെ കണ്ടെത്തുവാൻ നടത്തിയ മൽസരത്തിൽ അനന്ത ലക്ഷ്മി, ജിഷ റെജി എന്നിവർ ജൂറിയുടെ പ്രത്യേകപുരസ്ക്കാരം കരസ്ഥമാക്കി. സമ്മാന ദാനച്ചടങ്ങിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ പ്രസിഡന്റ് എൻ. ഐ. വർഗ്ഗീസ്, സെക്രട്ടറി ഹംസ എം അലി, ട്രഷറർ കെ.ബി. രാജഗോപാൽ, ഒറേറ്ററി ആന്റ് ഡിബേറ്റ് ക്ലബ്ബ് കോർഡിനേറ്റർ ഡോ. റാണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ കെ. എ സമ്മാനദാനം നിർവ്വഹിച്ചു. പതിനൊന്ന് കോളേജുകളിൽ നിന്നായി 26 പേർ മൽസരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍