പാർളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ നടന്ന വ്യാസപ്രസാദം സത്സംഗത്തിൽ ഇരുന്നിലംകോട് ജ്ഞാനകുടീരം മഠാധിപതി സ്വാമി നിഖിലാനന്ദസരസ്വതി ഭാഗവതത്തിലെ ശ്രീശുകസാരസ്വതം എന്ന ഭാഗം വിശദമാക്കി ക്ലാസ് എടുത്തു. നമ്മുടെ ചിന്തകളേയും വാക്കുകളേയും പ്രവൃത്തികളേയും ശുദ്ധമാക്കുന്ന മംഗളഗ്രന്ഥമാണ് ഭാഗവതം എന്ന് സ്വാമിജി പറഞ്ഞു.
ഉച്ചതിരിഞ്ഞ് ചതുശ്ലോകീഭാഗവതം എന്ന ഭാഗം അധികരിച്ച് ദേശമംഗലം ഓങ്കാരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദതീർത്ഥപാദർ ക്ലാസ് എടുത്തു. ഭാരതത്തിലെ ഋഷിവര്യന്മാർ സ്വാനുഭവത്തിലൂടെ സാക്ഷാത്കരിച്ച തത്ത്വമൂല്യങ്ങളുടെ സംഹിതയാണ് ഭാഗവതം എന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അച്ചുതണ്ടാണ് ചതുശ്ലോകീഭാഗവതം എന്നും പറഞ്ഞു.
നേരത്തെ പ്രൊഫ.സാധു പദ്മനാഭൻ ദീപം തെളിയിച്ചു. കെ. വിജയൻ മേനോൻ, രമേഷ് കേച്ചേരി, ബാബുരാജ് കേച്ചേരി എന്നിവർ സംസാരിച്ചു. ചർച്ചകളിൽ പങ്കെടുത്ത് ശ്രോതാക്കളിൽ പലരും സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)



0 അഭിപ്രായങ്ങള്‍