കിസാൻ സർവീസ് സൊസൈറ്റി ദേശീയ സമ്മേളനവും മില്ലറ്റ് മഹോത്സവവും മൈസൂരിൽ വെച്ച് നടത്തുന്നു.

കിസാൻ സർവീസ് സൊസൈറ്റിയുടെ മൂന്നാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 4, 5, 6 തീയതികളിൽ മൈസൂറിലെ  സുത്തൂർ ശ്രീ ക്ഷേത്ര ജെ.എസ്.എസ് മഹാവിദ്യാപീഠത്തിൽ  നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ  കർണാടക നിയമസഭാ സ്പീക്കർ യു. ടി. ഖാദർ, മന്ത്രിമാർ, എം.എൽ.എ. മാർ, കാർഷിക- വ്യവസായിക- മത- സാംസ്കാരിക രംഗത്തെ  പ്രമുഖർ എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിവിധ രാജ്യങ്ങളിൽ നിന്നു മുള്ള  പ്രതിനിധികൾ പങ്കെടുക്കും. നബാർഡ് ഡി. ഡി. എം. ശാന്റവീർ ഉദ്ഘാടനം ചെയ്യും.


 അഞ്ചിന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.എസ്.എസ്. ദേശീയ ചെയർമാൻ ജോസ് തയ്യിൽ അദ്ധ്യക്ഷത വഹിക്കും. കർണാടക നിയമസഭാ സ്പീക്കർ യു. ടി. ഖാദർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം  ജഗദ് ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി ഉദ്ഘാടനം ചെയ്യും. ആറിന് ഞായറാഴ്ച നടക്കുന്ന മില്ലറ്റ് മഹോത്സവം പത്മശ്രീ  ഡോ. ഖാദർ വാലി ഉദ്ഘാടനം  ചെയ്യും.വിവിധ  സെഷനുകളിലായി എൻ. എം. ശിവശങ്കരപ്പ ( ഡയറക്ടർ ഹോർട്ടി കൾച്ചർ ), ജി. കരുണാകരൻ- പ്രിൻസിപ്പൽ  സയന്റിസ്റ്റ് -ഐ. ഐ. എ. H. R, H. V. ദിവ്യ - സീനിയർ സയന്റിസ്റ്റ് ICAR., പ്രൊഫ. പത്മാനന്ദ് സീനിയർ കൺസൾട്ടന്റ് (Grand Thonton Bharat LLP), ഡോ. ജോസഫ് ജോൺ  ( എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ), ഡോ. ബിനു പൈലറ്റ് ( ഡയറക്ടർ- സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചർ മിഷൻ ), ഡോ. എം, എം അരുൺകുമാർ, എസ് സുബ്രഹ്മണ്യൻ, എൻ. സുധീർ ബാബു, ഡോ.  ശ്രീദേവി അന്നപൂർണ്ണാ സിംഗ് (CFTRI-Mysuru), ജിമ്മി ജോസ്, തുടങ്ങിയവർ നേതൃത്വം നൽകും.


ദേശീയോദ്ഗ്രഥനറാലിയും  നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും ഉള്ള കാർഷിക വിദഗ്ധരും, കൃഷിക്കാരുമായി വിപുലമായ ആശയ വിനിമയത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. " കൃഷിക്കാരെ സംരംഭകരാക്കുക " എന്നതാണ് ഈ ഈ സമ്മേളനത്തിന്റെ മുഖ്യ വിഷയം. പരമ്പരാഗത കൃഷിരീതികൾ മാത്രം തുടരാതെ  കാർഷിക രംഗത്ത് നൂതനമായ മെഷനറികൾ ഉപയോഗിക്കാനും ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി  രാജ്യത്തും, വിദേശത്തും വിപണനം നടത്താനുമുള്ള പദ്ധതികളും പരിപാടികളും ആണ്  സമ്മേളനത്തിന്റെ മുഖ്യ ചർച്ചാവിഷയം. 


ചെറുധാന്യങ്ങളുടെ പോഷകമൂല്യവും  പ്രാധാന്യവും  ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മില്ലറ്റ്  മഹോത്സവവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ സെഷനുകൾക്ക് കിസാൻ സർവീസ് ദേശീയ നേതാക്കളായ എസ്. സുരേഷ്, എം. ആർ. സുനിൽകുമാർ, പൈലി വാത്യാട്ട്, എം.ഡി. തങ്കച്ചൻ, ജോർജ് തയ്യിൽ, റെനി ജേക്കബ്, ഡി. പി. ജോസ്, കെ. സി. ബേബി, അജീഷ് വി. പോൾ, എസ്. പുഷ്പലത,  കെ. സി. ബേബി, ആശിഷ് അരുൺ ബോസലെ, ആനി ജബരാജ്, പി. . ലാൽ, ജി. സജീവ്.,ജോയ് മൂക്കൻ തോട്ടം തുടങ്ങിയവർ നേതൃത്വം നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍