ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 6

ഉത്രം  / ഷഷ്ഠി

2023  ജൂലായ് 23, ഞായർ

ഗരുഡ പഞ്ചമി 


ഗീവർഗ്ഗീസ്‌ മാർ ദിയസ്‌കോറസ്‌

(റാന്നി ഹോളി ട്രിനിറ്റി ആശ്രമം)


ഇന്ന് ;

.             ദേശീയ രക്ഷാകര്‍തൃദിനം !

.            ******************************

[ National Parents’ Day ; ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആഘോഷിക്കുന്നു. രക്ഷാകര്‍ത്താക്കളായ അച്ഛനേയും അമ്മയേയും സ്‌പെഷ്യലാക്കുന്ന ദിനം കൂടിയാണ് ദേശീയ രക്ഷാകര്‍തൃദിനം. 

എല്ലാ ദിവസവും നമ്മുടെ ദൈവങ്ങളായി കണ്ട് തന്നെ അച്ഛനേയും അമ്മയേയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം. എന്നാല്‍ ഈ പ്രത്യേക ദിനത്തില്‍ അച്ഛനമ്മമാര്‍ക്ക് ഒരു പ്രത്യേക കരുതലും സ്‌നേഹവും നല്‍കേണ്ടതാണ്. ]


.             പകിട്ടേറിയ മുത്തശ്ശി ദിനം !

.            ******************************

[GORGEOUS GRANDMA DAY ; National Beautiful Grandma Day is annually observed on July 23. As the name of the holiday suggests, we honour our sweetest, cuddliest grandmothers. Grandmothers adore and cherish their families without end and typically have an infectious zest for life.]


.     അന്തഃദേശീയ യഡ, യഡ, യഡ ഡേ !'

.    *****************************************

.       [International Yada, Yada, Yada Day]


* USA; 

Sprinkle Day !

National Vanilla Ice Cream Day

Peanut Butter and Chocolate Day


* എത്യോപ്യ-രസ്താഫറി :ഹെയ്ൽ

   സെലാസ്സി ജന്മദിനം !

* ഇൻഡോനേഷ്യ: ശിശു ദിനം !

* പപ്പുവ ന്യു ഗിനി: ദേശീയ ഓർമ്മ ദിനം!

* ഓമാനിൽ നവോത്ഥാന ദിനം!

* ഈജിപ്റ്റിൽ വിപ്ലവ ദിനം !


           *ഇന്നത്തെ മൊഴിമുത്ത്*

         ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

"തെറ്റു ചെയ്യുന്നവൻ മനുഷ്യനാണു്‌;

 അതിനെക്കുറിച്ചോർത്തു

 ദു:ഖിക്കുന്നവൻ മഹർഷിയാണു്‌;

 എന്നാൽ അതിൽ അഭിമാനം കൊള്ളുന്നവൻ പിശാചാണു്‌."


.             [ - തോമസ് മുള്ളർ ]


പ്രമുഖ വ്യവസായിയും ചിട്ടി, സിനിമാ നിർമ്മാണം, സ്കൂൾ, കോളേജുകൾ , എസ്‌ എൻ ഡി പി വിമത നേതാവ്‌ എന്നീ നിലകളിൽ  എല്ലാം അറിയപ്പെടുന്ന ഗോകുലം ഗോപാലന്റേയും (1944),


ഇന്നലെ പ്രഖ്യാപിച്ച ദേശീയ സിനിമാ പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ തമിഴ് നായകനടൻ  സൂര്യ  എന്ന പേരിൽ അറിയപ്പെടുന്ന   ശരവണൻ സൂര്യ ശിവകുമാറിന്റെയും  (1975),


സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ സിനിമരംഗത്ത്‌ തുടക്കമിടുകയും 2014ല്‍ പുറത്തിറങ്ങിയ 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും  ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ സംഭാഷണം നിർവ്വഹിക്കുകയും ചെയ്ത

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് നായരുടേയും (1981),


 മലയാളം, തമിഴ്, കന്നട തുടങ്ങിയ  ഭാഷകളില്‍  നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും ഒപ്പം ടെലിവിഷന്‍ സീരിയലുകളിലും സജീവ സാന്നിദ്ധ്യമായ അഞ്ജു അരവിന്ദിന്റേയും (1978),


തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും  തിരക്കഥാകൃത്തും നിർമ്മാതാവുമായ കാർത്തിക്ക്‌ നരേന്റയും (1994),


ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടനും ഗായകനും സംഗീത സംവിധായകനുമായ  ഹിമേഷ് രേഷ്മിയയുടെയും(1973),


സൈറ വാസിം, മെഹർ വിജ്, ആമിർ ഖാൻ എന്നിവർ അഭിനയിച്ച 2017-ലെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലെ "നച്ച്ഡി ഫിറ", "മെയിൻ കൗൺ ഹൂൺ" എന്നീ 2 സൂപ്പർഹിറ്റ് ട്രാക്കുകളിലൂടെ ശ്രദ്ധേയയാവുകയും 63-ാമത് ഫിലിംഫെയർ അവാർഡുകളിൽ പ്രസ്തുത ഗാനങ്ങൾക്ക്‌ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഗായിക മേഘ്ന മിശ്രയുടേയും (2001),


1889 -  ഹാരിപോട്ടർ സിനിമയിൽ ഹാരിപോട്ടർ ആയി അഭിനയിച്ച ഡാനിയൽ റാഡ്ക്ലിഫ്‌ (1989) ന്റേയും,


 2007 ജനുവരി 7 മുതൽ ഉപ്രധാനമന്ത്രിയായും  2009 ഏപ്രിൽ 3 മുതൽ അബ്ദുല്ല അഹ്മദ് ബദാവിയുടെ പിൻഗാമിയായി മലേഷ്യയുടെ ആറാമത്തെ പ്രധാമന്ത്രിയായിരുന്ന നജീബ് തുൻ റസാഖ് എന്ന മൊഹമ്മദ് നജീബ് ബിൻ തുൻ  അബ്ദുൾ റസാഖിന്റേയും (1953),


ചരിത്രകാരൻ, പ്രക്ഷേപകൻ, ഡോക്യുമെന്ററി ഫിലിം മേക്കർ എന്നീനിലകളിൽ അറിയപ്പെടുന്ന മൈക്കിൾ ഡേവിഡ് വുഡിന്റെയും(1948),


ഒരു മുൻ വൈറ്റ്‌ഹൗസ്‌ ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള 'അവിഹിത ബന്ധ'ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമായ മോണിക്ക സാമില്ലെ ലെവിൻസ്കിയുടെയും(1973),


പ്രമുഖ ചെസ്‌ താരം ജൂഡിറ്റ്‌ പോൾഗാർ  ജൂഡിറ്റ്‌ പോൾഗാർന്റേയും(1976)


മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര ക്രിക്കറ്ററും ബാറ്റിങ് കോച്ചും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളുമായിരുന്ന ഗ്രഹാം ഗൂച്ച് - ( ഗ്രഹാം അലൻ ഗൂച്ചിന്റേയും (1953)ജന്മദിനം !


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ഇന്ന്  കേരളത്തില്‍ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 


 ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.


***മണിപ്പുരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ ചുട്ടുകൊന്നു


മുൻ പ്രസിഡന്റ്‌ എ പി ജെ അബ്‌ദുൾ കലാമിൽനിന്ന്‌ ആദരം ഏറ്റവാങ്ങിയ  

 സ്വാതന്ത്ര്യസമര സേനാനി എസ്‌ ചുരാചന്ദ്‌ സിംഗിന്റെ  ഭാര്യ  ഇബെടോംബിയെ (80) കലാപകാരികൾ ചുട്ടുകൊന്നെന്ന നടുക്കുന്ന വിവരവും പുറത്തുവരുന്നു. കാച്ചിങ്‌ ജില്ലയിലെ സെറോ ഗ്രാമത്തിൽ മെയ്‌ 28നാണ്‌ അക്രമികൾ ഇബെടോംബിയെ ഉള്ളിലിട്ട്‌ പൂട്ടിയശേഷം വീടിന്‌ തീയിട്ടത്‌. മെയ്‌ത്തീ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളുണ്ടായ ഗ്രാമങ്ങളിലൊന്നാണ്‌ സെറോ. 


*** വിജിലൻസ്‌ കേസുകളിൽ അന്വേഷണത്തിന്‌ സമയപരിധി പുതുക്കി നിശ്‌ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. 


ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ്‌ ഉത്തരവിലെ നിർദേശം. ട്രാപ്പ്‌ കേസുകളുടെ അന്വേഷണവും ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണം. അന്വേഷണങ്ങള്‍ നീണ്ടുപോകാതിരിക്കാന്‍ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതല്‍ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി വരുന്നത്.


*** പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.


പ്രാദേശികം

***************


***മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം: മുഖ്യമന്ത്രി


തിരുവനന്തപുരം-അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷംവിതച്ച്‌ മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പുരിൽനിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ച്‌ തുടർച്ചയായി വരുന്നത്.


***കൽപ്പറ്റ-മുട്ടിൽ മരംമുറി: ഭൂഉടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജം; എല്ലാ അപേക്ഷയിലും ഒപ്പിട്ടത് റോജി അഗസ്‌റ്റിൻ


 മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയത്. ചെറുകിട കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ വ്യക്തമായി.


***സ്കൂളിലെത്തി ഉപഹാരം നൽകി മന്ത്രി: മികച്ച ബാലനടി തന്മയ സോളിന് അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുമോദനം


തിരുവനന്തപുരം -മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പട്ടം ഗവ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എ തന്മയ സോളിനെ പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി സ്‌കൂളിലെത്തി അനുമോദിച്ചു. തന്മയയ്‌ക്ക് മന്ത്രി ഉപ​ഹാരവും കൈമാറി


***ഇടുക്കി - ആനച്ചാലിൽ ആറ്‌ വയസുകാരനെ അടിച്ചുകൊന്ന കേസ്‌; പ്രതിക്ക്‌ വധശിക്ഷ


 മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനാണ്‌ (50)  ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതി വധശിക്ഷ വിധിച്ചത്‌.  നാലു കേസുകളില്‍ മരണം വരെ തടവ്. ആകെ 92 വര്‍ഷം തടവ്. 2021 ഒക്ടോബര് 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം.


***തൊഴിലുറപ്പിൽ കേരളവും രാജസ്ഥാനും ഒരു താരതമ്യം: പത്രപരസ്യത്തിന് നന്ദിയെന്ന് മന്ത്രി എം ബി രാജേഷ്


കൊച്ചി- മലയാള പത്രങ്ങളിൽ സംസ്ഥാന സർക്കാർ പരസ്യം നൽകിയ രാജസ്ഥാൻ സർക്കാരിന് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്.  തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടെ രാജസ്ഥാനും കേരളവും തമ്മിലുള്ള താരതമ്യത്തിന്‌ പരസ്യം ഉപകാരമായെന്നും കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന്‌ പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന്‌ നന്ദിയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.


***ആലപ്പുഴയിൽ കാർ കത്തി മരിച്ചത് ഉടമ തന്നെയെന്ന് തിരിച്ചറിഞ്ഞു; സംഭവം ആത്മഹത്യയെന്ന് നിഗമനം 


ആലപ്പുഴ | തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉടമ എടത്വ സ്വദേശി ജയിംസ്‌കുട്ടി ( 49)  യുടെത് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുടുംബ പ്രശ്നത്തെ തുടർന്ന് ഇയാൾ കാറിൽ കയറി പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. മകളുടെ സർട്ടിഫിക്കറ്റുകളും ആധാരവും കത്തിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. 


***ഒന്നര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍.


 പശ്ചിമ ബംഗാള്‍ ഉത്തര്‍ ഡിനാജ്പുര്‍ ഗോധി സ്കൂളിന് സമീപം സ്വദേശികളായ അക്ബര്‍ ആലം (28), രോഹിത് ആലം (18) എന്നിവരെയാണ് ഹില്‍ പാലസ് പോലീസ് പിടികൂടിയത്.


ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയിലാണ് ഒന്നര കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം രാത്രി പ്രതികള്‍ പിടിയിലാകുന്നത്.



ദേശീയം

***********


***ബജ്‌റങ് പുണിയയ്ക്കും വിനേഷ്‌ ഫോഗട്ടിനും ഏഷ്യൻഗെയിംസ് പ്രവേശനം: ഐഒഎ തീരുമാനം ശരിവെച്ച്‌ ഡൽഹി ഹൈക്കോടതി


ന്യൂഡൽഹി- ഗുസ്‌തിതാരങ്ങളായ ബജ്‌റങ് പുണിയ, വിനേഷ്‌ ഫോഗട്ട്‌ എന്നിവർക്ക്‌ ട്രയലുകൾ കൂടാതെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരമൊരുക്കിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനം ശരിവെച്ച്‌ ഡൽഹി ഹൈക്കോടതി. ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തിന്‌ എതിരായ ഹർജി ഹൈക്കോടതി തള്ളി.


***ഉത്തർപ്രദേശിൽ സർവകലാശാല വിസിയെ എബിവിപിക്കാർ തല്ലിച്ചതച്ചു: തടയാനെത്തിയ പൊലീസിനും മർദനം


ഗോരഖ് പൂർ - ഗോരഖ് പൂരിലെ ദീൻ ദയാൽ ഉപാധ്യായ  സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എബിവിപിക്കാർ തല്ലിച്ചതച്ചു. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകരും ഇവരെ മർദ്ദിച്ചു. വൈസ് ചാൻസലർ രാജേഷ് സിംഗ്,  രജിസ്ട്രാർ അജയ് സിംഗ് എന്നിവർക്ക് തലയ്ക്ക് കുത്തേൽക്കുകയും ചെയ്തു. ഫീസ് വർദ്ധനയും മറ്റ് പ്രശ്നങ്ങളും ഉന്നയിച്ച് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം എബിവിപിക്കാരും ക്യാമ്പസിന് പുറത്ത് നിന്നുള്ള ബിജെപിക്കാരും ചേർന്ന് കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്.  ഇടപെടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു.


***രാജസ്ഥാനിൽ സ്വന്തം സർക്കാറിനെ വിമർശിച്ച മന്ത്രിയെ അശോക് ഗെലോട്ട് പുറത്താക്കി


പ‍ഞ്ചായത്തിരാജ്, ഗ്രാമവികസന മന്ത്രി രാജേന്ദ്ര ഗുദയെയാണ്‌ പുറത്താക്കിയത്‌.

വെള്ളിയാഴ്‌ച നിയമസഭയിൽ മണിപ്പുർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ  സംസാരിക്കുമ്പോഴായിരുന്നു രാജേന്ദ്ര ഗുദയുടെ വിമർശനം. ‘‘രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകൾ വർദ്ധിക്കുകയാണ്, മണിപ്പുരിനെപ്പറ്റി ചർച്ച ചെയ്യുന്നതിനുപകരം, നമ്മളാദ്യം സ്വന്തം ചുറ്റുപാടിലേക്കു നോക്കണം.  ഇതേപ്പറ്റി ആത്മപരിശോധന നടത്തണം’’ എന്നാണു രാജേന്ദ്ര ഗുദ പറഞ്ഞത്.


***കർണാടകയിൽ ബിജെപിയുമായി സഹകരിക്കുമെന്ന്‌ ജെഡിഎസ്‌


ബംഗളൂരു - കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നാണ് ജെഡിഎസിന്റെ പ്രഖ്യാപനം


***കനത്ത മഴയും മണ്ണിടിച്ചിലും; ശ്രീനഗർ- ജമ്മു ദേശീയപാത അടച്ചു


 മണ്ണിടിഞ്ഞ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. കശ്‌മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നിർണായക പാതയാണ്‌ ഈ ഹൈവേ.


അന്തർദേശീയം

*******************


***വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം


ബാലി; ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുത്തൊടിഞ്ഞ് ഇൻഡൊനീഷ്യൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. പരിശീലനത്തിനിടെ ബാർബെൽ ഉയർത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവന്നു.


ഭാരം താങ്ങാൻ കഴിയാതെ നിൽക്കുന്ന ജസ്റ്റിനെ പിറകിൽ നിൽക്കുന്നയാൾ താങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജസ്റ്റിൻ വീഴുന്നതും ബാർബെൽ ഷോൾഡറിൽ നിന്ന് കഴുത്തിലേക്ക് നീങ്ങുന്നതും വീഡിയോയിൽ വ്യക്തമായി കാണാം


***ഇത്‌ ഏറ്റവും ചൂടേറിയ മാസം: നാസ


ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ മാസമാകും ജൂലൈ എന്ന് നാസ. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾ ലോകമെങ്ങും സംഭവിക്കുകയാണ്‌. യുഎസ്‌, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ, ചൈന എന്നിവിടങ്ങളിൽ റെക്കോഡ്‌ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചില്ലെങ്കിൽ ലോകമെമ്പാടും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നാസ ഗൊദാർദ്‌ സ്‌പേസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ഗാവിൻ ഷ്മിത്‌ പറഞ്ഞു.


***ആലിപ്പഴം വീണ്‌ ഇറ്റലിയിൽ 100 പേർക്ക്‌ പരിക്ക്‌


ഇറ്റലിയിലെ വടക്കൻ വെനീറ്റോ മേഖലയിലെ ഗ്രാമങ്ങളിലുണ്ടായ ആലിപ്പഴ വർഷത്തിൽ നൂറിലധികം പേർക്ക്‌ പരിക്ക്‌. 10 സെന്റിമീറ്ററിലധികം വ്യാസമുള്ള, ടെന്നീസ്‌ പന്തിനേക്കാൾ വലിപ്പമുള്ള ആലിപ്പഴങ്ങളാണ്‌ വീണത്‌. അടിയന്തര സഹായത്തിനായി അഞ്ഞൂറിലധികം പേരാണ്‌ ആരോഗ്യ അധികൃതരെ ബന്ധപ്പെട്ടത്‌.


കായികം

************


***അരങ്ങേറ്റ മത്സരത്തിൽ ഇന്റർ മയാമിക്കായി 94 -ാം മിനിറ്റിൽ ഗോൾ നേടി മെസി; ക്രൂസ്‌ എയ്‌സുളിനെ തോൽപ്പിച്ചു


മയാമി -അമേരിക്കയിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ലയണൽ മെസി. ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ്‌ കപ്പിൽ മെക്‌സിക്കോ ക്ലബ് ക്രൂസ്‌ എയ്‌സുളിനെതിരെയാണ്‌ 94 ആം മിനിറ്റിൽ മെസിയുടെ ഫ്രീക്കിക്ക്‌ ഗോൾ. മെസിയുടെ ഗോളിന്റെ മികവിൽ ക്രൂസ്‌ എയ്‌സുളിനെ മയാമി 2 - 1 ന്‌ തോൽപ്പിച്ചു. ലീഗിലെ ആദ്യമത്സരം ജയിച്ച മയാമി മൂന്ന്‌ പോയിന്റ്‌ സ്വന്തമാക്കി.

 

***500ൽ പൊൻനൂറ് ; വിരാട്‌ കോഹ്‌ലിക്ക്‌ സെഞ്ചുറി


പോർട്ട്‌ ഓഫ്‌ സ്‌പെയ്‌ൻ

അഞ്ഞൂറാം രാജ്യാന്തര മത്സരത്തിൽ വിരാട്‌ കോഹ്‌ലിക്ക്‌ സെഞ്ചുറി മുദ്ര. വെസ്‌റ്റിൻഡീസിനെതിരായ രണ്ടാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ 121 റണ്ണാണ്‌ കോഹ്‌ലി നേടിയത്‌. ടെസ്‌റ്റിലെ 29–-ാംസെഞ്ചുറി. ആകെ 76. രണ്ടാംദിനം 6–-387 റണ്ണെന്ന നിലയിലാണ്‌ ഇന്ത്യ. രവീന്ദ്ര ജഡേജ 61 റണ്ണെടുത്തു. അഞ്ചാം വിക്കറ്റിൽ കോഹ്-ലി–ജഡേജ സഖ്യം 159 റൺനേടി


വാണിജ്യം

************


*** ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. 


ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം ആപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് പ്രീം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. അടുത്തയാഴ്ച എത്തുന്ന ചാറ്റ് ജിപിടി ആപ്പിന്റെ അവതരണ തിയ്യതി പുറത്തുവിട്ടിട്ടില്ല. 


***സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് 


 പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 25 രൂപ കുറഞ്ഞു. മിനിഞ്ഞാന്ന് 30 രൂപ കുറഞ്ഞിരുന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 15 രൂപ കുറഞ്ഞു.  20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4578 രൂപയാണ്. ഈ മാസം ആദ്യം 43,320 രൂപയായിരുന്നു സ്വര്‍ണവില. 


ഇന്നത്തെ സ്മരണ !!!

***********************

ദേവകി ഗോപീദാസ് മ. (1918-1973)

മേക്കൊല്ല പരമേശ്വരന്‍പിള്ള മ. (1907-1991)

ഡോ.മുഹ്‌യിദ്ദീൻ ആലുവായ് മ. (1925-1996)

ഇ കെ ദിവാകരന്‍പോറ്റി മ. (1918-2005) 

പ്രൊഫ. എ. ശ്രീധരമേനോൻ മ. (1925-2010)

ക്യാപ്റ്റൻ ലക്ഷ്മി മ. (1914-2012 )

ഉഴവൂർ വിജയൻ മ. (1952-2017)

മെഹമൂദ്  മ. ( 1932-2004)

മുഹമ്മദ് സഹീർ ഷാ മ. (1914-2007)

യുള്ളിസസ് എസ്. ഗ്രാന്റ് മ ( 1822-1885)

സാലി റൈഡ്  മ. (1951 - 2012)


ശ്രീമൂലനഗരം വിജയൻ ജ. (1933-1992)

ചന്ദ്രശേഖർ ആസാദ് ജ(1906-1931) 

ബാൽ ഗംഗാധർ തിലക് ജ. (1856-1920)

താരാശങ്കർ ബാനർജി ജ. (1898-1971)

സിസ്റ്റർ നിർമ്മല ജോഷി ജ. (1934-2015)


ചരിത്രത്തിൽ ഇന്ന്…

***********************


811 - ബൈസന്റൈൻ ചക്രവർത്തി നികെഫോറോസ് I  ബൾഗേറിയൻ തലസ്ഥാനമായ പ്ലിസ്‌ക കൊള്ളയടിക്കുകയും ഖാൻ ക്രൂമിന്റെ ട്രഷറി പിടിച്ചെടുക്കുകയും ചെയ്യുന്നു.


1677 -  സ്‌കാനിയൻ യുദ്ധം: ഡെൻമാർക്ക്–നോർവേ സ്വീഡനിൽ നിന്ന് മാർസ്‌ട്രാൻഡ് തുറമുഖ നഗരം പിടിച്ചെടുത്തു.


1793 - പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.


1840 - ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.


1874 - അയേഴ്‌സ് ഡി ഒർനെലസ് ഇ വാസ്‌കോൺസെലോസ് ഇന്ത്യയിലെ ഗോവയിലെ പോർച്ചുഗീസ് കൊളോണിയൽ എൻക്ലേവിന്റെ ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.


1881 - ചിലിയും അർജന്റീനയും തമ്മിലുള്ള 1881-ലെ അതിർത്തി ഉടമ്പടി ബ്യൂണസ് ഐറിസിൽ ഒപ്പുവച്ചു


1903 - ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.


1921 - സ്ഥാപക നാഷണൽ കോൺഗ്രസിൽ വച്ച്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) സ്ഥാപിതമായി.


1927 -  ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ ആദ്യ സ്റ്റേഷൻ ബോംബെയിൽ സംപ്രേക്ഷണം ചെയ്യുന്നു.


1929 - ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകളുടെ പ്രയോഗം നിരോധിച്ചു.


1942 - രണ്ടാം ലോകമഹായുദ്ധം:  ഹിറ്റ്ലർ ഓപ്പറേഷൻ എഡിൽവെയ്സ്    ഒപ്പുവച്ചു.


1967 - ഡിട്രോയിറ്റ് ലഹള: ഡെട്രോയിറ്റിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ചരിത്രത്തിലെ ഏറ്റവും മോശമായ കലാപങ്ങളിലൊന്ന്, ആഫ്രിക്കൻ അമേരിക്കൻ അന്തർ നഗരത്തിലെ 12-ആം സ്ട്രീറ്റിൽ ആരംഭിക്കുന്നു.  ഇത് ആത്യന്തികമായി 43 പേരെ കൊല്ലുകയും 342 പേർക്ക് പരിക്കേൽക്കുകയും 1,400 ഓളം കെട്ടിടങ്ങൾ കത്തിക്കുകയും ചെയ്തു.


1968 - കോഴിക്കോട്‌ സർവ്വകലാശാല നിലവിൽ വന്നു


1970 - ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്  തന്റെ പിതാവിനെ അധികാരഭ്രഷ്ടനാക്കിയ ശേഷം  ഒമാന്റെ  സുൽത്താനായി ത്തീർന്നു


1972 - ആദ്യത്തെ ഭൗമ-വിഭവ ഉപഗ്രഹമായ ലാൻഡ്‌സാറ്റ് 1 യുണൈറ്റഡ് സ്റ്റേറ്റ്സ് വിക്ഷേപിച്ചു.

 

1992 - ജോസഫ് റാറ്റ്‌സിംഗറുടെ നേതൃത്വത്തിലുള്ള വത്തിക്കാൻ കമ്മീഷൻ, സ്വവർഗരതിക്കാരുടെ അവിവാഹിതരായ ദമ്പതികളുടെ ചില അവകാശങ്ങൾ പരിമിതപ്പെടുത്തുന്നത് വംശത്തിന്റെയോ ലിംഗഭേദത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനത്തിന് തുല്യമല്ലെന്ന് സ്ഥാപിക്കുന്നു.


1992 - അബ്ഖാസിയ ജോർജിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


2012 - 2012-ലെ സോളാർ കൊടുങ്കാറ്റ് അസാധാരണമാംവിധം വലിയ കൊറോണൽ മാസ് ഇജക്ഷനായിരുന്നു , അത് സൂര്യൻ പുറന്തള്ളുകയും ഒമ്പത് ദിവസം കൊണ്ട് ഭൂമിയെ നഷ്ടപ്പെടുത്തുകയും ചെയ്തു . ഇത് ബാധിച്ചാൽ, ലോകമെമ്പാടുമുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് 2.6 ട്രില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടം സംഭവിക്കുമായിരുന്നു.


2014 - ട്രാൻസ് ഏഷ്യ എയർവേയ്‌സ് ഫ്ലൈറ്റ് 222 പെൻഗു വിമാനത്താവളത്തിലേക്കുള്ള സമീപനത്തിനിടെ പെൻഗുവിലെ ഹക്സിക്ക് സമീപമുള്ള സിക്സി ഗ്രാമത്തിൽ തകർന്നു . വിമാനത്തിലുണ്ടായിരുന്ന 58 പേരിൽ 48 പേർ കൊല്ലപ്പെടുകയും നിലത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 


2015 - കെപ്ലർ കെപ്ലർ -452ബി കണ്ടുപിടിച്ചതായി നാസ പ്രഖ്യാപിച്ചു .


2016 - TUTAP പവർ പ്രോജക്റ്റിന്റെ റൂട്ട് മാറ്റത്തിനെതിരെ പ്രതിഷേധക്കാർ, കൂടുതലും ഷിയാ ഹസാര ന്യൂനപക്ഷത്തിൽ നിന്നുള്ള പ്രതിഷേധക്കാർ മാർച്ച് ചെയ്യുമ്പോൾ ദേ മസാങ്ങിന്റെ പരിസരത്ത് കാബൂൾ ഇരട്ട ബോംബാക്രമണം നടന്നു. 80 പേർ കൊല്ലപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


2018 - ഗ്രീസിലെ കിഴക്കൻ അറ്റിക്കയിലുണ്ടായ കാട്ടുതീയിൽ 102 പേർ മരിച്ചു. 2009 - ൽ ഓസ്‌ട്രേലിയയിൽ 180 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയ്ക്ക് ശേഷം 21-ാം നൂറ്റാണ്ടിൽ ഗ്രീസിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ കാട്ടുതീയും ലോകത്തിലെ ഏറ്റവും മാരകമായ രണ്ടാമത്തെ കാട്ടുതീയും ആയിരുന്നു ഇത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.