ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 കർക്കടകം 4
ആയില്യം / തൃതീയ
2023 ജൂലായ് 20, വ്യാഴം
പൂയം ഞാറ്റുവേല ആരംഭം
ഇന്ന് ;
ദേശീയ ചാന്ദ്ര ദിനം !
*********
[ National Moon Day ]
ബഹിരാകാശ പര്യവേക്ഷണ ദിനം!
**************
[ Space Exploration Day]
ലോക ചാട്ടം ദിനം !
********
[ World Jump Day]
International Chess day !
്്്്്്്്്്്്്്്്്്്്
[ ലോക ചെസ്സ് സംഘടന (FEDE) യുടെ സ്ഥാപക ദിനമായ (1924) ഇന്ന് അന്തരാഷ്ട്ര ചതുരംഗ ദിനമായി ആചരിക്കുന്നു.]
*മനുഷ്യർ ചന്ദ്രനിൽ കാലുകുത്തി (1969)
. ്്്്്്്്്്്്്്്്്്്്്്്്്്്്്്്
* കോസ്റ്റ റിക്ക : ഇൻജിനീയേഴ്സ് ഡേ !
* കൊളംബിയ: സ്വാതന്ത്ര്യ ദിനം !
* സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് :
വൃക്ഷാരോപണ ദിനം !
*ഹോണ്ടുറാസ് : ലെംപീര ഡേ !
[ ഹൊണ്ടുറൻ നാണയം ]
* USA;
National Lollipop Day !
Get to Know Your Customers Day !
ഇന്നത്തെ മൊഴിമുത്തുകള്‍
്്്്്്്്്്്്്്്്്്്്
''എവിടെ നമുക്കു പരസ്പരം സ്നേഹിക്കാൻ കഴിയാതിരിക്കുന്നോ അവിടെ തമസ്സാണ്.''
''മനുഷ്യൻ ഒറ്റയ്ക്കാകുന്നതിൽ ഭയപ്പെടുന്നതിലേറെ വേറെ യാതൊന്നിനെയും ഭയപ്പെടുന്നില്ല.''
''സ്നേഹം അറിയാത്ത ലോകം സ്നേഹം അനുഷ്ഠിക്കുന്നവർക്കു കൊടുക്കുന്ന വിലയാണ് ഈ കുരിശ് എന്നത്.''
''വാക്ക് നല്ലതാണെങ്കിൽ നമ്മെ കീഴടക്കുന്നു. അത് വൃത്തികെട്ടതാണെങ്കിൽ സമൂഹത്തിൽ ഉടനീളം മാലിന്യം വിതറുന്നു.''
''മദ്യസംസ്കാരത്തിന്റെ അനന്തരഫലമാണ് ശവസംസ്ക്കാരം"
. [ - ഡോ.സുകുമാർ അഴീക്കോട് ]
************
സി.പി.എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കെ.എസ്.ആർ.ടി.സി ചെയർമാനും മുൻ മുഖ്യമന്ത്രി ഇ.എം.സിന്റെ മരുമകനും എഴുത്തുകാരനും കവിയുമായ സി.കെ. ഗുപ്തന്റേയും(1944),
11, 12, 13, 14 ലോക്സഭകളിൽ കേരളത്തിലെ ഒറ്റപ്പാലം മണ്ഡലത്തെ പ്രതിനിധീകരിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗവുമായ എസ്. അജയ കുമാറിന്റേയും (1964),
ഹിന്ദി ചലചിത്രലോകത്ത് അറിയപ്പെടുന്ന ചലച്ചിത്ര താരവും നടനുമായ നസീറുദ്ദിൻ ഷായുടെയും (1950),
1989ല്‍ മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് വരുകയും പ്രിയദര്ശന് സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിലെ നായികയായി മലയാളസിനിമയിലും തുടർന്ന് തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാക്ഷകളില്‍ ഹിറ്റ് നായികയായി തിളങ്ങുകയും യോഗ, തത്വചിന്ത, ഭാരതീയ, ആത്മീയത എന്നിവയില്‍ 2003ല്‍ കാര്‍ഡിഫ് സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്ത, ദിസ് ഇയര്‍, ഡാഫോഡില്‍സ് എന്ന ചെറുകഥാ പുസ്തകത്തിന്റെ രചയിതാവുകൂടിയായ
ഗിരിജ ഷെട്ടാറിന്റേയും(1969),
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയും ഇന്ത്യക്കാരിയും 2014-ൽ പത്മശ്രീ പുരസ്കാരം നേടുകയും ചെയ്ത, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു വോളിബോൾ കളിക്കാരി കൂടിയായഅരുണിമ സിൻഹയെന്ന അരുണിമ സോനുസിൻഹയുടേയും (1989),
വാലി കുഷി, ന്യൂ, അൻബെ ആരുയിർ, ഇസായ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, സംഗീതസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എസ്. ജെ. സൂര്യ എന്ന ജസ്റ്റിൻ സെൽവരാജിന്റേയും (1968),
ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്ന ഗ്രേസി സിംഗിന്റെയും (1980),
ഗുജറാത്തിലെ പട്ടേൽ സമുദായ സംഘടനയായ പട്ടിദാർ അനാമത്ത് ആന്തോളൻ സമിതി (പാസ്) യുടെ നേതാവ് ഹാർദ്ദിക് പട്ടേലിന്റെയും (1993),
ഇന്ത്യയ്ക്കായി ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും രണ്ട് ടി-20യിലും കളിച്ചിട്ടുള്ള,;എന്നാൽ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമാന്‍ ഓജയുടേയും(1983) ,
തന്റെ പ്രവർത്തനങ്ങൾ വഴി ലൂസിയാനയിലെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ നിന്നും സൃഷ്ടിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ നീക്കം ചെയ്യുന്നതിനും പാഠപുസ്തകങ്ങൾ , കരിക്കുലം ഇവ പരിഷ്കരിക്കുന്നതിലും നിർണായകമായ പങ്കു വഹിച്ച ശാസ്ത്ര പ്രചാരണ പ്രവർത്തകൻ സാക്ക് കൊപ്പ്ളി നിന്റെയും(1993)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്്്്്്്
*ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ; കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഭാര്യ സർക്കാറിനെ രേഖാമൂലം അറിയിച്ചു.
തക്കാളി കർഷക്രുടെ ജീവൻ അപകടത്തിൽ. വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്ഷകന് കൊല്ലപ്പെട്ട നിലയില്‍.
ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡി എന്നയാളേയാണ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ ഏഴുദിവസത്തിനുള്ളില്‍ സമാനരീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തക്കാളി തോട്ടത്തിന് കാവല്‍ ഇരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ മധുകര്‍ റെഡ്ഡിയെ അജ്ഞാതര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു.
*വരുന്നു കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ഹബ്ബ് , രാജ്യത്ത് ആദ്യം , ലോഞ്ച് ഇന്നലെ ചെന്നൈയിൽ
നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ഹബ്ബ് (സിഐഎച്ച്) വരുന്നു. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്റർ നാഷണൽസിന്റെ (എച്ച്എഫ്എച്ച്ഐ) സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനാണ് ഹബ്ബ് ഒരുക്കുന്നത്. കൊച്ചിയാകും ആസ്ഥാനം. രാജ്യത്തെ ആദ്യ സിഐഎച്ച് ആകും കേരളത്തിലേത്. ലോഞ്ചിംഗ് വ്യാഴാഴ്ച ചെന്നൈയിൽ നടന്നു.
പ്രാദേശികം
*****
*അലകടലായി ജനം ഒഴുകിയെത്തി. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയും ഇനി ലോക ചരിത്രം!
കേരളം ഇന്നേവരെ കാണാത്ത യാത്രാമൊഴി; പുതുപ്പള്ളിയില്‍ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അതിവേഗം പാഞ്ഞെത്തിയിരുന്നത് മൂന്നര മണിക്കൂറില്‍; വിലാപയാത്ര ജഗതിയില്‍ നിന്നും ചെങ്ങന്നൂര്‍ വരെ എത്താന്‍ വേണ്ടി വന്നത് 23 മണിക്കൂര്‍; ആ യാത്ര പുലര്‍ച്ചെ ആറുമണിയായിട്ടും തിരുനക്കര എത്തിയില്ല; രാത്രിയിലും കാത്ത് നിന്നത് പതിനായിരങ്ങള്‍;
വഴിയോരങ്ങളില്‍ പ്രിയ നേതാവിനെ കാണാൻ മണിക്കൂറുകളും പിന്നിട്ടിട്ടും കാത്ത് നിന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും വന്നില്ല. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിൽനിന്ന് രാവിലെ ഏഴുമണിയോടെ ആരംഭിച്ച വിലാപയാത്ര എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. ഇന്ന് രാവിലെ ആറുമണിക്ക് ശേഷമാണ് സ്വന്തം ജില്ലയായ കോട്ടയം ജില്ലയിലെത്തിയത്.
കേരളത്തിന്റെ തെരുവുകള്‍ കണ്ണീര് കടലായി മാറി. വികാര നിര്‍ഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് വിലപയാത്ര കടന്നുപോയത്.
*അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും. കേരള, ഗോവ, പശ്ചിമബംഗാള്‍ ഗവര്‍ണര്‍മാരുമെത്തും.
*കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം: മുഖ്യമന്ത്രി
വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022- 23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്കൂളുകളിൽ അദ്ധ്യാപകരുടെ/ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത്.
*തിരുവനന്തപുരത്ത് ബാലരാമപുരം മംഗലത്തുകോണത്ത് കുട്ടികളെ ഉൾപ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.
പാലോട് നടത്തിയ പരിശോധനയിൽ ആണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് വ്യക്തമായത്
പേവിഷബാധ സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാലെ കടിയേറ്റ ആൾക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോ- ഗ്യവകുപ്പ് ജീവനക്കാരെ ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കാനുള്ള നടപടി തുടങ്ങി.
*ടൂറിസം മേഖലയ്ക്ക് മികച്ച സംഭാവന നല്കിയ നേതാവ്
കേരളത്തിലെ ട്രാവല്‍, ടൂറിസം, ഹോട്ടല്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും മികച്ച സംഭാവനയും പിന്തുണയും നല്കിയ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി അനുസ്മരിച്ചു.
അദ്ദേഹം ധനവകുപ്പ് കൈകാര്യം ചെയ്തപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ പ്രത്യേകം താല്‍പ്പര്യം എടുത്തു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയ, അന്താരാഷ്ട്ര വിപണന തന്ത്രങ്ങളും ആവിഷ്കരിക്കുന്നതിനുവേണ്ട ഫണ്ട് അനുവദിക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കിയത് നന്ദിപൂര്‍വം ഓര്‍മിക്കുന്നതായി സികെടിഐ പ്രസിഡന്റ് ഇ എം നജീബ് പറഞ്ഞു.
*കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു
വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1762 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം അഞ്ചച്ചവിടി അന്നാരത്തൊടിക ഷംനാസി (34)നെ അറസ്റ്റ് ചെയ്തു. ഷാർജയിൽനിന്ന് എയർ അറേബ്യയുടെ ജി9 459 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.
*എല്ലാ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും വീട്: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിനകം ട്രാൻസ്ജെൻഡറുകൾക്ക് സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീട് ഉറപ്പാക്കും. ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡർ ഫെഡറേഷൻ ഓഫ് കേരള (ഡിടിഎഫ്കെ) സംസ്ഥാന കൺവൻഷൻ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാൻസ്ജെൻഡർ സമൂഹത്തിൽനിന്ന് അടിയന്തര പ്രാധാന്യത്തോടെ പരിവർത്തനം ചെയ്ത് പൊതുസമൂഹത്തിലെ പ്രധാന ശക്തികളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
*ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുത്: മന്ത്രി വീണാ ജോര്‍ജ്
ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്കീമുകളെല്ലാം ഏകജാലകം വഴിയുള്ള സൗകര്യമൊരുക്കണം. കാസ്പില്‍ അര്‍ഹരായവര്‍ക്ക് നാഷണല്‍ വെബ്സൈറ്റ് ഡൗണ്‍ ആയത് കാരണം ബുദ്ധിമുട്ട് വരരുത്. കാസ്പ് ഗുണഭോക്താക്കള്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി അടിയന്തരമായി പരിശോധിക്കണം. മരുന്നുകള്‍ പുറത്ത് നിന്നും എഴുതുന്നതും ഫാര്‍മസിയില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ പോലും കൊടുക്കാന്‍ തയ്യാറാകാത്തതും അടിയന്തരമായി അന്വേഷിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്കി. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം വൈകുന്നരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
*അമ്പാടിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘം: സിപിഐ എം
കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് അമ്പാടിയുടെ കൊലപാതകത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും, മേഖല കമ്മിറ്റി അംഗവുമായിരുന്ന അമ്പാടിയെ ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമാണ് കൊലപ്പെടുത്തിയത്
*പതിനാലുകാരിയെ പീഡിപ്പിച്ച ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും
പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച സംഭവത്തില്‍ ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും നാല്‍പ്പത്തി അയ്യായിരം രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പാങ്ങോട് സ്വദേശി ഉണ്ണി (24)യെയാണ് ജഡ്ജി ആര് രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.
ദേശീയം
*****
*ടീസ്റ്റ സെറ്റല്‍വാദിന് സ്ഥിര ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
ഗുജറാത്ത് ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ബി.ആര് ഗവായ്, എ.എസ് ഭോപ്പണ്ണ, ദിപാന്‍കര്‍ ദത്ത എന്നിവരുള്‍പ്പെടുന്ന മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.
2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് തെളിവുകള്‍ വ്യാജമായി നിര്‍മിച്ചുവെന്ന കേസാണ് ടീസ്റ്റക്കെതിരെ ചുമത്തിയത്. ഗുജറാത്ത് ഹൈകോടതി വിധിയേയും സുപ്രീംകോടതി വിമര്‍ശിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ടീസ്റ്റയോട് കോടതി നിര്‍ദേശിച്ചു. കേസിലെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനിയും ടീസ്റ്റയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
*ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു; വൈദ്യുതാഘാതമേറ്റ് പാലത്തിലുണ്ടായിരുന്ന 17 പേർ മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയില്‍ അളകനന്ദ നദീതീരത്ത് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് ഒരു പൊലീസുകാരനടക്കം 17 പേര് മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. അളകനന്ദ നദിക്ക് കുറുകേ നമാമി ഗംഗേ പദ്ധതിപ്രകാരം നിര്‍മിച്ച പാലത്തിലുണ്ടായിരുന്നവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
*ബെംഗളൂരുവില്‍ സ്ഫോടനത്തിന് പദ്ധതി; തടിയന്റവിട നസീറിന്റെ 5 കൂട്ടാളികൾ പിടിയിൽ; ആയുധങ്ങളും പിടിച്ചെടുത്തു
ബെംഗളൂരു നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരവാദികളെ തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവുമായി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 7 പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008ലെ ബെംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
*കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇളവ്; വിദേശത്തു നിന്നെത്തുന്ന രണ്ട് ശതമാനത്തിനും ഇനി പരിശോധനയില്ല
രാജ്യത്ത് കൊവിഡ് വൈറസ് ബാധ വളരെയധികം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പുതിയ അറിയിപ്പ് പുറത്തിറക്കി. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് രണ്ട് ശതമാനം പേരെ ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ജൂലൈ 20 വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
***10 വയസുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ഉപദ്രവിച്ചു; നാട്ടുകാരുടെ മര്‍ദനമേറ്റ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി
പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിയോഗിക്കുകയും മോഷണം ആരോപിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ഇന്റിഗോ വിമാനക്കമ്പനി. കുട്ടിയെ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇവരെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പ്രതിപാദിക്കാതെയാണ് വിമാനക്കമ്പനിയുടെ അറിയിപ്പ്
അന്തർദേശീയം
*******
*വിവാഹേതര ബന്ധം: സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ എംപി ലിയോണ്‍ പെരേര രാജിവെച്ചു
പാര്‍ട്ടിയിലെ ഒരു അംഗവുമായി വിവാഹതേര ബന്ധമുണ്ടെന്ന പേരിലാണ് രാജിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വിവാഹതേര ബന്ധം പുലര്‍ത്തിയതിന് വര്‍ക്കേഴ്സ് പാര്‍ട്ടി അംഗം ലിയോണ്‍ പെരേര (53), നിക്കോള്‍ സിയ (36) എന്നിവര്‍ രാജി വെച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രീതം സിംഗ് മാധ്യമങ്ങളെ അറിയിച്ചു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ പാര്‍ലമെന്റ് സ്പീക്കര്‍ ടാന്‍- ചാന്- ജിന്‍, പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി എംപി ചെങ് ലി ഹുയി എന്നിവര്‍ രാജിവെച്ചതിന് തൊട്ടു പിന്നാലെയാണ് ലിയോണിന്റെയും രാജി പ്രഖ്യാപനം.
***UK ഇലക്ട്രിക് ബാറ്ററി ഫാക്ടറിയില്‍ 4 ബില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ്; ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍
തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഭീമന് ബാറ്ററി പ്ലാന്റില്‍ ടാറ്റ ഗ്രൂപ്പ് 4 ബില്ല്യണ്‍ പൗണ്ട് (ഏകദേശം 5.2 ബില്ല്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് യുകെ സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. സോമെര്സെറ്റിലായിരിക്കും ഫാക്റി നിര്‍മിക്കുക. ഇന്ത്യക്ക് പുറത്തുള്ള കമ്പനിയുടെ ആദ്യത്തെ ജിഗാഫാക്ടറിയാണിത് (വൈദ്യുതിയുമായി ബന്ധപ്പെട്ടത്). ജാഗ്വാര്‍ ലാന്‍ഡ് റോവേഴ്സിന്റെ (ജെഎല്‍ആര്‍) ഭാവിയിലേക്കുള്ള ഇലക്ട്രിക് ബാറ്ററിയുടെ വിതരണം ഇവിടെ നിന്നായിരിക്കും. റേഞ്ച് റോവര്‍, ഡിഫെന്‍ഡര്‍, ഡിസ്കവറി തുടങ്ങിയ ഇലക്ട്രിക് മോഡലുകള്‍ക്കും ജാഗ്വാര്‍ ബ്രാന്‍ഡുകള്‍ക്കും ബാറ്ററി വിതരണം ചെയ്യും
***5,000 കോടിയോളം പാകിസ്ഥാന് വായ്പ നൽകി ചൈന
വിദേശനാണ്യ ശേഖരം ഉയർത്താൻ ചൈന പാക്കിസ്ഥാന് 600 മില്യൺ ഡോളർ വായ്പ നൽകിയതായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐഎംഎഫ് കരാറിന്റെ പിൻബലത്തലാണ് വായ്പ. പാകിസ്താന്റെ ദീർഘകാല സഖ്യകക്ഷിയായ ചൈന കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 5 ബില്യൺ ഡോളറിലധികം വായ്പ നൽകിയതിന് പുറമേയാണിത്.
കായികം
****
*പാകിസ്താനെ നാണംകെടുത്തി ഇന്ത്യൻ യുവനിര; സായ് സുദർശന് സെഞ്ച്വറി, ഹങ്കർഗേക്കറിന് 5 വിക്കറ്റ്
എമർജിങ് ഏഷ്യാകപ്പിൽ (Emerging Asia Cup 2023) പാകിസ്താനെ നിലംപരിശാക്കി ഇന്ത്യയുടെ യുവനിര. പാകിസ്താൻ എക്കെതിരായ മത്സരത്തിൽ ഇന്ത്യ എ (India Vs Pakistan A) 8 വിക്കറ്റിൻെറ തകർപ്പൻ വിജയമാണ് നേടിയത്. സായ് സുദർശൻെറ സെഞ്ചുറിയും ആർഎസ് ഹങ്കർഗേക്കറുടെ 5 വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്.
*ഏഷ്യാ കപ്പ് വേദികളും തിയതികളും പ്രഖ്യാപിച്ചു
നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് മത്സരക്രമം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജയ് ഷാ പ്രഖ്യാപിച്ചു. പാകിസ്ഥാനാണ് ആതിഥേയരെങ്കിലും നേരത്തെ അംഗീകരിച്ച ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങള്‍. 4 മത്സരങ്ങള്‍ക്ക് പാകിസ്ഥാനും 9 മത്സരങ്ങള്‍ക്ക് ലങ്കയും വേദിയാവും. ഫൈനല്‍ അടക്കമുള്ള നിർണായക മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ചാണ് നടക്കുക. രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ബന്ധവൈരികളായ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം നേപ്പാളാണ്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് ടീമുകള്‍ വരും.
വാണിജ്യം
****
*ഇനി മുതല്‍ തക്കാളി 70 രൂപയ്ക്ക്: വീണ്ടും വിപണിയില്‍ ഇടപെടലുമായി കേന്ദ്ര സർക്കാർ
വില കുറയുന്ന പ്രവണത കണക്കിലെടുത്ത് 2023 ജൂലൈ 20 മുതൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ തക്കാളി ചില്ലറ വിൽപ്പന നടത്താൻ ഉപഭോക്തൃകാര്യ വകുപ്പ് എൻ സി സിഎഫിനും നാഫെഡിനും നിർദ്ദേശം നൽകി. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി തുടക്കത്തിൽ കിലോയ്ക്ക് 90 രൂപയ്ക്ക് ചില്ലറ വിൽപ്പന നടത്തുകയും പിന്നീട് 2023 ജൂലൈ 16 മുതൽ കിലോയ്ക്ക് 80 രൂപയായി കുറയ്ക്കുകയും ചെയ്തു.
*ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം
ഇന്നലെ ഒറ്റയടിക്ക് 400 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,480 രൂപയാണ്
*ലാഭമെടുക്കലിൽ വീഴാതെ ഓഹരി വിപണി
ഇന്ന് റെക്കോർഡ് തിരുത്തിക്കൊണ്ട് ആരംഭിച്ച ഇന്ത്യൻ വിപണി നേരിയ ലാഭമെടുക്കൽ അഭിമുഖീകരിച്ചെങ്കിലും വീണ്ടും തിരിച്ചു കയറി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റി 19851 പോയിന്റെന്ന പുതിയ ഉയരം കുറിച്ചപ്പോൾ സെൻസെക്സ് 67171 പോയിന്റെന്ന പുത്തൻ ഉയരം കുറിച്ച ശേഷം 67097 പോയിന്റിലാണ് അവസാനിച്ചത്
ഇന്നത്തെ സ്മരണ !!
*********
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് മ. (1838-1880)
എൻ. ശ്രീകണ്ഠൻ നായർ മ. (1915-1983)
ശ്രീ ചിത്തിര തിരുനാൾ മ. (1912-1991)
ജസ്റ്റിസ്. അന്ന ചാണ്ടി മ. (1905-1996)
ഷീല ദീക്ഷിത് മ. (1938-2019)
ശാരദാദേവി (ശ്രീരാമകൃഷ്ണ) മ. (1853-1920)
ബട്ടുകേശ്വർ ദത്ത് മ. (1910-1965)
ഗീതാ ദത്ത് മ. (1930-1972)
ഖുർഷിദ് ആലംഖാൻ മ. (1919-2013)
ഹാഷിം അൻസാരി മ. (1920- 2016)
ഫെലിക്സ് ദ്സിർഷീൻസ്കി മ(1877-1926)
മാർക്കോണി മ. (1874-1934)
ബ്രൂസ് ലീ മ. (1940 -1973)
പി. കേശവദേവ് ജ. (1904-1983)
ആർ. ഈശ്വരപിള്ള ജ. (1854 - )
കപ്പന കൃഷ്ണമേനോൻ ജ. (1895- )
എം.കെ. കൃഷ്ണൻ ജ. (1917-1995 )
കെ ടി ജോർജ്ജ് ജ. (1929-1972)
കെ.എം. ജോർജ്ജ് ജ. (1929 -1976) ഉണ്ണികൃഷ്ണൻ പുതുർ ജ. (1933 -2014)
രാജേന്ദ്രകുമാർ ജ. (1929-1999)
ഗ്രിഗർ മെൻഡൽ ജ. (1822-1884 )
എഡ്മണ്ട് ഹിലാരി ജ. (1919 -2008 )
ഫ്രാൻസ് ഫാനൻ ജ. (1925-1961)
810 - ഇമാം ബുഖാരി ജ. (810 AD -870AD)
അലക്സാണ്ടർ 3 ജ. (356-323 ബി.സി)
ചരിത്രത്തിൽ ഇന്ന്…
*********
1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡകോൺഫെഡെറേഷന്റെ ഭാഗമായി.
1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
1906 - ഫിൻലാൻഡിൽ, ഒരു പുതിയ തിരഞ്ഞെടുപ്പ് നിയമം അംഗീകരിച്ചു, അത് രാജ്യത്തിന് ലോകത്തിലെ ആദ്യത്തെയും തുല്യവുമായ വോട്ടവകാശം ഉറപ്പുനൽകുന്നു. യൂറോപ്പിൽ ആദ്യമായി വോട്ടവകാശം ലഭിക്കുന്നത് ഫിന്നിഷ് വനിതകൾക്കായിരുന്നു
1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർമേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
1917 - അലക്സാണ്ടർ കെറെൻസ്കിറഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെ ത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി.
1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
1954 - വിയറ്റ്നാമിലെ പോരാട്ടത്തിന് അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന് സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
1947 - ബർമ്മയിലെ പ്രധാനമന്ത്രി യായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതുപേരേയും അറസ്റ്റു ചെയ്തു.
1948 - ഗ്രന്ഥലോകം മാസിക ആരംഭം.
1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
1954 - ജർമ്മനി: പശ്ചിമ ജർമ്മനിയുടെ രഹസ്യ സേവനത്തിന്റെ തലവൻ ഓട്ടോ ജോൺ കിഴക്കൻ ജർമ്മനിയിലേക്ക് കൂറുമാറി.
1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
1968 - ആദ്യത്തെ അന്താരാഷ്ട്ര സ്പെഷ്യൽ ഒളിമ്പിക്സ് സമ്മർ ഗെയിംസ് ചിക്കാഗോയിലെ സോൾജിയർ ഫീൽഡിൽ നടന്നു, ബൗദ്ധിക വൈകല്യമുള്ള 1,000 അത്ലറ്റുകൾ പങ്കെടുത്തു
1969 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 11-ന്റെ ചന്ദ്രനിൽ ആദ്യത്തെ മനുഷ്യനെ ഇറക്കി. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ആറര മണിക്കൂറിന് ശേഷം ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യരായി.
1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്ലന്റിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി.
1989 - ബർമയിലെ ഭരണകൂടം പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂകിയെ വീട്ടുതടങ്കലിലാക്കി.
1992 - വക്ലാവ് ഹാവൽ ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
2005 - സിവിൽ വിവാഹ നിയമം കാനഡയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നു.
2015 - യുണൈറ്റഡ് സ്റ്റേറ്റ്സും ക്യൂബയും അഞ്ചു പതിറ്റാണ്ടിനുശേഷം സമ്പൂർണ നയതന്ത്രം പുനരാരംഭിക്കുന്നു.
2021 - അമേരിക്കൻ വ്യവസായി ജെഫ് ബെസോസ് തന്റെ സ്വകാര്യ സ്പേസ് ഫ്ലൈറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ നടത്തുന്ന ന്യൂ ഷെപ്പേർഡ് NS-16 ൽ ബഹിരാകാശത്തേക്ക് പറക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ