കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് തൃശ്ശൂർ ജില്ലാ കൺവെൻഷനും യുവജന മാർച്ചും ജൂലായ് 11 ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 ന് കൊടുങ്ങല്ലൂർ ടൗൺഹാളിൽ സംസ്ഥാന വൈസ് പ്രസിഡൻ്റും, ജില്ലാ പ്രസിഡൻ്റുമായ ശ്രീ. കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം നിർവ്വഹിക്കും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് തൃശ്ശൂർ ജില്ലാ കൺവെൻഷനും യുവജന മാർച്ചും ജൂലായ് 11 ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 ന് കൊടുങ്ങല്ലൂർ ടൗൺഹാളിൽ സംസ്ഥാന വൈസ് പ്രസിഡൻ്റും, ജില്ലാ പ്രസിഡൻ്റുമായ ശ്രീ. കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം നിർവ്വഹിക്കും യൂത്ത് വിങ്ങ് ജില്ലാ പ്രസിഡൻ്റ് ശ്രീ. എം.കെ. അബി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ജന. സെക്രട്ടറി ശ്രീ. എൻ. ആർ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ വിശിഷ്ടാതിഥി യായുള്ള കൺവെൻഷനിൽ ജില്ലാ നേതാക്കൾ സന്നിഹിതരായിരിക്കും.

കൺവെൻഷനു ശേഷം ആയിരത്തി അഞ്ഞൂറ് യുവ വ്യാപാരികൾ അണിനിരക്കുന്ന യുവജന റാലിയിൽ വനിതാവിംങ്ങ് പ്രവർത്തകരും ജില്ലയിലെ വിവിധ യൂണിറ്റിലെ പ്രതിനിധികളും, കൊടുങ്ങല്ലൂരിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നൽകിയ ഉറപ്പ്  കാറ്റിൽ പറത്തി പ്ലാസ്റ്റിക് നിരോധനവുമായി  ബന്ധപ്പെട്ടു കൊണ്ട്  വ്യാപാര സ്ഥാപനങ്ങളിൽ  കയറി  അനധികൃത പരിശോധന നടത്തി ഭീമമായ പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥ പീഢനങ്ങൾക്കും എതിരെയുള്ള ശക്തമായ താക്കീതാവും കൺവെൻഷൻ.

 കൂടാതെ വ്യാപാര മേഖലയിൽ അമിതമായ വൈദ്യുതി ചാർജ് ഈടാക്കുന്ന വൈദ്യുത ബോർഡിൻ്റെയും,  അനധികൃത വഴിയോര കച്ചവടത്തെ നിയന്ത്രിക്കുക, വാടകനിയന്ത്രണ നിയമം നടപ്പിലാക്കുക   തൃശ്ശൂർ ഷൊർണൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടു പോകുന്നത് പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്നീ ആവശ്യങ്ങളുടെ   ശ്രദ്ധ ക്ഷണിക്കലും പ്രതിഷേധവുമായി മാറും  യുവജന റാലി എന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ. ഐ. നജാഹ്, യൂത്ത് വിംങ്ങ് ജില്ലാ പ്രസിഡൻ്റ് ശ്രീ എം.കെ. അബി , ജന.സെക്രട്ടറി ശ്രീ. പ്രതീഷ് പോൾ, ട്രഷറർ നൈസൻ തേറാട്ടിൽ വൈസ് പ്രസിഡൻ്റ് വിനോദ് കക്കറ, മർച്ചൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് ശ്രീ ടി.കെ. ഷാജി, സംസ്ഥാന കൗൺസിൽ മെമ്പർ ശ്രീ കെ.ജെ. ശ്രീജിത്ത്,ജോ. സെക്രട്ടറി ശ്രീ. പി.കെ. സത്യശീലൻ, യൂത്ത് വിംങ്ങ്  സെക്രട്ടറി വിനോദ് പിള്ള, യൂത്ത് വിംങ്ങ് ട്രഷറർ തൃദീപ്, യൂത്ത് വിംങ്ങ്  ജോ.സെകട്ടറി ഷയാസ് എന്നിവർ പങ്കെടുത്തു

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍