മുള്ളുർക്കര എൻ. എസ്. എസ്. കരയോഗ വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും നടത്തി

മുള്ളൂർക്കര എൻ. എസ്. എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും  2022-23 അദ്ധ്യയന വർഷത്തെ SSLC, പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കരയോഗ അംഗങ്ങളുടെ   കുട്ടികൾക്കുള്ള സ്ക്കോളർഷിപ്പ് വിതരണവും, കരയോഗം പ്രസിഡന്റും, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റുമായ ശ്രീ കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബഹു. എൻ. എസ്. എസ്. ഡയറക്ടർ ബോർഡ് മെമ്പറും തലപ്പിള്ളി  താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. പി. ഋഷികേശ് ഉദ്ഘാടനം ചെയ്തു. 


യൂണിയൻ സെക്രട്ടറി ശ്രീ. എസ്. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. കരയോഗത്തിലെ മുഴുവൻ വീടുകളിലേക്കും മുള്ളുർക്കര കരയോഗം നൽകുന്ന ആദ്ധ്യാത്മിക രാമായണത്തിന്റെ വിതരണോത്ഘാടനം എസ്. ശ്രീകുമാർ നിർവ്വഹിച്ചു. വരവ് - ചിലവ് കണക്കും, വാർഷിക റിപ്പോർട്ടും സെക്രട്ടറി കെ. രവി അവതരിപ്പിച്ചു. എൻ. എസ്. . ഡയറക്ടർ ബോർഡ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.  ഋഷികേശിന്  കരയോഗവും , വനിതാ സമാജവും , വനിതാ സംഘവും , ബാലസമാജവും , പ്രത്യേകം ആദരവ് നൽകി. ഇൻസ്‌പെക്ടർ എൻ. രാധാകൃഷ്ണൻ, എൻ. ജി. മേനോൻ, ഉഷ എം. കെ, മനോരമ ടീച്ചർ, എന്നിവർ ആശംസകൾ അറിയിച്ചു.   സെക്രട്ടറി കെ. രവി സ്വാഗതവും ട്രഷറർ ടി. വിനോദ് നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍