മച്ചാട് രവിപുരമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇല്ലംനിറ ജൂലൈ 23 ഞായാറാഴ്ച്ച ആഘോഷിക്കും.

കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് മച്ചാട് രവിപുര മംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ഇല്ലംനിറ ജൂലൈ 23 ഞായാറാഴ്ച്ച രാവിലെ 8.45നും 9.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. കതിർക്കറ്റകൾ കിഴക്ക് ഭാഗത്ത് ആലിൻച്ചുവട്ടിൽ അരിമാവണിഞ്ഞ് നാക്കിലവെച്ച് സമർപ്പിക്കും. മേൽശാന്തി ജഗദീഷ് എമ്പ്രാന്തിരി കതിർക്കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. 

തുടർന്ന് ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യ കതിർക്കറ്റകൾ വെച്ച് ക്ഷേത്രം മേൽശാന്തി തലയിലേന്തി നാമജപത്തിന്റെയും ശംഖു നാദത്തിന്റെയും, കുത്തുവിളക്കിന്റെയും ,ചെണ്ടയുടെ വലംതലമേളത്തിന്റെയും  അകമ്പടിയോടെ നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കും.ശ്രീകോവിലിന് മുന്നിലെ വലിയമ്പലത്തിൽ കതിർക്കറ്റകൾ സമർപ്പിക്കും. മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്പിച്ച് ലക്ഷ്മീനാരായണപൂജ നടത്തും.പൂജകൾക്ക് ശേഷം ചൈതന്യവത്തായ ഒരുപിടി കതിര് പട്ടിൽ പൊതിഞ്ഞ് രവിപുരമംഗലത്തപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തുന്നതോടെ ഇല്ലംനിറ ചടങ്ങുകൾ സമാപിക്കും. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.