കുമ്പളങ്ങാട് പകൽ വീട് നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ നിർവഹിച്ചു.
വയോജനങ്ങൾക്ക് പകൽ സമയങ്ങളിലെ ഏകാന്തത അകറ്റുന്നതിനും സമപ്രായക്കാരുമായി ഒത്തുചേരുന്നതിനുമായി വടക്കാഞ്ചേരി നഗരസഭ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കുമ്പളങ്ങാട് പകൽ വീട് നിർമ്മാണത്തിന്റെ ശിലാസ്ഥാപനം 23.07.2023 കാലത്ത് 10 മണിക്ക് നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ നിർവഹിച്ചു. നഗരസഭ 21 ലക്ഷം രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ ആർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രമ്യ സുന്ദരൻ സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി മുഹമ്മദ് ബഷീർ, ജമീലാബി എ എം, നഗരസഭ സെക്രട്ടറി കെ. കെ മനോജ്, മുനിസിപ്പൽ എഞ്ചിനീയർ സുജിത് ഗോപിനാഥ്, കുമ്പളങ്ങാട് വായനശാല സെക്രട്ടറി ജയപ്രകാശ്. കെ. കെ, സീനിയർ സിറ്റിസൺ ഫോറം ജില്ലാ ട്രഷറർ സേതുമാധവൻ. കെ, മുൻവാർഡ് കൗൺസിലറും വാർഡ് വികസനസമിതി കൺവീനവർ എ. എസ്. സുരേന്ദ്രൻ, വയോജനവേദി വൈസ് പ്രസിഡന്റ് എം എ വേലായുധൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൗൺസിലർ സരിത ദീപൻ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ