ചേലക്കരയിൽ വഴിയരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

ചേലക്കരയിൽ വഴിയരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. തോന്നൂർക്കര പള്ളിക്കുന്ന് -ഏമൂർകാവ് റോഡിലാണ് വൈദ്യുത തൂണിന് സമീപത്താണ്   രണ്ടു കഞ്ചാവ് ചെടികൾ ബുധനാഴ്ച്ച കണ്ടെത്തിയത്. ഒന്നിന് അര മീറ്ററോളം ഉയരവും മറ്റൊന്നിന്  35 സെന്റീമീറ്റർ ഉയരവുമുണ്ട്. 

പഴയന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. ഒ.സജിതയും സംഘവും  തോന്നൂർക്കര വില്ലേജിലുള്ള സ്ഥലങ്ങളിൽ പട്രോളിംഗ് നടത്തി വരുമ്പോഴാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.  പ്രതിയെ കുറിച്ച് അന്വേഷണം  ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ എം.കെ ബിനു, സിവിൽ എക്സൈസ് ഓഫീസർ ജിതേഷ്, അജീഷ്, ഷമീർ, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.