വടക്കാഞ്ചേരി ഗവ.ഗേൾസ് ഹൈസ്ക്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിൻ്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ വിദ്യാർത്ഥിനികൾക്കാവശ്യമായ ബാഗ്, ബോക്സ്, വാട്ടർബോട്ടിൽ തുടങ്ങിയ പഠനോപകരണങ്ങൾ സ്കൂളിൽ വച്ച് നടന്ന പൊതു ചടങ്ങിൽ വിതരണോദ്ഘാടനം ചെയ്യുകയുണ്ടായി.
വിദ്യാർത്ഥികളിൽ നിന്നും മറ്റും സ്വരൂപിച്ച ഉപകരണങ്ങൾ എസ് പി സി കേഡറ്റുകൾ വിദ്യാർത്ഥിനികൾക്ക് രഹസ്യമായി വിതരണം ചെയ്യുന്നതിനായി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.K K സുമയെ ഏൽപ്പിച്ചു. HM ശ്രീമതി K K സുമ, സീനിയർ അസിസ്ററൻ്റ് ശ്രീമതി. K Kഷീന , എസ് പി സി DI ശ്രീ.ഗോഡ്വിൻ തോമസ്, എസ് പി സി CPO മജീദ് K K, ACPO ചിത്രVM എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍