എരുമപ്പെട്ടി വേലൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വാഹനത്തിൽ ആയയുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

എരുമപ്പെട്ടി വേലൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വാഹനത്തിൽ ആയയുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തലക്കോട്ടുക്കര ഒ ഐ ഇ ടി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ കേച്ചേരി ചിറനെല്ലൂർ സ്വദേശി   സഹദേവനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.തലക്കോട്ടുക്കര ഒ.ഐ.ഇ.ടി പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിനി വേലൂർ പണിക്കവീട്ടിൽ രാജൻറെ മകൾ 8 വയസുള്ള ദിയാ രാജാണ് അതേ സ്കൂളിലെ വാനിടിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. സ്കൂൾ വാനിൽ വീട്ടിലേക്ക് വന്നിരുന്ന ദിയയെ വാഹനത്തിൽ നിന്ന് തനിയെ ഇറക്കി വിടുകയും കുട്ടി വാഹനത്തിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ ഡ്രൈവർ അശ്രദ്ധയോടെ വാഹനം മുന്നോട്ടെടുക്കുകയും ചെയ്താണ് അപകടത്തിനിടയാക്കിയത്.  

കുറ്റകരമായ അശ്രദ്ധയും അനാസ്ഥയുമാണ് സ്കൂൾ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോൾ കുട്ടികളുടെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരനും ഏതാനും ചില അധ്യാപികമാരും ബസിലിരിക്കുന്നുണ്ടായിരുന്നു.കുട്ടിയെ കൈപിടിച്ച് റോഡ് മുറിച്ച് കടക്കാൻ ഇവർ സഹായിക്കാതിരുന്നതാണ് പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാാണ് ആരോപണം.സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും കൈപ്പിടിച്ച് റോഡ് മുറിച്ച് കടത്തുന്നതിനും ജീവനക്കാരെ നിയമിക്കണമെന്നാണ്  നിര്‍ദേശം. 

എന്നാൽ അപകടമുണ്ടാക്കിയ സ്കൂൾ വാഹനത്തിലെ ജീവനക്കാരൻ കുട്ടിയെ ഇറക്കി വിട്ടതിന് ശേഷം കുട്ടിയെ ശ്രദ്ധിക്കാതെ വാഹനമെടുക്കാൻ നിർദേശിക്കുകയായിരുന്നുവെന്ന് പറയുന്നു. വാഹനത്തിലെ ആയ അവധിയിലായതിനാൽ സ്കൂളിലെ പുതിയ സെക്യൂരിറ്റി ജീവനക്കാരനെയാണ് വാഹനത്തിൽ നിയോഗിച്ചിരുന്നത്. കൃതമായി നിർദേശങ്ങൾ നൽകാതെ പരിചയ കുറവുള്ളയാളെ ചുമതയേൽപ്പിച്ച  സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതരേയും കേസിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍