വടക്കഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രവർത്തകയും നോബൽ ജേതാവുമായ മലാലയുടെ ദിനത്തിൽ 'എഡ്യൂക്കേഷൻ ഫസ്റ്റ്' - വിദ്യാഭ്യാസ ക്യാമ്പയിൻ ആരംഭിച്ചു. ആദ്യം വിദ്യാഭ്യാസം, വിദ്യാഭ്യാസമാണ് വിജയത്തിലേക്കുള്ള വഴി, വിദ്യാധനം സർവ്വധനാൽ പ്രധാനം, വിദ്യാഭ്യാസം നേടി സ്വയം ശാക്തീകരിക്കുക, പഠിക്കുക ... പഠിപ്പിക്കുക എന്നിവയാണ് ഈ ക്യാമ്പയിന്റെ മുദ്രാവാക്യങ്ങൾ.
വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, ഫാഷൻ ഭ്രമം, സോഷ്യൽ മീഡിയ അഡിക്ഷൻ, ഓൺലൈൻ ഗെയിം, പ്രണയം, ആത്മഹത്യ, വിദ്യാർത്ഥികൾക്കിടയിൽ പ്രചരിക്കുന്ന ആഭാസ - അശ്ലീല സംസ്ക്കാരം എന്നിവക്ക് എതിരെയാണ് ഈ ക്യാമ്പയിൻ. വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം, മോട്ടിവേഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പിൻന്തുണ, ഈച്ച് വൺ ടീച്ച് വൺ, അത്യാവശ്യകാർക്ക് പഠനോപകരണങ്ങളും സഹായങ്ങളും, കരിയർ ഗൈഡൻസ് എന്നിവയാണ് ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ .
സാമൂഹ്യശാസ്ത്ര കൗൺസിൽ സംസ്ഥാന സെക്രെട്ടറി കെ. ശശീധരൻ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രെട്ടറിയും അധ്യാപകനുമായ കെ. പി. സജയൻ ക്യാമ്പയിന് നേതൃത്വം നൽകി. പ്രധാന അദ്ധ്യാപിക കെ. കെ. സുമ, അധ്യാപകരായ കെ. കെ. ഷീന, എൻ. ടി. സജീവൻ, ജോസി സഖറിയ, എൻ. ടി. ശ്രീജ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍