തൃശൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം: മൂന്ന് പേർക്ക് പരിക്ക്

തൃശൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. മുണ്ടത്തിക്കോട് സ്വദേശിനി കീഴുവീട്ടിൽ ലീലാമ്മ(83) ആണ് മരിച്ചത്. രാവിലെ വടക്കേ ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം.

 ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന ലീലാമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു. ലീലാമ്മ അതിനടിയിൽപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.