ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 8

മകം  / സ്കന്ദ പഞ്ചമി

2023 ജൂൺ 23, വെള്ളി


ഇന്ന് ;

                    ലോക വിധവ ദിനം !  

.                  **********************

              [ International Widows Day]

            

International Women in Engineering Day !

********************************************

അന്തഃദേശീയ വനിത എഞ്ചിനീയറിംഗ്‌ ദിനം !


.   United Nations Public Services Day !

.   **************************************

ഐക്യരാഷ്ട്രസഭ;പൊതുസേവന ദിനം !


* കാനഡ: ഭീകരപ്രവർത്തനത്തിന്റെ

   ഇരകളുടെ ഓർമ്മക്കായി ദേശീയ ദിനം!

* നീക്കറാഗ്വ, പോളണ്ട്: പിതൃദിനം !

* ജപ്പാൻ: ഒക്കിനാവ ഓർമ്മദിനം !

* എസ്റ്റോണിയ: വിജയ ദിനം !

* USA

ദേശീയ കഞ്ഞി ദിനം !

(National Porridge Day )

National Typewriter Day

National Let It Go Day

National Take Your Dog to Work Day !



         *ഇന്നത്തെ മൊഴിമുത്ത്*

     ്്്്്്്്്്്്്്്്്്്്്്്


''അധികാരം ഒറ്റപ്പെടുത്തുന്ന പകർച്ചവ്യാധി പോലെയാണ് തൊടുന്നതൊക്കെയും ദുഷിപ്പിക്കുന്നു.''


.              [ - പി ബി ഷെല്ലി ]

             *********************


വ്യവസായപ്രമുഖനും സിനിമാ നിർമ്മാതാവും സാമൂഹിക പ്രവർത്തനങ്ങളിൽ തത്പരനുമായ ഗോകുലം ഗോപാലന്റേയും (1944),


വിൻ‌മീംഗലിൽ‌ സെറിബ്രൽ‌ പക്ഷാഘാതമുള്ള ഒരു മനുഷ്യനായും സൂര്യ നാഗരാമിലെ മെക്കാനിക്കായും പ്രധാന വേഷങ്ങൾ ചെയ്യുന്നതിനുമുമ്പ് മോസ്കോവിൻ കാവേരി (2010) എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും തെലുങ്ക് ചിത്രമായ ചി ലാ സോ (2018) എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയും  മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേനേടുകയും ചെയ്ത  ചലച്ചിത്ര നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ (1981)ന്റേയും,


ക്യൂ & എ എന്ന നോവലിലൂടെ  സാഹിത്യ ലോകത്ത്‌ അറിയപ്പെടുന്ന വ്യക്തിയും ഇന്ത്യൻ എഴുത്തുകാരനും നയതന്ത്രജ്ഞനും നിലവിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും  മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായിരുന്ന,  വികാസ് സ്വരൂപ് (1961)ന്റേയും,


ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാൻ എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത ടെലിവിഷൻ /സിനിമാ താരം മുകേഷ് ഖന്നയുടേയും (1951),


ഇന്ത്യൻ സംഗീത വ്യവസായം, ഹിന്ദി ചലച്ചിത്രങ്ങൾ, ബംഗാളി, കന്നഡ, തെലുങ്ക്, സിന്ധി, ഗുജറാത്തി, ഛത്തീഡിൽ ഭാഷകളിലും

പ്രത്യേകിച്ച് മറാത്തി പ്രാദേശിക സംഗീത വ്യവസായം എന്നിവയിൽ നിർമ്മാതാവും ഗായികയും അവതാരകയുമാണ് നേഹ രാജ്പാൽ (1978) ന്റേയും,


ഒരു ഇന്ത്യൻ സംഗീതസംവിധായകനും ക്രമീകരണക്കാരനും പ്രോഗ്രാമറുമാണ് എബി ടോം സിറിയക് (1989)ന്റേയും,


മുൻപ് സമാജ് വാദി പാർട്ടിയുടെയും ഇപ്പോൾ കോൺഗ്രസ്സിന്റെയും നേതാവും പഴയ ബോളിവുഡ് അഭിനേതാവുമായ രാജ് ബബ്ബറിന്റെയും (1952)


" ജൊനാത്തൻ ലീവിങ്ങ്സ്റ്റൺ സീഗൾ" എന്ന വിഖ്യാത പുസ്തകം എഴുതിയ റിച്ചാർട് ബാക്കിന്റെയും (1936), 


ഇൻറ്റർനെറ്റ് പ്രോട്ടോ കോൾ വികസിപ്പിച്ച കാരണം   ഇൻറർനെറ്റിൻറെ പിതാവായി അറിയപ്പെടുന്ന   വിൻറൺ സെർഫിന്റെയും (1943),


മികച്ച അഭിനേത്രിക്കുള്ള ടോണി, എമ്മി, ഓസ്ക്കാർ പുരസ്കാരങ്ങൾ നേടി ‘ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ്’ എന്ന നേട്ടം കരസ്ഥമാക്കിയ അമേരിക്കൻ അഭിനേത്രി ഫ്രാൻസിസ് ലൂയിസ് മക്ഡോർമൻറ്ന്റിയെയും (1957) ജന്മദിനം.!



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***23ന് സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും: മന്ത്രി വി ശിവൻകുട്ടി


ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലിയും ചേരും. അസംബ്ലിയിൽ പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും തുടർന്ന് ഉച്ചയ്‌ക്ക് 12 മണി വരെ സ്‌കൂ‌ൾ ക്യാമ്പസുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് പതിവു പോലെ ക്ലാസുകൾ നടത്തണം. 


***വ്യക്തികളുടെ അന്തസ്സിനെ മാനിക്കാത്ത മാധ്യമപ്രവർത്തനം ആപൽക്കരം: ഹൈക്കോടതി


 കേസ്‌ പരിഗണിക്കുന്ന വേളയിൽ ജഡ്‌‌ജിമാരുടെ വാക്കാലുള്ള  പരാമർശങ്ങൾ എടുത്ത്‌ അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ ഹൈക്കോടതി. പ്രിയ വർ​ഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമന കേസിലാണ്‌ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. കേസ്‌ ജയിച്ചാൽ പോലും ഇത്തരം പരാമർശങ്ങൾ കക്ഷികൾക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന്‌ വിധി ഓർമ്മിപ്പിക്കുന്നു.



പ്രാദേശികം

***************


***എസ്.എഫ്.ഐ.യില്‍ തിരുത്തല്‍ നിര്‍ദേശിച്ച് സി.പി.എം.


പ്രതിപക്ഷത്തിന് രാഷ്ട്രീയായുധമാകുന്ന വിധത്തില്‍ നിരന്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന എസ്.എഫ്.ഐ.യില്‍ തിരുത്തല്‍ നിര്‍ദേശിച്ച് സി.പി.എം. വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണങ്ങളില്‍ കുറ്റക്കാരെ തള്ളി എസ്.എഫ്.ഐ.യെ സംരക്ഷിച്ചുപോകാനാണ് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് തീരുമാനിച്ചത്. അതേസമയം, നേതാക്കളടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് ഒരു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയിലുണ്ടാകേണ്ട പരിശോധനയും തിരുത്തലും ഉണ്ടാകാത്തതുകൊണ്ടാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പാര്‍ട്ടി നിരീക്ഷണത്തില്‍ത്തന്നെ ഇതിനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം.


***സംസ്ഥാനത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്; മലബാർ വിദ്യാഭ്യാസ വിവേചനത്തിൽ പ്രതിഷേധിച്ചെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്


സംസ്ഥാനത്ത് ചൊവ്വാഴ്ച (ജൂൺ 27) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. മലബാർ വിദ്യാഭ്യാസ വിവേചനത്തിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത് അട്ടിമറികൾക്കുമെതിരെയാണ് വിദ്യാഭ്യാസ ബന്ദെന്ന് സംസ്ഥാന കമ്മിറ്റി പറഞ്ഞു. നാളെ എബിവിപിയും സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ പ്രഖ്യാപനം.


***മുഖ്യമന്ത്രിക്ക് പനി: 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു


 പനിയെ തുടര്‍ന്ന് വിശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മാസം 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.


***വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്


 സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്.  പ്രമുഖ യു ട്യൂബ് താരങ്ങളുടെ  വീടുകളിലും പരിശോധന നടക്കുന്നുണ്ട്. യു ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കില്ല എന്നാണ് കണ്ടെത്തൽ


 ***കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടേത് പ്രത്യേക രാഷ്ട്രീയതന്ത്രം: എം എ ബേബി


കേന്ദ്രം ഭരിക്കുന്ന പാർട്ടി ഒരു പ്രത്യേക രാഷ്ട്രീയതന്ത്രമാണ് പയറ്റുന്നതെന്നും സാമൂഹിക അനിശ്ചിതത്വം ദേശീയതലത്തിൽ പ്രചരിപ്പിക്കുകയാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. റിസർച്ചേഴ്സ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സമകാലിക സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിലെ അക്രമത്തിൽ ഇപ്പോൾ ദൃശ്യമായിരിക്കുന്ന ആളുകളുടെ ശിഥിലീകരണം ഒരു ഉദാഹരണമാണ്.


***മാധ്യമവിധികള്‍' വിചാരണ ചെയ്യുന്ന വിധിന്യായം; സിപിഐ എം നേതാവിന്‌റെ ജീവിതപങ്കാളി ആണെന്ന ഒറ്റ കാരണത്താല്‍ വേട്ടയാടപ്പട്ടു;റിയാസ്‌


 ദിവസങ്ങളോളം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നു കഴിഞ്ഞു. സി പി ഐ എം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താല്‍ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്. അത്തരം ഒരു കേസില്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ ചില നിരീക്ഷണങ്ങള്‍ വളരെ പ്രാധാന്യം ഉള്ളതാണ്- റിയാസ് പറഞ്ഞു.


***പകര്‍ച്ചപ്പനി വ്യാപനം: പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ പാർട്ടി പ്രവര്‍ത്തകരും പങ്കെടുക്കണം; സിപിഐ (എം).


കഴിഞ്ഞ 5 ദിവസങ്ങളില്‍ അരലക്ഷത്തിലേറെ പേരാണ് പനി ബാധിതരായി ചികിത്സതേടിയത്. ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഈ മാസം പനി സ്ഥിരികരിച്ചിട്ടുള്ളത്. പകര്‍ച്ചപ്പനി നാടിന് ഭീഷണിയാകാതിരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട ഘട്ടമാണിതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി


***ആരോഗ്യ ബോധവത്ക്കരണത്തിന് പ്രതിരോധത്തില്‍ വലിയ പങ്കു വഹിക്കാനാകും: മന്ത്രി വീണാ ജോര്‍ജ്


ബോധവത്കരണത്തിലൂടെയും കൃത്യമായ അവബോധത്തിലൂടെയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാ​ഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.


***വ്യാജരേഖ കേസിൽ കെ വിദ്യ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ


പാലക്കാട്: ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടാൻ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ കെ. വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് കോടതിയാണ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അട്ടപ്പാടി സർക്കാർ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറാൻ വേണ്ടായാണ് വ്യാജരേഖയുണ്ടാക്കിയത്.



സാംസ്കാരികം 

*******************


***ആറന്മുള്ള സത്യവൃതൻ സ്മാരക അവാർഡ് ടി.ജി വിജയകുമാറിന്


സത്യവ്യതൻ സ്മാരക ട്രസ്റ്റും ഏറ്റുമാനൂർ SMSM പബ്ലിക് ലൈബ്രറിയും  സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ  അവാർഡിന് ടി ജി വിജയകുമാർ അർഹനായി. ഡോ മുഞ്ഞിനാട് പത്മകുമാർ, ജി. പ്രകാശ്, ജോർജ് പുളിങ്കാട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത് .


പ്രശസ്ത സാഹിത്യകാരനും വാഗ്മിയും അധ്യാപകനും കാഥികനുമായിരുന്ന ആറന്മുള സത്യവൃതൻ്റെ  പേരിൽ നൽകി വരുന്ന അഞ്ചാമത് അവാർഡ് ആണ് ഇത്. 25001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവൻ ജൂൺ 25 ഞായറാഴ്ച വൈകുന്നേരം  5 ന് ലൈബ്രറി ശതാബ്ദി ഹാളിൽ നിർവഹിക്കും. ലൈബ്രറി പ്രസിഡൻ്റ് ജി.പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ട്രസ്റ്റ് പ്രസിഡൻറ് സതീഷ് കാവ്യ ധാര ,ഡോ. മുഞ്ഞിനാട് പത്മകുമാർ  ടി വി സീനിയർ റിപ്പോർട്ടർ എം കെ വിനോദ് ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, മുഞ്ഞനാട് പത്മകുമാർ, വി.ജി ഗോപകുമാർ, സാഹിത്യകാരൻ ജോർജ് പുളിങ്കാട്, കാവ്യ വേദി ചെയർമാൻ പി.പി നാരായണൻ, ഡോ വിദ്യ ആർ പണിക്കർ, ടോണി ആൻറണി, എന്നിവർ സംസാരിക്കും. 


തുടർന്ന് കവി ഗിരിജൻ ആചാരി നയിക്കുന്ന കവിയരങ്ങ് കവിയും നോവലിസ്റ്റുമായ സിജിത അനിൽ ഉത്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻറ് ജി. പ്രകാശ്, സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ, സത്യവ്യതൻ  ട്രസ്റ്റ് പ്രസിഡൻറ് സതീഷ് കാവ്യധാര എന്നിവർ പങ്കെടുത്തു .



ദേശീയം

***********


***കശ്മീരിൽ പാകിസ്താനുവേണ്ടി  പോസ്റ്റ് മോർട്ടം റിപ്പോർട്ട് തിരുത്തി; രണ്ടു ഡോക്ടർമാരെ പിരിച്ചുവിട്ടു


ശ്രീനഗർ: ആകസ്മികമായി മുങ്ങിമരിച്ച രണ്ടു യുവതികളുടെ പോസ്റ്റുമോർട്ട് റിപ്പോർട്ടിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ സർവീ#സിൽനിന്ന് പിരിച്ചുവിട്ടു. കശ്മീരിലെ ഷോപ്പിയാനിൽ മുങ്ങിമരിച്ച ആസ്യ, നീലോഫർ എന്നിവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവർ ചേർന്ന് കൃത്രിമത്വം കാട്ടിയത്. ഇന്ത്യൻ സൈനികർ യുവതികളെ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തി സ്ഥാപിക്കാനും, അതുവഴി ഇന്ത്യയ്ക്കെതിരെ ജനവികാരം ഇളക്കിവിടാനുമാണ് ഡോക്ടർമാരുടെ ശ്രമമെന്നാണ് കണ്ടെത്തിയത്.


***കോവിൻ വിവരച്ചോർച്ച: ബിഹാർ സ്വദേശി അറസ്റ്റിൽ


കോവിഡ് വാക്‌‌സിൻ സ്വീകരിക്കുന്നതിനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. ഡൽഹി പൊലീസിൻറെ സ്പെഷൽ സെല്ലിന് കീഴിലുള്ള ഇൻറലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത‌‌ത്.


ടെലിഗ്രാം ബോട്ടിൽ വിവരങ്ങൾ അപ്ലോഡ് ചെയ്‌തത് ഇയാളെന്നാണ് സൂചന. ബിഹാറിലെ വസതിയിൽ നിന്നാണ് അറസ്റ്റ്. പൂർണ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ട കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങളാണു കഴിഞ്ഞ ദിവസം ടെലഗ്രാം ആപ്പിലൂടെ ചോർന്നത്.


***ഹോട്ടലിൽ 2 വർഷം, 58 ലക്ഷം ബില്ലടയ്‌ക്കാതെ മുങ്ങി


ജീവനക്കാരന്റെ ഒത്താശയോടെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടുവർഷത്തോളം തങ്ങിയശേഷം അതിഥി പണമടയ്‌ക്കാതെ മുങ്ങിയെന്ന്‌ ഹോട്ടൽ അധികൃതരുടെ പരാതി. ഡൽഹിയിലെ  ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര  വിമാനത്താവളത്തിനു സമീപമുള്ള റോസേറ്റ് ഹൗസ് ഹോട്ടൽ അധികൃതരാണ്‌ ജീവനക്കാരനും അതിഥിക്കുമെതിരെ പൊലീസിനെ സമീപിച്ചത്‌.


***പ്രളയദുരിതം ഒഴിയാതെ അസം


പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. സംസ്ഥാനത്തെ ഒമ്പതു ജില്ലയിലായി 34,000-ൽ അധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്‌. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക്‌ മാറ്റി. 



അന്തർദേശീയം

*******************


***ഇന്ത്യ-അമേരിക്ക സഹകരണം ലോക നന്മയ്ക്കെന്ന് ജോ ബൈഡൻ; സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി


 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഉജ്ജ്വല സ്വീകരണം. മിലിറ്ററി ഗൺ സല്യൂട്ട് നൽകിയാണ് പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. ഇന്ത്യ-അമേരിക്ക സഹകരണം ലോക നന്മയ്ക്കാണെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള ആദരമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുമായുള്ള സഹകരണം അഭിമാനകരമാണെന്ന് ജോ ബൈഡൻ പറഞ്ഞു.


“യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണ്, ”- ബൈഡൻ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ പറഞ്ഞു


***ടൈറ്റന്‍’ ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. 


ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ‘ടൈറ്റന്‍’ ജലപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.


ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.

മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചത്. 



കായികം

************


***സാഫ് കപ്പ് ഫുട്ബോൾ ; ലെബനന്‌ ജയം


ബംഗളൂരു; സാഫ്‌ കപ്പ്‌ ഫുട്‌ബോളിൽ ലെബനന്‌ മികച്ച തുടക്കം. ഗ്രൂപ്പ്‌ ബിയിലെ ആദ്യ കളിയിൽ ബംഗ്ലാദേശിനെ രണ്ട്‌ ഗോളിന് തോൽപ്പിച്ചു. ഹസൻ മാടൗക്കും അലി ബാദെറുമാണ്‌ ലെബനനുവേണ്ടി ഗോളടിച്ചത്‌.


റാങ്കിങ്‌ പട്ടികയിൽ 99-ാമതുള്ള ലെബനനും 192-ാംസ്ഥാനത്തുള്ള ബംഗ്ലാദേശും തമ്മിലുള്ള കളി ഏകപക്ഷീയമായിരുന്നില്ല. ആദ്യഘട്ടത്തിൽ ബംഗ്ലാദേശ്‌ നല്ല കളി പുറത്തെടുത്തു. പരിചയസമ്പന്നരായ ക്യാപ്‌റ്റൻ ജമാൽ ബുയാനും സോഹെൽ റാണയും ലെബനൻ പ്രതിരോധത്തെ പരീക്ഷിച്ചു. ബുയാന്റെ ഫ്രീകിക്ക്‌ സുമാൻ റെസയ്‌ക്ക്‌ ലക്ഷ്യത്തിൽ എത്തിക്കാനായില്ല. കളി പുരോഗമിക്കുംതോറും ലെബനൻ പന്തിൽ നിയന്ത്രണം നേടി. ഖലീൽ ബാദെറും കരിം ഡാർവിച്ചും ചേർന്നുള്ള മുന്നേറ്റം ഗോൾ ലക്ഷ്യമാക്കി. എന്നാൽ, ബംഗ്ലാ പ്രതിരോധം തടഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അതുവരെയുള്ളതിൽ ഏറ്റവും മികച്ച അവസരം കൈവന്നു. ഹസൻ കൗറാണിയുടെ ഹെഡർ നേരെ ഗോൾ കീപ്പർ അനിസുർ റഹ്‌മാന്റെ കൈകളിലേക്കായി. പിന്നാലെ ഡാർവിച്ചും അവസരം പാഴാക്കി. മറുവശത്ത്‌ ബംഗ്ലാദേശും കിട്ടിയ അവസരങ്ങൾ തുലച്ചു. കളി തീരാൻ 11 മിനിറ്റ്‌ ശേഷിക്കെയായിരുന്നു ലെബനന്റെ ആദ്യഗോൾ. ഡാർവിച്ച്‌ അവസരമൊരുക്കിയപ്പോൾ മാടൗക്ക്‌ ലക്ഷ്യം കണ്ടു. പരിക്കുസമയത്ത്‌ ബാദെർ പട്ടിക പൂർത്തിയാക്കി.മറ്റൊരു മത്സരത്തിൽ മാലദ്വീപ് രണ്ട് ഗോളിന് ഭൂട്ടാനെ തോൽപ്പിച്ചു. ഇന്ന് കളിയില്ല. നാളെ ഇന്ത്യ നേപ്പാളിനെ നേരിടും.



വാണിജ്യം

************


***പാക്കേജിങ്ങ് പ്ലാന്റ് സ്ഥാപിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ പദ്ധതിക്ക് ഇന്ത്യയുടെ അം​ഗീകാരം


ഗുജറാത്തിൽ സെമികണ്ടക്ടർ ടെസ്റ്റിംഗ് ആൻഡ് പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 2.7 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള അമേരിക്കൻ കമ്പനി മൈക്രോൺ ടെക്നോളജിയുടെ പദ്ധതിക്ക് ഇന്ത്യ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.‌‌ പദ്ധതിക്കായി 1.34 ബില്യൺ ഡോളറിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവുകൾ സർക്കാർ നൽകും.


ഈ നിക്ഷേപം ഇന്ത്യയിലെ സെമികണ്ടക്ടർ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നും ഇന്ത്യയെ ഈ മേഖലയിലെ നിർണായക ശക്തിയാക്കി മാറ്റും എന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.


*** 'അമുല്‍ ഗേളി'ന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡാകുന വിടപറഞ്ഞു


അമുല്‍ പരസ്യങ്ങളേ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം നമുക്ക് ഓര്‍മ വരുന്നത് അമുല്‍ ഗേളിനെയാണ്. ‘അമുല്‍ ഗേളി’ന്റെ സ്രഷ്ടാവും പരസ്യമേഖലയിലെ പ്രമുഖനുമായ സില്‍വസ്റ്റര്‍ ഡാകുന അന്തരിച്ചു. 1966-ലാണ് ‘അട്ടര്‍ലി ബട്ടര്‍ലി’ എന്ന പരസ്യവാചകത്തോടെ അദ്ദേഹം അമുല്‍ ഗേളിനെ അവതരിപ്പിച്ചത്.

ധവളവിപ്ലവത്തിന്റെ പിതാവായ അമുല്‍ കുര്യന്റെ നിര്‍ദേശപ്രകാരമായിരുന്നു അദ്ദേഹം അമുല്‍ ഗേളിന് സൃഷ്ടിച്ചത്. ലോകത്ത് ഏറ്റവുമധികക്കാലം തുടര്‍ച്ചയായി പരസ്യപ്രചാരണത്തില്‍ കഥാപാത്രമായി അമുല്‍ ഗേള്‍

വന്നു കൊണ്ടിരിക്കുകയാണ് . ഇന്നും അമുല്‍ പരസ്യങ്ങളില്‍ ഈ പെണ്‍കുട്ടി നിറഞ്ഞുനില്‍ക്കുന്നു.


***രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം; 44,000 ത്തിന് താഴെ


 ഇന്നലെ ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട്  480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്.


***ഓഹരികള്‍ വീണ്ടും നഷ്ടത്തില്‍; ബി.എസ്.ഇയില്‍ നിന്ന് കൊഴിഞ്ഞത് രണ്ട് ലക്ഷം കോടി


ഇന്നലെ എക്കാലത്തെയും ഉയരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് യഥാക്രമം 284.26 പോയിന്റും (0.45 ശതമാനം) നിഫ്റ്റി 85.60 പോയിന്റും (0.45 ശതമാനം) നഷ്ടം രേഖപ്പെടുത്തി. വ്യാപാരാന്ത്യം സെന്‍സെക്‌സ് 63,238.89ലും നിഫ്റ്റി 18,771.25ലുമാണുള്ളത്


***കെഎസ്എഫ്ഇ ലാഭവിഹിതം : 35കോടി സർക്കാരിന് കൈമാറി


 2020-21 സാമ്പത്തിക വർഷം കെഎസ്എഫ്ഇ ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി യുടെ ചെക്ക്    കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ മന്ത്രി  കെ. എൻ ബാലഗോപാലിന് കൈമാറി. 


കെഎസ്എഫ്ഇ മാനേജിങ്‌ ഡയറക്ടർ  എസ് കെ സനിൽ, ജനറൽ മാനേജർ (ഫിനാൻസ്)  എസ് ശരത്ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി നരേന്ദ്രൻ,  സിനി ജെ ഷുക്കൂർ,  ബി എസ് പ്രീത, സംഘടനാനേതാക്കളായ എസ് അരുൺ ബോസ്,  എസ് മുരളീകൃഷ്ണപിള്ള,  എസ് സുശീലൻ,  എസ് വിനോദ് എന്നിവർ പങ്കെടുത്തു.



ഇന്നത്തെ സ്മരണ !!!

************************


അഡ്വ.എ. സുജനപാൽ മ. (1949-2011)

സുബ്രഹ്മണ്യ ശർമ്മ മ. (1916-1998)

വി.വി ഗിരി മ. (1894-1980)

സിസ്റ്റർ നിർമ്മല മ. (1934-2015)

ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യായ മ. (1898-1990)

എം.ജെ. സ്ക്ലീഡൻ മ. (1804-1881)


വി.വി. രാഘവൻ (1923-2004) 

കൊടുപ്പുന്ന ഗോവിന്ദ ഗണകൻ ജ (1924-1988)

വിലാസിനി (എം.കെ മേനോൻ) ജ. ( 1928-1993)

ജയദേവൻ ജ. (1930 -2012)

(പാമടത്ത് ജനാർദ്ദനമേനോൻ)

മാടമ്പ് കുഞ്ഞുകുട്ടൻ ജ. (1941-2021)

സന്ദീപ് മൈക്കൽ ജ. (1981- 2018).

നബാരുൺ ഭട്ടാചാര്യ ജ (1948-2014,

നോർമൻ പ്രിച്ചാഡ് ജ. (1877-1929)

ആൽഫ്രഡ്  കിൻസി ജ. (1894 -1956)

അലൻ  ട്യൂറിങ്ങ് ജ. (1912-1954)

രണസിംഗെ പ്രേമദാസ ജ. (1924-1993)

ജോൺ ബാരൺ ജ. (1925-2010)

വിൽമ റുഡോൾഫ് ജ. (1940-1994)



ചരിത്രത്തിൽ ഇന്ന്…

**********************


1305 - ഫ്ലെമിഷ്-ഫ്രെഞ്ച് സമാധാന ഉടമ്പടി ഒപ്പു വച്ചു.


1757 - പ്ലാസി യുദ്ധം: റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം, സിറാജ് ഉദ് ദൗളയെ   പ്ലാസിയിൽ വച്ച് പരാജയപ്പെടുത്തി.


1868 - ക്രിസ്റ്റഫർ ലതാം ഷോൾസ്, ടൈപ്പ് റൈറ്ററിന്റെ പേറ്റന്റ് നേടി.


1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിപാരീസിലെ സോർബോണിൽ രൂപവൽക്കരിച്ചു.


1956 - ഗമാൽ അബ്ദെൽ നാസ്സർഈജിപ്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.


1961 - അൻറാർട്ടിക്ക ഉടമ്പടി നിലവിൽ വന്നു.


1968 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 74 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


1985 - തീവ്രവാദികൾ വച്ച ബോബ് പൊട്ടി എയർ ഇന്ത്യയുടെ 182-ആം നമ്പർ ബോയിംഗ് 747 വിമാനം 9500 മീറ്റർ ഉയരത്തിൽ നിന്നും അയർലന്റിനു  തെക്കായി അറ്റ്ലാന്റിക് സമുദ്രത്തിൽ  പതിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.


1990 - മോൾഡാവിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1993 - സ്വിറ്റ്സർലാൻഡിലെ ലൗസേനിൽ ഒളിമ്പിക്സ് മ്യൂസിയം തുറന്നു.


2012 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് ട്രയൽ‌സിലെ ഡെക്കാത്ത്‌ലോൺ ലോക റെക്കോർഡ് ആഷ്ടൺ ഈറ്റൺ തകർത്തു.


2018 - തായ്‌ലൻഡിലെ ഒരു സോക്കർ ടീമിലെ പന്ത്രണ്ട് ആൺകുട്ടികളും അസിസ്റ്റന്റ് കോച്ചും പെട്ടെന്ന് പെയ്ത കനത്ത മഴയിൽ ഒരു ഗുഹക്കകത്തു അകപ്പെട്ടു. 18 ദിവസത്തെ പ്രയത്നത്തിനൊടുവിൽ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.


2018 - മധ്യപ്രദേശിൽ 40 ബില്യൺ രൂപയുടെ നഗര പദ്ധതികൾക്കു പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.


2018 - മംഗോളിയ തങ്ങളുടെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാലയുടെ നിർമ്മാണം ആരംഭിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മംഗോളിയൻ പ്രധാനമന്ത്രി ഖുറൽസുഖ് ഉഖ്‌നയും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യ ഒരു ബില്യൺ ഡോളർ ധനസഹായം നൽകി.


2019 - ഇന്ത്യൻ വനിതാ ഹോക്കി ടീം ജപ്പാനെ തോൽപ്പിച്ച് FIH സീരീസ് 2019 നേടി.


2020 - ക്രയശേഷി സന്തുലന കണക്കിൽ (പി പി പി - പർച്ചേസിംഗ് പവർ പാരിറ്റി) ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി.

തുടർന്നും വാർത്തകളും വിശേഷങ്ങളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.