1198 എടവം 27
ചതയം / സപ്തമി
2023 ജൂൺ 10, ശനി
കൊട്ടിയൂർ ക്ഷേത്രത്തിൽ ഇളനീരാട്ടം
ഇന്ന്;
ലോക നേത്രദാന ദിനം !
(വേൾഡ് ഐ ഡൊനേഷൻ ഡേ)
്്്്്്്്്്്്്്്്്്്്്്്്്
. * ലോക പാവ ദിനം/World Doll Day !
. Worldwide Knit in Public Day !
**********************************
[ ലോകമെമ്പാടും പൊതുസ്ഥലത്ത് നെയ്യുവാൻ ചെയ്യുവാൻ ഒരു ദിനം]
. അന്താരാഷ്ട്ര നൂൽ ബോംബിംഗ് ദിനം!
. **************************************
[“International Yarn Bombing Day- നൂൽ ബോംബിംഗ്” അല്ലെങ്കിൽ നിങ്ങളുടെ മനോഹരമായ, വർണ്ണാഭമായ, രസകരമായ നൂൽ സൃഷ്ടികൾ ഉപയോഗിച്ച് നിങ്ങളുടെ നഗരത്തെയോ പ്രദേശത്തെയോ മറയ്ക്കുന്നതിലൂടെ മറ്റ് ക്രിയേറ്റീവ് നെയ്തുകളുടെയും ക്രോച്ചെറ്റുകളുടെയും ലോകത്ത് ചേരുക.]
. ലോക ജിൻ ദിനം/World Gin Day !
. **************************************
[ജുനൈപ്പർ സരസഫലങ്ങളിൽ നിന്ന് വാറ്റിയെടുത്ത ജിൻ ഏറ്റവും മധുരമുള്ളതും സൂക്ഷ്മമായി രുചിയുള്ളതുമായ മദ്യങ്ങളിൽ ഒന്നാണ്. ഒരു മാർട്ടിനി, ജിൻ ആൻഡ് ടോണിക്ക്, നെഗ്രോണി അല്ലെങ്കിൽ മറ്റേതെങ്കിലും ജിൻ കോക്ടെയ്ൽ ഇന്ന് കഴിക്കുക.]
* ഫ്രെഞ്ച് ഗയാന : അബോളിഷൻ ഡേ !
( റദ്ദാക്കൽ ദിനം)
* ജോർദാൻ: സൈനിക ദിനം !
* ഇറ്റലി : നാവിക ദിനം (Navy Day)
* പോർച്ചുഗൽ: പോർച്ചുഗൽ ദിനം!
* കോംഗോ : അനുരജ്ഞന ദിനം!
* USA;
National Black Cow Day !
[ ദേശീയ കറുത്ത പശു ദിനം !
റൂട്ട് ബിയർ ഫ്ലോട്ടുകൾ നിങ്ങളുടെ രുചി മുകുളങ്ങളെ ഇക്കിളിപ്പെടുത്തുന്ന കുമിളകൾ നിറഞ്ഞതും ക്രീം പോലെയുള്ളതുമായ ആനന്ദങ്ങളാണ്! ചൂടുള്ള വേനൽക്കാല ദിനത്തിലെ മികച്ച പിക്ക്-മീ-അപ്പാണ് അവ, ഒപ്പം നിങ്ങളെ വീണ്ടും ഒരു കുട്ടിയായി തോന്നിപ്പിക്കുന്ന ഒരു ഗൃഹാതുര ട്രീറ്റാണ്.]
* ദേശീയ ബോൾ പോയിന്റ് പേന ദിനം!
(Nation Ball Point Pen Day)
* National Herbs and Spices Day
[ ദേശീയ ഔഷധസസ്യങ്ങളുടെയും
സുഗന്ധവ്യഞ്ജനങ്ങളുടെയും ദിനം]
* ദേശീയ ഐസ്ഡ് ടീ ദിനം
. [ National Iced Tea Day]
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്്്്്്
''തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം''
''ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ രണ്ടാണ്. ഒന്ന് , നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുക. രണ്ട് അവ സഫലീകൃതമാകാതിരിക്കുക''
''സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക , എന്നാൽ സഥാപിച്ചു കഴിഞ്ഞാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക''
. [ - സോക്രട്ടീസ് ]
**************************
മുൻ മന്ത്രിയും തൊടുപുഴ എം എൽ എ യും കേരള കോൺഗ്രസ്സ് (എം ) നേതാവുമായ പി ജെ ജോസഫിന്റെയും (1944 ),
കേരളത്തിലെ കോൺഗ്രസ് (ഐ) നേതാവും കെ.പി.സി.സിയുടെ മുൻ വക്താവും കോളേജ് കാലഘട്ടത്തിൽ പ്രൊഫഷനലും അമച്ച്വർ നാടകങ്ങളിലും പിന്നീട് നിരവധി സിനിമകളിലും
അഭിനയിച്ചിട്ടുള്ള അഭിനേതാവും നിലവിൽ 2019 മുതൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ രാജ്‌മോഹൻ ഉണ്ണിത്താന്റേയും (1953),
യുക്തിവാദത്തെ പറ്റിയും നിരീശ്വരവാദത്തെ പറ്റിയും പുസ്തകങ്ങൾ രചിച്ച യുക്തിവാദികൾക്കിടയിൽ പ്രമുഖനായ ശ്രീനി പട്ടത്താനത്തിന്റെയും (1954),
ആധുനിക മലയാളഗദ്യശൈലിക്കു രൂപം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളവരിൽ ഒരാളായ ആർച്ചു ഡീക്കൻ കോശിയുടെ പൗത്രൻ ജോൺ തോമസിന്റെ പുത്രിയും ശില്‌പകലാ വിദഗ്ദ്ധ യുമായ അനിലാ ജേക്കബിന്റെയും (1941),
മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെ ക്കുറിച്ച് ഫോട്ടോ സഹിതം അനുഭവ ക്കുറിപ്പുകൾ എഴുതുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ. നസീറിന്റെയും (1962),
നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധി കൃതികൾ രചിച്ച സമകാലിക എഴുത്തുകാരൻ കെ. അരവിന്ദാക്ഷന്റെയും ( 1953),
തമിഴ്, മലയാള ചലച്ചിത്ര രംഗത്ത്
പ്രശസ്തനായ യുവ സംഗീത സംവിധായകൻ ജസ്റ്റിന്‍ പ്രഭാകറിന്റേയും (1986),
ഒബാമയുടെ പിന്‍ഗാമിയാകാന്‍ തയ്യാറായിരുന്ന ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരവുമായ ലൂയിസിയാന ഗവര്‍ണറുമായിരുന്ന ബോബി ജിന്‍ഡല്‍(43) ന്റെയും,
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത sമലാവത്ത് പൂർണ്ണയുടെയും (2000) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***വൈദ്യുതി ബോര്‍ഡിലെ ശമ്പള പരിഷ്‌കരണത്തിന് സി.എ.ജി.യുടെ രൂക്ഷവിമര്‍ശം.
6500 കോടിരൂപ സഞ്ചിതനഷ്ടത്തില്‍ നില്‍ക്കുന്നഘട്ടത്തില്‍, ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാന്‍ തീരുമാനിച്ച ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ കണ്‍ട്രാളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശുപാര്‍ശചെയ്തു.
സര്‍ക്കാരിന്റെ അനുമതിതേടാതെ 2021-ലാണ് ബോര്‍ഡ് ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. ഇതിലൂടെ വര്‍ഷം 734.4 കോടി രൂപയുടെ അധികബാധ്യത ബോര്‍ഡിനുണ്ടായി. സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ അഞ്ചുശതമാനം കൂടുതല്‍ ക്ഷാമബത്തയും അനുവദിച്ചു. ശമ്പള-പെന്‍ഷന്‍ വിഹിതം റവന്യൂവരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഈ പരിഷ്‌കരണത്തിലൂടെ 46.59 ശതമാനമായി. അധികബാധ്യത കണക്കൂകൂട്ടി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തില്‍നിന്ന് തിരിച്ചുപിടിക്കാനും സി.എ.ജി. നിര്‍ദേശിച്ചു.
***എഐ കാമറ: സംസ്ഥാനത്ത് വാഹനാപകട മരണം കുറഞ്ഞു, 56 വിഐപി വാഹനങ്ങൾ പിടിയിൽ
കേരളത്തിൽ ശരാശരി 12 റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. ഇതനുസരിച്ച് നാല് ദിവസങ്ങളിൽ 48 മരണങ്ങൾ സംഭവിക്കേണ്ടതായിരുന്നു. എന്നാൽ 28 മരണങ്ങളാണ് എഐ കാമറ സംവിധാനം വന്നശേഷം ഉണ്ടായത്.
കാമറകൾ പ്രവർത്തനം ആരംഭിച്ച അഞ്ചിന് രാവിലെ എട്ടുമുതൽ മുതൽ എട്ട് രാത്രി 12 വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 80,743 കെൽട്രോൺ വ്യക്തത വരുത്തി. 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 10,457 എണ്ണത്തിന് പിഴ നോട്ടീസ് അയച്ചു.
*** സംസ്ഥാനത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചു.
വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ച 40 പ്രദേശങ്ങൾക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നൽകി വിജ്ഞാപനം പുറത്തിറക്കിയത്. ഈ എസ്റ്റേറ്റുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കാൻ ഏകജാലക ക്ലിയറൻസ് ബോർഡുകളും രൂപീകരിച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
പ്രാദേശികം
***************
***പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം; നടപടി പുനര്‍ജനി പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്
വിഡി സതീശന്‍റെ മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. എഫ് സി ആർ ഐ നിയമത്തിന്റെ ലംഘനം നടന്നോ എന്നായിരിക്കും അന്വേഷിക്കുക.
നേരത്തെ പരാതിയിൽ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് 2 രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് തുടർനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
***മാര്‍ക്ക് ലിസ്റ്റ് വിവാദം എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം
മാര്‍ക് ലിസ്റ്റ് പ്രശ്‌നത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിരപരാധിയാണെന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് നേതൃ യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ആര്‍ഷോ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാല്‍ കെ വിദ്യക്കെതിരെ ഉയര്‍ന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നും പാര്‍ട്ടി വിലയിരുത്തി. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും വിദ്യക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെയെന്നുമുള്ള നിലപാടിലാണ് സിപിഎം.
***അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിന് ഒരു മാസത്തേക്ക് സംരക്ഷണം നല്‍കാന്‍ പൊലീsinu നിര്‍ദ്ദേശം. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
***കേരളത്തിന് പുതിയ മെഡിക്കല്‍ കോളേജ് ഇല്ല; സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി
രാജ്യത്ത് പുതിയ മെഡിക്കൽ കോളേജുകള്‍ അനുവദിച്ചപ്പോൾ കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയനാട്ടിൽ മെഡിക്കൽ കോളേജ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയതായി 50 മെഡിക്കൽ കോളേജുകളും 125 നഴ്സിംഗ് കോളജുകളും അനുവദിച്ചെങ്കിലും കേരളത്തിന് ഒന്നുമില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
***ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച് CPM ലോക്കൽ സെക്രട്ടറിയായി; 25 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ നിർധനർക്ക് വീട് വെക്കാൻ നൽകുന്നു
നിർധനർക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി. കണ്ണൂർ ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിൾ ആണ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ജനശ്രദ്ധ നേടിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടോമി മൂന്നുവർഷം മുമ്പാണ് പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.
ഐആർപിസി ഉൾപ്പെടെയുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ടോമി, ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ് കൂടിയാണ്
***പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻസ് ജുഡീഷറിക്ക് ദോഷകരം'; ജഡ്ജിക്കെതിരെ ഹർജി നൽകിയ അഭിഭാഷകന് ഹൈക്കോടതിയുടെ വിമർശനം
കേസ് ലിസ്റ്റ് ചെയ്യുന്നതിൽ പൊതുമാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചിൽ ഒരു ദിവസം 20 കേസുകൾ മാത്രം പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ യശ്വന്ത് ഷേണായ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ രൂക്ഷ വിമർശനം.
ചില ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടിയായി മാറുന്നു. അഭിഭാഷകന്റേത് ജനപ്രീതിക്കും വാർത്താ പ്രാധാന്യത്തിനും വേണ്ടിയുള്ള ഹർജിയാണെന്നായിരുന്നു സിംഗിൾ ബെഞ്ച് നിരീക്ഷണം. “അഭിഭാഷകർ കോടതിയിലെ ഉദ്യോഗസ്ഥരാണ് , അവർ ജുഡീഷ്യറിയുടെ ഭാഗമാണ്. ഇത്തരം വ്യവഹാരങ്ങൾ അഭിഭാഷകർ ഫയൽ ചെയ്താൽ സൊസൈറ്റിക്ക് എന്ത് സന്ദേശമാണ് ലഭിക്കുകയെന്നും ഹർജിയെ വിമർശിച്ച് കോടതി ചോദിച്ചു.
***സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എഐ കാമറ കണ്ടെത്തും. ഇവര്‍ക്കു നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
***സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സ്ഥാപകനേതാവ് ജോസഫ് തോമസ് അന്തരിച്ചു.
കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ചോറ്റാനിക്കര കുരീക്കാട് ‘രശ്‌മി’യിൽ ജോസഫ് തോമസ് (75) അന്തരിച്ചു. സ്വതന്ത്ര വിജ്ഞാന സഖ്യത്തിന്റെ സ്ഥാപകനേതാവും ഫ്രീ സോഫ്‌റ്റ്‌വെയർ മൂവ്‌മെന്റ് ഓഫ് ഇന്ത്യ (എഫ്‌എസ്‌എംഐ) സ്ഥാപക പ്രസിഡന്റുമാണ്. ഇതിന്റെ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
***മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ്; അന്വേഷണം പൂർത്തിയായി, പൊലീസ് നിയമോപദേശം തേടി
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത്‌കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണം പൂർത്തിയായി. കോടതിയിൽ നൽകുന്നതിന് മുമ്പായി കരട് കുറ്റപത്രം നിയമോപദേശത്തിന് കൈമാറി. തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡറിൽ നിന്നാണ് നിയമോപദേശം തേടിയിരിക്കുന്നത്.
ദേശീയം
***********
***പ്രവർത്തക സമിതി അഴിച്ചുപണിയും; പ്രിയങ്കയ്ക്ക് കൂടുതൽ റോൾ; 2024 അങ്കത്തിന് കോൺഗ്രസ് കച്ച മുറുക്കുന്നു
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വിജയിച്ചതോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിന് പുറമെ, പൊതുതിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി.
ഇതിനെ തുടർന്ന് പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി നടക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തമിഴ്നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ തന്നെ പുതിയ സംസ്ഥാന പ്രസിഡന്റുമാരെ ലഭിക്കുമെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നൽകുന്ന വിവരം.
***കർണാടകയിൽ ഞായറാഴ്ച മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ആദ്യ ദിനത്തിൽ 'കണ്ടക്ടർ ' സിദ്ധരാമയ്യ
ബെംഗളൂരു: ക്ഷേമ പദ്ധതികളുടെ ഭാഗമായി സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി ജൂൺ 11 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ തുടക്കം കുറിച്ച് സിദ്ധരാമയ്യ ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്നുമാണ് റിപ്പോർട്ട്
***മണിപ്പുരിൽ വീണ്ടും സംഘർഷം; മൂന്നു പേരെ വെടിവച്ചുകൊന്നു
മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുന്നു. സൈനിക വേഷത്തിലെത്തിയവർ മൂന്നു പേരെ വെടിവച്ചുകൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഖോഖാൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
കുക്കി ഭൂരിപക്ഷമേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നിൽ മെയിത്തികളാണെന്ന് ആരോപണമുണ്ട്. കലാപത്തിലെ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കും. കഴിഞ്ഞദിവസം ആംബുലൻസിൽ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയ കുട്ടിയേയും അമ്മയെയും ചുട്ടുകൊന്നിരുന്നു.
അന്തർദേശീയം
*******************
***പാകിസ്ഥാനിൽ 14 കാരിയെ തോക്കിൻമുനയിൽ നിർത്തി അധ്യാപകൻ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടിയെ അധ്യാപകൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ. സുഹാന എന്ന പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. സുഹാനയുടെ അധ്യാപകനായ അക്തർ ആണ് തട്ടിക്കൊണ്ടുപായി നിർബന്ധിതമായി ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തത്. സുഹാനക്ക് 14 വയസ് മാത്രമാണ് പ്രായം..
***യുഎസിനെ പുക വിഴുങ്ങുന്നു ; മാസ്ക് നിര്‍ബന്ധമാക്കി , ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം
ക്യാനഡയിലെ കാട്ടുതീ അമേരിക്കയുടെയും ഉറക്കം കെടുത്തുന്നു. കാനഡയിലെ ക്യുബക്കില്‍ ആളിപ്പടരുന്ന കാട്ടുതീ അമേരിക്കയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളില്‍ പടര്‍ന്നു.ന്യൂയോർക്ക് നഗരം പുകയില്‍ മൂടി. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയ, സെൻട്രൽ ന്യൂയോർക്ക് സംസ്ഥാനം, പെൻസിൽവാനിയ, ന്യൂജേഴ്‌സി, നോർത്ത് കരോലിന, ഇന്ത്യാന എന്നിവിടങ്ങളില്‍ പുക പടര്‍ന്നു. ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ കർശന നിർദേശം നൽകി.
കായികം
************
***ശര്‍ദ്ദുല്‍ ഇനി ബ്രാഡ്മാനൊപ്പം! ഓവലില്‍ കുറിച്ചത് വന്‍ റെക്കോര്‍ഡ്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കായി തകര്‍പ്പന്‍ ഫിഫ്റ്റി നേടിയതോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ശര്‍ദ്ദുല്‍ 51 റണ്‍സുമായി ടീമിനെ ഫോളോഓണ്‍ ഒഴിവാക്കാന്‍ സഹായിക്കുകയായിരുന്നു. 109 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറുകളുള്‍പ്പെട്ടിരുന്നു. ഈ മല്‍സരത്തിലെ പ്രകടനത്തോടെ സാക്ഷാല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനോടൊപ്പം എത്തിയിരിക്കുകയാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. ഓവലില്‍ തുടര്‍ച്ചയായി മൂന്നാം ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്. ഇതോടെയാണ് ഓവലിലെ ടെസ്റ്റില്‍ തുടരെ മൂന്നു ഫിഫ്റ്റികളടിച്ച ബ്രാഡ്മാനോടൊപ്പം ശര്‍ദ്ദുല്‍ എത്തിയത്. 1930-34 കാലയളവിലായിരുന്നു ബ്രാഡ്മാന്‍ ഓവലില്‍ ഹാട്രിക് ടെസ്റ്റ് ഫിഫ്റ്റികള്‍ കുറിച്ചത്
വാണിജ്യം
************
***സ്വർണവില, പവന് 320 രൂപ കൂടി
ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർദ്ധിച്ചു. ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 5,520 രൂപയിലും പവന് 44,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
***50,000 കോടി സമാഹരിക്കാൻ എസ്ബിഐ; കടപ്പത്രങ്ങൾ ഇറക്കും
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഈ സാമ്പത്തിക വർഷം 50,000 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിക്കാൻ ഒരുങ്ങുന്നു. ദീർഘകാല ബോണ്ടുകളോ ബേസൽ-III കംപ്ലയിന്റ് അഡീഷണൽ ടയർ-1 ബോണ്ടുകളോ അല്ലെങ്കിൽ ബേസൽ-III കംപ്ലയിന്റ് ടയർ-2 ബോണ്ടുകളോ പോലുള്ള ഡെറ്റ് ഉപകരണങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ എസ്ബിഐ രൂപയിലോ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിലോ ഫണ്ട് ശേഖരിക്കുമെന്ന് ബാങ്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
നടപ്പ് സാമ്പത്തിക വർഷം ഡെറ്റ് ഇൻസ്ട്രുമെന്റുകൾ വഴി 50,000 കോടി രൂപ വരെ സമാഹരിക്കുന്നതിന്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വെള്ളിയാഴ്ച ബോർഡ് അനുമതി നൽകി.
***ആഴ്ചയുടെ അവസാന ദിനവും നഷ്ടത്തോടെ ഓഹരി വിപണി
തുടർച്ചയായ രണ്ടാം ദിനമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 223 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,625-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 71.15 പോയിന്റ് നഷ്ടത്തിൽ 18,563-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ഇന്ന് രണ്ട് കമ്പനികളാണ് ലോവർ സർക്യൂട്ടിൽ എത്തിയത്. 31 കമ്പനികൾ 52 ആഴ്ചത്തെ താഴ്ചയിൽ എത്തി.
ഇന്നത്തെ സ്മരണ !!!
***********************
എൻ. ഗോപാലപിള്ള മ. (1901-1968)
അലക്സാണ്ടർ പറമ്പിത്തറ മ. (1900-1989)
ജെ കെ വി (ജോസഫ് കെ.വി) മ. (1930-1999 )
പി എ ഉത്തമൻ മ. (1961- 2008)
കേശവ് മാലിക് മ. (1924-2014)
ഗിരീഷ് കർണാട് മ. (1938-2019)
മഹാനായ അലക്സാണ്ടർ മ.(356-323 ബീ.സി)
അഡോൾഫ് വോൺഹാർനാക് മ. (1851-1930)
സിഗ്രിഡ് ഉൺസെറ്റ് മ. (1882-1949)
മാർഗരറ്റ് അബ്ബോട്ട് മ. (1878 -1955 )
ഫാസ്‌ബൈന്‍ഡർ മ. (1945-1982)
കെ.എ. ദാമോദര മേനോൻ ജ. (1906-1980)
പി. ശങ്കരൻ നമ്പ്യാർ ജ. (1892-1954)
എം.എസ് ഗോപാലകൃഷ്ണൻ ജ. (1931-2013)
ടി.വി.ആർ. ഷേണായി ജ. (194 -2018 )
ഗുസ്താവ് കൂർബെ ജ. (1819-1877)
സോൾ ബെല്ലൊ ജ. (1915-2005)
ചരിത്രത്തിൽ ഇന്ന്…
***********************
1793 - ലോകത്തിലെ ആദ്യത്തെ മൃഗശാല പാരീസിൽ തുറന്നു.
1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
1943 - ബോൾ പോയിന്റ് പേനയുടെ പേറ്റന്റ് ഹംഗേറിയൻ പത്ര പ്രവർത്തകനായ ലസ്ളോബീരോ സമ്പാദിച്ചു.
1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
1967 - വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലും അറബ് രാജ്യങ്ങളുമായി നടന്നുവന്ന ഷഡ് ദിന യുദ്ധത്തിന് അറുതിയായി.
1971 - ചൈനയ്ക്കു മേൽ 20 വർഷമായി പ്രഖ്യാപിച്ചിരുന്ന ഉപരോധം അമേരിക്ക അവസാനിപ്പിച്ചു.
1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ ഈീ പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
1995 - മ്യാൻമാരിൽ പട്ടാളഭരണകൂടം ആങ്സാൻ സൂകിയെ സ്വതന്ത്രയാക്കി.
2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
2009 - ഈ ദിവസം രാവിലെ 10.22ന് ഇംഗ്ലീഷ് ഭാഷയ്ക്ക് പത്തുലക്ഷം വാക്കുകൾ തികഞ്ഞു. വെബ് ടു പോയിന്റ് സീറോ എന്ന സാങ്കേതിക പദമാണ് പത്ത് ലക്ഷം തികച്ചത്
2013 - ഇറാഖിലുടനീളം നിരവധി ബോംബുകൾ പൊട്ടിത്തെറിച്ച് 70 പേർ കൊല്ലപ്പെട്ടു
2018 - ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാലിന്. റൊളാണ്ട് ഗാരോസിലെ കലാശപ്പോരിൽ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ കീഴടക്കിയത്. സ്കോർ 6-4, 6- 3, 6-2. ലോക ഒന്നാം നമ്പർ താരം നദാലിന്‍റെ 11-ാം ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ഇത്. ഇതോടെ നദാൽ ഒരു ഗ്രാൻസ്ലാമിൽ 11 കിരീടമെന്ന ഓസ്ട്രേലിയൻ താരം മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിന് ഒപ്പമെത്തി.
2019 - കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2019 - സാമ്പത്തിക അഴിമതി കേസിൽ മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിലായി.












0 അഭിപ്രായങ്ങള്‍