1198 എടവം 22
മൂലം / പ്രതിപദം
2023 ജൂൺ 5, തിങ്കൾ
ഇന്ന്;
ലോക പരിസ്ഥിതി ദിനം !
്്്്്്്്്്്്്്്്്്്്്
[ World Environment Day ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി 1972 മുതൽ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.]
*ക്യാൻസർ വിമുക്തരുടെ ദേശീയ ദിനം ! [National Cancer Survivers Day ജൂൺ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച]
. Hot Air Balloon Day !
. *********************
*വർഗ്ഗീകരണത്തിനെതിരെ ലോക ദിനം!
*ന്യൂസിലാൻഡ്: ആർബർ ഡേ !
(വൃക്ഷാരോപണ ദിനം)
* ഡെൻമാർക്ക്: ഭരണഘടന ദിനം!
* സുരിനാം: Indian Arrival Day !
* സീഷെൽസ്: വിമോചന ദിനം !
* ഇക്വേറ്ററൽ ഗിനി: പ്രസിഡൻറ്സ് ഡേ !
* USA;
National Veggie Burger Day
National Gingerbread Day
National Thank God It’s Monday Day
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്
''വേലചെയ്യുന്നതഖിലം
കാലത്തിന്നൊത്തിരിക്കണം.
പാലേറ്റം രക്ഷയെന്നാലും
കാലം നോക്കിക്കുടിക്കണം.
പലർക്കുമുള്ള പക്ഷങ്ങൾ
പലതും കേട്ടുകൊള്ളണം.
കുലധർമ്മം മറക്കാതെ
വിലയുള്ളതെടുക്കണം.''
. [ - ആറ്റൂർ കൃഷ്ണപ്പിഷാരടി ]
. [നീതിസാരത്തിൽ നിന്ന്]
. **************
കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് മുട്ടത്തുവർക്കി അവാർഡ് , മലയാറ്റൂർ അവാർഡ് , വിശ്വദീപം അവാർഡ് , പത്മരാജൻ അവാർഡ് മാതൃഭൂമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള,
രണ്ട് ബാല സാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികളുടെ രചയിതാവും നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മുൻ ചെയർമാനുമായിരുന്ന മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ സേതു എന്ന എ. സേതുമാധവന്റേയും (1942),
മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരിഎന്നീ ഭാഷകളിൽ നൂറിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച അമൃത എന്നും പിന്നീട് രംഭ എന്ന പേരിലും അഭിനയിക്കുന്ന വിജയ ലക്ഷ്മിയുടെയും (1974),
ഓമനതിങ്കള്‍ കിടാവോ, പ്രിയം, ഷാര്‍ജ ടു ഷാര്‍ജ, വാര്‍ അന്‍ഡ് ലവ്, സ്വപ്‌നക്കൂട്, കസ്തൂരിമാന്‍, സൂര്യ കിരീടം, ധരണി, സിങ്കം 3 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു വീഡിയോ ജോക്കിയും മുന്‍ മിസ്സ് ട്രിവാന്‍ഡ്രവുമായിരുന്ന തെന്നിന്ത്യന്‍ സിനിമാ, സീരിയല്‍ താരം സാന്ദ്ര ആമിയുടേയും (1985),
2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുകയും തുടര്‍ന്ന് ഇന്നാണ് ആ കല്യാണം, മകരമഞ്ഞ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിക്കുകയും വ്ഹെയ്യുന്ന പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരം
മാളവിക വെയില്‍സിന്റേയും (1985),
ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിക്കുന്ന വലംകൈയ്യൻ ബാറ്റ്സ്മാനായ അജിൻക്യ രഹാനെയുടെയും (1988) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***'കവച്' രണ്ട് ശതമാനം ട്രാക്കുകളിൽ മാത്രം, 3.14 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു; റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണം ; ഡോ. വി ശിവദാസൻ എംപി
റെയിൽവേയിലെ അപ്രഖ്യാപിത 'നിയമനനിരോധനം' നീക്കി മുഴുവൻ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. കോടിക്കണക്കിനു ജനങ്ങൾ ആശ്രയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ലക്ഷക്കണക്കായ ഒഴിവുകൾ നികത്തുന്നതിന് യാതൊരു വിധ നടപടിയും യൂണിയൻ സർക്കാർ കൈക്കൊണ്ടിട്ടില്ല. ഓരോ വർഷവും നടക്കുന്ന റിക്രൂട്ട്‌മെന്റുകളുടെ എണ്ണവും വളരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ, റെയിൽവേയിലെ നിയമനനിരോധനത്തിനു എതിരെ വലിയ പ്രതിഷേധം യുവജനങ്ങൾക്കിടയിലുണ്ട് - ശിവദാസൻ പറഞ്ഞു.
***എഐ കാമറ വന്നു; ട്രാഫിക് നിയമലംഘനം പകുതിയായി
എഐ കാമറ സംവിധാനം സംസ്ഥാനത്ത് സ്ഥാപിച്ചശേഷം ട്രാഫിക് നിയമലംഘനം പകുതിയായി കുറഞ്ഞു. ഏപ്രിൽ രണ്ടാംവാരത്തിൽ 4.88 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,42,746 നിയമലംഘനങ്ങളും. ഏപ്രിൽ 20 ന് ആണ് സംസ്ഥാനത്ത് എഐ കാമറസംവിധാനം ഉദ്‌ഘാടനം ചെയ്‌തത്.
***ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടിവച്ചു.
കമ്പം (തമിഴ്നാട്): ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അധികൃതർ മയക്കുവെടിവച്ചു. ഇന്നലെ രാത്രി 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. സ്ഥലത്തുനിന്ന് മാറ്റുന്നതിനായി പിന്നീട് എലിഫന്റ് ആംബുലൻസിലേക്ക് മാറ്റി. എവിടേക്കാണ് മാറ്റുന്നത് എന്നകാര്യം പുറത്തുവിട്ടിട്ടില്ല. രണ്ടുഡോസ് മയക്കുവെടിവെച്ചു എന്നാണ് പുറത്തുവരുന്ന വിവരം. അരിക്കൊമ്പനെ മാറ്റുന്നതിനായി മൂന്ന് കുങ്കിയാനകളെ തമിഴ്നാട് വനംവകുപ്പ് നേരത്തെ തന്നെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
പ്രാദേശികം
***************
***മന്ത്രിയായ എനിക്കും കിട്ടി പിഴ; AI ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും'; മന്ത്രി ആന്‍റണി രാജു
പിഴ ഈടാക്കുന്ന കാര്യത്തിൽ വിഐപി എന്ന പരിഗണന ഉണ്ടാകില്ല. എമർജൻസി വാഹനങ്ങൾക്ക് മാത്രം ഇളവ് അനുവദിക്കും. എഐ ക്യാമറകളുടെ പരിധിയില്‍ നിന്ന് വിഐപികളെ ഒഴിവാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
*** സൗജന്യ ഇൻറർനെറ്റ് നാളെമുതൽ, 9,000 വീടുകളിൽ കണക്ഷനെത്തി; കെ ഫോൺ ഒരു സംഭവമാകുന്നു.
എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ- ഫോൺ (K-FON) സൗജന്യ ഇൻറർനെറ്റ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനായിട്ടില്ലെങ്കിലും ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇൻറർനെറ്റ് കണക്ഷൻ എത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 9,000 വീടുകളിലും ഇതിനോടകം സൗജന്യ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചതായി കെ- ഫോൺ അധികൃതർ അവകാശപ്പെടുന്നു.
***അനുജനെ കൊലപ്പെടുത്താന്‍ ജേഷ്ഠന്റെ ക്വട്ടേഷന്‍; മൂന്ന് പേര്‍ അറസ്റ്റില്‍
കാസര്‍കോട്, മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ജയറാം നൊണ്ട, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഇസ്മയില്‍, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവര്‍ അറസ്റ്റില്‍. മൂന്ന് പേര്‍ ഒളിവിലാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്.
അനുജനെ കൊലപ്പെടുത്താന്‍ ജേഷ്ഠന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
***എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും'; മന്ത്രി വി ശിവന്‍കുട്ടി
എല്‍കെജി, യുകെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
***അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇ.ഡി നോട്ടീസ്
ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയ പ്രേരിതമാണ് ഇതെന്നുമായിരുന്നു ശിവകുമാറിന്റെ നിലപാട്.
*** കണക്കിൽ തർക്കം; വിശ്വാസികളെല്ലാം മരിച്ചെന്ന് പറഞ്ഞ് തൃശൂരിൽ വികാരി കൂട്ടമരണ കുര്‍ബാന നടത്തി
പള്ളി പണിയുടെ കണക്ക് സംബന്ധിച്ച് വികാരിയും ഇടവകക്കാരും തമ്മിൽ തർക്കം. തൃശൂർ പൂമാല ലിറ്റിൽ ഫ്ലവർ പള്ളിയിലാണ് സംഭവം. കോടികള്‍ മുടക്കി ഇവിടെ പുതിയ പള്ളി നിര്‍മിച്ചിരുന്നു. ഇതിന്റെ കണക്ക് സംബന്ധിച്ച് തർക്കത്തിനൊടുവിലാണ് വികാരി കൂട്ടമരണ കുർബാന നടത്തിയത്. പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്ന വികാരി ഫാ.ജോയസണ്‍ കോരോത്ത്
പള്ളി നിര്‍മാണത്തിന് ശേഷവും കണക്ക് അവതരിപ്പിക്കാന്‍ കൂട്ടാക്കാതിരുന്നതാണ് തര്‍ക്കങ്ങളുടെ തുടക്കം. വികാരിക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരില്‍ സംഘടിക്കുകയും ചെയ്തിരുന്നു.
***കാലവർഷം കേരളതീരത്തേക്ക്; മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നു കാലവര്‍ഷം എത്തിച്ചേരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും. 48 മണിക്കൂറില്‍ അതു ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.
***കേരള പപ്പടം ഇനി ഇന്റർനാഷണല്‍; 5.55 കോടിയുടെ ക്ലസ്റ്റർ വരുന്നു
കൊച്ചുവേളി പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം മന്ത്രി പി രാജീവ് നിർവഹിച്ചു. അടുത്തവർഷം ആദ്യത്തോടെ പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റീസ് സെന്റർ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പപ്പടം ക്ലസ്റ്റർ നിലവിൽ വരുന്നതോടെ ഉത്പാദന ചിലവ് കുറച്ച് ഗുണനിലവാരമുള്ള പപ്പടം കൂടുതലായി നിർമ്മിക്കാൻ കഴിയും. മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമ്മിക്കുന്നവ കേരള ബ്രാൻഡിൽ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു
***സംസ്ഥാനത്തിന് 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും; 3 സ്വകാര്യ മെഡി. കോളേജുകൾക്ക് കോഴ്സ് തുടരാൻ അനുമതിയില്ല
നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ടത്ര മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി. നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല.
ദേശീയം
***********
***ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ
അപകടത്തിലെ മരണസംഖ്യ 275 ആണെന്ന് വ്യക്തമാക്കി ഒഡീഷ സർക്കാർ. കണക്കെടുത്തപ്പോൾ ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയതാണ് മരണസംഖ്യ നേരത്തെ കൂടുതലാകാൻ കാരണമായതെന്നാണ് വിശദീകരണം. 275 ൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,” ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ അപകടമുണ്ടായതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞു. “ഇപ്പോൾ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് മുഴുവൻ ശ്രദ്ധയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
***ബ്രിജ് ഭൂഷണ് കുലുക്കമില്ല; ഈ മാസം 11ന് റാലിയില്‍ നടത്തും.
ഗുസ്തി ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗ് യുപിയില്‍ തന്റെ മണ്ഡലമായ കൈസര്‍ഗഞ്ജില്‍ ജൂണ്‍ 11നാണ് റാലി നടത്തുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മഹാസമ്പര്‍ക്ക് അഭിയാനാണ് റാലി സംഘടിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിന് അയോധ്യയില്‍ ബ്രിജ് ഭൂഷണ്‍ തീരുമാനിച്ചിരുന്ന റാലി മാറ്റിവച്ചിരുന്നു.
***ബിഹാറിൽ 1,710 കോടി രൂപ മുടക്കി നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
ഗംഗാ നദിക്ക് കുറുകെ പണിത സുൽത്താൻ-അഗ്‌വാനി പാലമാണ് തകർന്നത്. അപകടത്തിൽ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 1,710 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലമാണ് തകർന്നത്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. ശക്തമായ കാറ്റിൽ പാലത്തിന്റെ ഏതാനും ഭാഗങ്ങൾ 2022ൽ തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലം വീണ്ടും തകർന്നത്. ഇതോടെ പാലം നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന ആരോപണമാണ് ഉയരുന്നത്. ഹരിയാന ആസ്ഥാനമായുള്ള എസ് പി സിംഗ്ല എന്ന കമ്പനിക്കാണ് നിർമാണ കരാർ നൽകിയിരുന്നത്.
***മറാഠി നടി സുലോചന ലട്കർ അന്തരിച്ചു; ശ്രദ്ധേയയായത് അമ്മ വേഷങ്ങളിലൂടെ
മുംബൈ ∙ മുതിർന്ന മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 250 ഹിന്ദി ചിത്രങ്ങളിലും 50 മറാഠി ചിത്രങ്ങളിലും വേഷമിട്ടു.
അന്തർദേശീയം
*******************
***പാക്ക് സൈന്യം നശിപ്പിക്കാൻ ശ്രമിക്കുന്നു, ജയിലിൽ അടയ്ക്കപ്പെട്ടേക്കാം: ഇമ്രാൻ ഖാൻ
പാക്കിസ്‌ഥാൻ സൈന്യവും ഐഎസ്ഐയും ചേർന്ന് തന്റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് പാർട്ടിയെ (പിടിഐ) നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, താൻ എപ്പോൾ വേണമെങ്കിലും ജയിലിൽ അടയ്‌ക്കപ്പെട്ടേക്കാമെന്നും മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
‘‘ഞാൻ എപ്പോൾ വേണമെങ്കിലും സൈനിക കോടതിയിൽ വിചാരണ െചയ്യപ്പെടാം. അടുത്ത തിരഞ്ഞെടുപ്പിൽ എന്റെ പാർട്ടി വിജയിക്കുന്നത് തടയാനാണ് സൈന്യത്തിന്റെ ശ്രമം’’, ഇമ്രാൻ പറഞ്ഞു.
നിലവിൽ പാക്കിസ്ഥാനിൽ നടന്ന അഭിപ്രായ സർവേകളിൽ ഇമ്രാന് ജനപിന്തുണ വർധിച്ചിട്ടുണ്ട്.
കായികം
************
***തിരിച്ചടിച്ചും തിരിച്ചെറിഞ്ഞും ശ്രീലങ്ക; അഫ്‌ഗാനെതിരെ രണ്ടാം ഏകദിനത്തില്‍ വമ്പന്‍ ജയം
രണ്ടാം ഏകദിനത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ 132 റണ്‍സിന്‍റെ വിജയവുമായി ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവ്. ഹമ്പൻടോട്ടയിലെ മഹീന്ദ രജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 323 റണ്‍സ് പിന്തുടര്‍ന്ന അഫ്‌ഗാനിസ്ഥാന്‍റെ എല്ലാവരും 42.1 ഓവറില്‍ 191 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇതേ വേദിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അഫ്‌ഗാന്‍ ആറ് വിക്കറ്റിന്‍റെ അട്ടിമറി ജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം ഏഴാം തിയതി നടക്കും. ഇതില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
വാണിജ്യം
************
***ആമസോൺ ഇന്ത്യയിൽ എത്തിയിട്ട് 10 വർഷം; അമ്പരിപ്പിക്കുന്ന വളർച്ച;
ഫ്ലിപ്കാർട്ടും സ്നാപ്ഡീൽ തമ്മിൽ വാശിയോടെ മത്സരിച്ചിരുന്ന ഇന്ത്യയിലെ ഓൺലൈൻ വ്യാപാര മേഖലയിലേക്ക്, 2013 ജൂണിലാണ് ലോകത്തെ ഏറ്റവും വിലമതിപ്പുള്ള ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ രംഗപ്രേവശം ചെയ്തത്. തുടക്കത്തിൽ 100 വിൽപ്പനക്കാരുമായി ബുക്കുകളുടെ വിഭാഗത്തിലാണ് മുഖ്യമായും ആമസോൺ ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാൽ 10 വർഷം പിന്നിടുമ്പോഴേക്കും 12 ലക്ഷം വിൽപ്പനക്കാരും 40 ലക്ഷം ചെറുകിട ബിസിനസുകാരുമായി രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിൽ പടർന്നു പന്തലിച്ചുകഴിഞ്ഞു.
ഇന്നത്തെ സ്മരണ !!!
*************************
ആറ്റൂർ കൃഷ്ണപ്പിഷാരടി മ. (1876-1964)
എ.വി.ശ്രീകണ്ഠപൊതുവാൾ മ. (1910-1999)
എം. സി. ജേക്കബ് മ. (1933-2011)
ലോനപ്പൻ നമ്പാടൻ മ. (1935-2013)
പന്മന രാമചന്ദ്രൻ നായർ മ. (1931-2018)
എം. ബാലൻ പണ്ഡിറ്റ് മ. (1926-2013)
കൃഷ്ണ ചൈതന്യ മ. (1918-1994)
കുബേർനാഥ് റായ് മ. (1933-1996)
മാധവ സദാശിവ ഗോൾവൽക്കർ മ. 1906-1973)
ഒ. ഹെൻറി മ. (1862-1910),
കെയ്ൻസ് മ. (1883-1946)
പോൾ കെറസ് മ. (1916-1975),
റൊണാൾഡ് റീഗൻ മ. (1911-2004)
അന്നമനട പരമേശ്വര മാരാർ ജ. (1952-2019)
ആഡം സ്മിത്ത് ജ. (1723-1790)
ബോണിഫെസ് ജ. (1916-1990 )
ലോർക ജ. (1898-1936)
ചരിത്രത്തിൽ ഇന്ന്…
*************************
1305 - ക്ലെമന്റ് അഞ്ചാമൻമാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടീഷ് സൈനികർ പ്രിട്ടോറിയ പിടിച്ചെടുത്തു.
1915 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഡെന്മാർക്ക് ഭരണഘടന ഭേദഗതി ചെയ്തു.
1968 - അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചൽസിലെ അമ്പാസഡർ ഹോട്ടലിൽ വച്ച് സിർഹാൻ സിർഹൻ എന്ന പാലസ്തീൻകാരൻ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.
1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാൽ ആദ്യമായി തുറന്നു.
1977 - ആദ്യ പ്രായോഗിക പെഴ്സണൽ കമ്പ്യൂട്ടർ ആയ ആപ്പിൾ രണ്ട് വില്പ്പന യാരംഭിച്ചു.
1984 - സുവർണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.
2006 - സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
1985 - "പഞ്ചാബ് മോഡൽ പ്രസംഗം" എന്ന ആരോപണത്തെ തുടർന്ന് ആർ ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചു.
1997 - ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം പ്രവർത്തനമാരംഭിച്ചു.
2006 - സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2017 - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നടന്നു.
2017 - മോണ്ടെനെഗ്രോ നാറ്റോയുടെ 29-ാമത്തെ അംഗമായി.
2017 - ആറ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ, ഈജിപ്ത്, ലിബിയ, സൗദി അറേബ്യ, യെമൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
2020 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) 1979 ന് ശേഷം ആദ്യമായി എഎഫ്‌സി വിമൻസ് ഏഷ്യൻ കപ്പ് 2022 ന്റെ ഹോസ്റ്റിംഗ് അവകാശം ഇന്ത്യക്ക് നൽകി.
2020 - ഐക്യരാഷ്ട്ര സംഘടനയുടെ വികസനത്തിനും സമാധാനത്തിനുമായി ദരിദ്രരുടെ ഗുഡ്‌വിൽ അംബാസഡറായി മധുര സ്വദേശിനിയായ 13 വയസ്സുള്ള നേത്രയെ നിയമിച്ചു.
0 അഭിപ്രായങ്ങള്‍