മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡ്രൈ ഡേ ആചരിച്ചു.
മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡ്രൈ ഡേ ആചരിച്ചു.പ്രത്യേക ആരോഗ്യ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജ ടീച്ചർ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.തുടർന്ന് കുട്ടികൾ ഡ്രൈഡേ പ്രതിജ്ഞ എടുത്തു. രണ്ടുമണിക്കൂർ നീണ്ടുനിന്ന ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും സജീവ പങ്കാളികളായി.
എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളിൽ ഡ്രൈ ഡേ ആചരിക്കണമെന്നും ഞായറാഴ്ചകളിൽ വീട്ടിൽ ഡ്രൈ ഡേ ആചരിക്കണം എന്നും പ്രധാന അധ്യാപിക കുട്ടികളെ പ്രത്യേകം ഓർമ്മിപ്പിച്ചു.
തുടർന്നും വാർത്തകളും അറിയിപ്പുകളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ