കെ.കെ ചന്ദ്രൻ 10 - മത് അനുസ്മരണം സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും അകമലയിൽ നടന്നു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി, സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച കെ.കെ ചന്ദ്രൻ 10 - മത് അനുസ്മരണം സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും അകമലയിൽ നടന്നു.
മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം എ വേലായുധൻ അദ്ധ്യക്ഷനായി. സി പി ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം എം ആർ സോമനാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഇ എം സതീശൻ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, കെ എ മഹേഷ്, ജോൺസൺ പോണല്ലൂർ, എ എ ചന്ദ്രൻ, പി സതീഷ് കുമാർ,കെ പി തോമസ് എന്നിവർ സംസാരിച്ചു.
തുടർന്നും വാർത്തകളും അറിയിപ്പുകളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ