നരേന്ദ്രമോദി സർക്കാരിന്റെ 9 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഗുണഭോക്തൃ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി ഉദ്ഘാടനം ചെയ്തു.



 നരേന്ദ്രമോദി സർക്കാരിന്റെ 9 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഗുണഭോക്തൃ സമ്മേളനം വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വെച്ച് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി  മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ അദ്യക്ഷത വഹിച്ച യോഗത്തിൽ വടക്കാഞ്ചേരി  മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു സ്വാഗതവും കൈപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി നന്ദകുമാർ നന്ദിയും രേഖപെടുത്തി.



 യോഗത്തിൽ വടക്കാഞ്ചേരി  അസംബ്ലളി മണ്ഡലം ഇൻചാർജ് ഇ ചന്ദ്രൻ, വടക്കാഞ്ചേരി  മണ്ഡലം പ്രഭാരി പി. കെ മണി, ജില്ലാ സെക്രട്ടറി ധന്യ രാമചന്ദ്രൻ വടക്കാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ സി.വി കൈപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ബിജീഷ് ഭാസ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വടക്കാഞ്ചേരി കൈപ്പറമ്പ് മണ്ഡലത്തിലെ നിരവധി മണ്ഡലം മോർച്ച പഞ്ചായത്ത് ഭാരവാഹികളും ഗുണഭോക്താക്കാളും യോഗത്തിൽ സംബന്ധിച്ചു 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍