തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിമാന്‍റ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍റില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

 തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  റിമാന്‍റ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍റില്‍ കഴിയുന്ന  കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എക്സറെ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.. ഇന്നലെ വെെകീട്ടാണ് സംഭവം. ലുധീഷിനെ കേസിനായി കോടതിയില്‍ കൊണ്ട് പോയി തിരികെ ജയിലിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.

ഇയാള്‍  രഹസ്യഭാഗത്ത് എന്തോ ഒളിപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.  തുടര്‍ന്ന്  എക്സ് റേ പരിശോധനയ്ക്ക് തൃശ്ശൂര്‍ ഗവ. മെഡി.കോളേജില്‍  എത്തിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ലുധീഷ് ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞു. എക്സ് റേക്ക് വിസമ്മതിച്ച ഇയാള്‍  മണിക്കൂറുകളോളം  ജയില്‍ ജീവനക്കാരുമായി മല്‍പ്പിടുത്തം നടത്തി.

ഇതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഒടുവില്‍   മെഡിക്കല്‍ കോളേജ് പോലീസും, കൂടുതല്‍ ജയില്‍ ഉദ്യോഗസ്ഥരും എത്തി കീഴ്പ്പെടുത്തി അര്‍ദ്ധരാത്രിയോടെ എക്സ്റേയ്ക്ക് വിധേയനാക്കി. ഒടുവില്‍  പരിശോധനയില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച ഒരു പൊതി ബീഡിയും കണ്ടെടുത്തു.

ദൃശ്യങ്ങൾ കാണാം👇

 

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍