1198 എടവം 17
ചിത്തിര / ഏകാദശി
2023 മെയ് 31, ബുധൻ
ഇന്ന്;
ലോക പുകയില വിരുദ്ധദിനം !
്്്്്്്്്്്്്്്്്്്്്്്്്്
ദേശീയ ശ്രവണ സരംക്ഷണ ദിനം !
ലോക നീര്‍നായ് ദിനം! [World otter day]
****************************************
. വെബ് ഡിസൈനർ ഡേ !
* ബ്രൂണി: ആനിവേഴ്സറി ഓഫ് റോയൽ
ബ്രൂണി മലയ് റെജിമന്റ്
* USA;
National Senior Health & Fitness Day
Infidelity Hurts Awareness Day
National Flip Flop Day !
ഇന്നത്തെ മൊഴിമുത്ത് …
്്്്്്്്്്്്്്്്്്്്്്
"പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവു പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും"
. - മാധവിക്കുട്ടി
(നീര്‍മാതളം പൂത്തകാലം.)
************************
ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ. ലീലാ ഓംചേരിയുടെയും(1929),
സി പി എം പാർട്ടിയുടെ പ്രവർത്തകയും കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ നിയമസഭാ സാമാജികയുമായ പി. അയിഷാ പോറ്റിയുടെയും (1958),
ആധുനിക മലയാള കവിതയിൽ വിരളം ആയ കവിതയിലൂടെ കഥപറയുന്ന ശൈലി ഉപയോഗിക്കുന്ന ഉത്തരാധുനിക കവികളിൽ ഒരാളായ മനോജ് കുറൂറിന്റെയും (1971),
വീട്ടിലേക്കുള്ള വഴിയടക്കം പല നല്ല സിനിമകളും. സംവിധാനം ചെയ്ത മലയാള ചലച്ചിത്ര സംവിധായകനും ഹോമിയോ ഡോക്ടറുമായ ബിജുകുമാർ ദാമോദരൻ എന്ന ഡി. ബിജുവിന്റെയും (1971),
കൊളാഷും ഇൻസ്റ്റലേഷനുകളുമായി സ്വദേശത്തും വിദേശത്തും ധാരാളം പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ശ്രദ്ധേയനായ ചിത്രകാരൻ ടി.ആർ. ഉപേന്ദ്രനാഥിന്റെയും(1969),
ഇന്ത്യൻ വിവരസാങ്കേതികവിദ്യ കമ്പനിയായ മൈൻഡ്ട്രി ലിമിറ്റഡിന്റെസ്ഥാപകരിൽ ഒരാളും മുൻ ചെയർമാനുമായ സുബ്രതോ ബഗ്ചിയുടെയും (1957),
ഹോളിവുഡ്ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയറിന്റെയും(1930),
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI) യുടെ ദേശീയ പ്രസിഡൻറ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ, എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം, ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും ,ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം എന്നീ നിലകളിൽ പ്രശസ്തനായ ഇ. അബുബേക്കറുടെയും (1952)ജന്മദിനം!
. *************
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***മെഡലുകൾ ഗംഗയിലൊഴുക്കിയില്ല: ഗുസ്‌തി താരങ്ങളെ പിൻതിരിപ്പിച്ച് കർഷകർ
നേടിയ മെഡലുകൾ ഹരിദ്വാറിലെ ഗംഗാ നദിയിൽ ഒഴുക്കാനെത്തിയ ഗുസ്‌തി താരങ്ങളെ പിൻതിരിപ്പിച്ച് ചേർത്തുനിർത്തി കർഷക ഭാരതം. നീതിനിഷേധിക്കപ്പെട്ട, തെരുവിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിന് വിധേയരായ സാക്ഷി മലിക്കടക്കമുള്ളവരാണ് ഒളിമ്പിക്‌സ് മെഡലടക്കം പ്രതിഷേധ സൂചകമായി ഗംഗയിൽ ഒഴുക്കാൻ എത്തിയത്. അവസാന നിമിഷം കേന്ദ്രസർക്കാർ താരങ്ങളെ പിൻതിരിപ്പിക്കാനെത്തുമെന്ന് കരുതിയെങ്കിലും ആരുമെത്തിയില്ല.
ഗംഗാ തീരത്ത് കണ്ണീർവറ്റിയ മുഖവുമായി നെഞ്ചിൽ മെഡലുകൾ ചേർത്ത് പിടിച്ച് തളർന്നിരുന്ന രാജ്യത്തിന്റെ പെൺമക്കളെ മണ്ണിൽ പണിയെടുക്കുന്നവരുടെ കർഷക കരങ്ങൾ ഗ്രഹിച്ചു. രാത്രി ഏഴരയോടെ മെഡലുകൾ ഏറ്റുവാങ്ങിയ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള കർഷക നേതാക്കൾ താരങ്ങളെ ആശ്വസിപ്പിച്ച് പിന്തിരിപ്പിച്ചു. രണ്ടര മണിക്കൂറാണ് ദസറ ദിനത്തിൽ ഗംഗ തീരത്തെ ഹർ കി പൗരി ധർമ സമരവേദിയായത്.
***മഴക്കാല തയ്യാറെടുപ്പു ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജൂൺ 4ന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാൽ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യ ആഴ്ചയിൽ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടർമാരുടെയോ നേതൃത്വത്തിൽ ഇത്തരത്തിൽ യോഗം ചേരണം. അതിൽ ഓരോപ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പ്രാദേശികം
***************
***സോണ്‍ടയുമായുള്ള കരാര്‍ റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍; ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യും
ബ്രഹ്‌മപുരത്ത് ബയോമൈനിങ് ഏറ്റെടുത്ത സോണ്‍ട ഇന്‍ഫ്രാ ടെക്കുമായുള്ള എല്ലാ കരാറും കൊച്ചി കോര്‍പ്പറേഷന്‍ റദ്ദാക്കി.
സോണ്‍ടയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ പുതിയ കമ്പനിക്കായിരിക്കും കരാര്‍. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തത്.
‘ബയോമൈനിങ് മുതലുള്ള കാര്യങ്ങളില്‍ സോണ്‍ടയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ കൊച്ചി കോര്‍പ്പറേഷന്‍ സമയാസമയം നോട്ടീസ് നല്‍കി കമ്പനിയെ അറിയിച്ചിട്ടുണ്ട്.
***നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു
കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഹരീഷിന്‍റെ ചികിത്സചെലവുകള്‍ക്കായി ധനസഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തുവന്നിരുന്നു.
***കോഴിക്കോട് കൊടുവള്ളിയിൽ വീട്ടുമുറ്റത്തു നിന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു
കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. മൂന്നരയോടെ ആരംഭിച്ച മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപ പ്രദേശമായ ആവിലോറയില്‍ ഒരു
സ്ത്രീക്ക് ഇടിമിന്നലേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
***കാസർഗോഡ് 2800 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റനേറ്ററുകൾ; വൻ സ്ഫോടക വസ്തുവേട്ട
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ ഉഗ്ര സ്ഫോടന ശേഷിയുള്ള വസ്തുക്കൾ പിടികൂടി. സംഭവത്തിൽ മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ അറസ്റ്റ് ചെയ്തു.
***ഹജ്ജ് 2023: കൊച്ചിയില്‍ നിന്നുള്ള ആദ്യ വിമാനം ജൂൺ ഏഴിന് പുറപ്പെടും
ഹജ്ജ് തീർത്ഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചിവിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി സിയാൽ. തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം
***സ്‌കൂളുകളിൽ 12 ശനിയാഴ്‌ച പ്രവൃത്തിദിനമാക്കണം ; ക്യുഐപി യോഗ ശുപാർശ
പൊതുവിദ്യാലയങ്ങളിൽ 220 പ്രവൃത്തിദിനം സാധ്യമാക്കാൻ പുതിയ അധ്യയന വർഷം 12 ശനിയാഴ്‌ച പ്രവൃത്തിദിനമാക്കാൻ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാർശ ചെയ്‌തു. എന്നാൽ, ആഴ്‌ചയിൽ തുടർച്ചയായി ആറ് ദിവസം ക്ലാസുണ്ടാകില്ല. ഇടയിൽ അവധി ദിനങ്ങൾ വരുന്ന ആഴ്‌ചകളിൽ ശനി പ്രവൃത്തിദിനമാകും. വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നൽകാൻ ചേർന്ന ക്യുഐപി യോഗമാണ് ഈ ശുപാർശ നൽകിയത്
***കോൺഗ്രസ് നേതാവിന്റെ വായ്‌പ തട്ടിപ്പ് ; കർഷകൻ ജീവനൊടുക്കി
കെപിസിസി ജനറൽ സെക്രട്ടറിയുടെ വായ്‌പാ തട്ടിപ്പിനിരയായ കർഷകൻ ജീവനൊടുക്കി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രൻ നായരാണ് (60) വിഷം കഴിച്ച് മരിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക് വഴിയായിരുന്നു തട്ടിപ്പ്.
***കേന്ദ്രത്തിന് പ്രതിപക്ഷത്തിന്റെ പരോക്ഷ പിന്തുണ: മുഖ്യമന്ത്രി
കേരളത്തെ ഏതുവിധേന ശ്വാസം മുട്ടിക്കാമെന്നാലോചിക്കുന്ന കേന്ദ്രസർക്കാരിനെ കേരളത്തിലെ പ്രതിപക്ഷം പരോക്ഷമായി പിന്തുണയ്‌ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായം പറയാൻ സമയമായിട്ടില്ലെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറയുന്നത്. ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണ് അഭിപ്രായം പറയുക? കേരളത്തിന് നൽകേണ്ടതെല്ലാം നൽകിയെന്ന് കേന്ദ്ര മന്ത്രി പറയുന്നതും അഭിപ്രായം പറയാനായില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതും തമ്മിൽ വ്യത്യാസമില്ല.
***എഴ് വർഷം കൊണ്ട് വിതരണം ചെയ്‌തത് മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ: മുഖ്യമന്ത്രി
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രം ഒന്നേ കാൽ ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്‌തു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 40000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 67000ന് മുകളിലേക്ക് അത് എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഞ്ചൽ വാലി-പമ്പാവാലി പ്രദേശങ്ങളിലെ പട്ടയവിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയം
***********
***യുപിയില്‍ 129 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യത്തീംഖാനയ്‌ക്കെതിരേ ലൈസന്‍സില്ലെന്ന് കേസ്
കാണ്‍പൂര്‍: യുപിയിലെ യത്തീം ഖാനയ്ക്കെതിരെ (മുസ്ലീംഅനാഥാലയം) കേസ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡില്‍ നിന്നും ആവശ്യമായ ലൈസന്‍സില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജയ്ദീപ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
***കെജ്രിവാൾ-യെച്ചൂരി കൂടിക്കാഴ്ച, കേന്ദ്രത്തിന്റെ വിവാദ ഓർഡിനൻസിനെതിരായ ബില്ലിന് സിപിഎം പിന്തുണ
ദില്ലി സര്‍ക്കാരിനെതിരായ കേന്ദ്രസർക്കാരിന്‍റെ വിവാദ ഓർഡിനൻസിനെതിരെ പിന്തുണ തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിപിഎം ആസ്ഥാനത്ത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തി. പാർലമെന്‍റില്‍ ബിൽ അവതരിപ്പിക്കുമ്പോള്‍ സിപിഎം പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി ഉറപ്പ് നൽകി. ദില്ലി വിദ്യാഭ്യാസ മന്ത്രി അതിഷി സിങ്, എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദില്ലിയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്‍റേതെന്നും ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഒരു വ്യക്തിയുടെ വിഷയമല്ല, രാജ്യത്തെ ജനങ്ങളുടെ പ്രശ്നമാണിതെന്നായിരുന്നു കോൺഗ്രസ് പിന്തുണയെ കുറിച്ചുള്ള ചോദ്യത്തിന് കെജ്രിവാളിന്റെ പ്രതികരണം.
***കഞ്ചാവ് കടത്ത്: ബജ്റംഗദൾ നേതാവ് പിടിയിൽ
മധ്യപ്രദേശിൽ ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ-ദൾ നേതാവ് പിടിയിൽ. പന്ന ജില്ലാ കൺവീനർ സുന്ദരം തിവാരിയും സുഹൃത്ത് ജയ് ചൗരസ്യയുമാണ് തിങ്കളാഴ്ച പിടിയിലായത്. സത്-ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ ആർപിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 22 കിലോ കഞ്ചാവും രണ്ടുലക്ഷത്തോളം വിലവരുന്ന മരിജുവാനയും ഇവരിൽ നിന്ന് പിടികൂടി.
***ഫണ്ട് വെട്ടിക്കുറയ്‌ക്കൽ: വി ശിവദാസൻ എംപി ധനമന്ത്രിക്ക് കത്ത് നൽകി
കേരളത്തോട് അനീതി കാണിക്കുന്ന കേന്ദ്രസാമ്പത്തിക നയം തിരുത്തണമെന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി ധനകാര്യ മന്ത്രി നിർമല സീതാരാമന് കത്തെഴുതി. നികുതി വരുമാന വിതരണത്തിൽ ധനകാര്യ കമീഷൻ വിഹിതം വെട്ടിക്കുറച്ചതിന്റെ ആഘാതം കേരളം നേരത്തെ തന്നെ നേരിട്ടിരുന്നു. പത്താം ധനകാര്യ കമ്മീഷൻ പ്രകാരം കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇത് 1.92 ശതമാനമായി കുറച്ചു. അഞ്ച് വർഷത്തേക്ക് കേരളത്തിന് അനുവദിച്ച തുക 1,63,920 കോടി രൂപയിൽ നിന്ന് 81,326 കോടി രൂപയായി കുറഞ്ഞു.
അന്തർദേശീയം
*******************
***സൗദിയുടെ ഉഗ്രന്‍ നീക്കം; ഇന്ത്യ തടസം പറയില്ല, ചൈനയ്ക്കും സന്തോഷം, ബ്രിക്‌സ് ബാങ്കില്‍ ചേര്‍ന്നേക്കും
സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രധാന ശക്തികളിലൊന്നാണ് സൗദി അറേബ്യ. വന്‍ ശക്തികളായ വികസ്വര രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ബ്രിക്‌സ് ബാങ്കില്‍ സൗദി അറേബ്യയും ചേരുമെന്നാണ് പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സൗദി കൂടി ചേരുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ അപ്രമാദിത്വം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍
***മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം, കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് ചെറിയ തോതിലുള്ള കേടുപാടുകള്‍ പറ്റിയെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഗുരുതരമായ കേടുപാടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ അടിയന്തര സേവനങ്ങളും സംഭവസ്ഥലത്തുണ്ടെന്നും സെർജി സോബിയാനിൻ പറഞ്ഞു.
കായികം
************
***അഞ്ചാം ഐപിഎല്‍ കിരീടം ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ് സ്
ദില്ലി: ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാം കിരീടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനും ചെന്നൈക്കായി.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴയെത്തിയപ്പോള്‍ വിജയലക്ഷ്യം 171 ആയി പുനര്‍നിശ്ചയിച്ചു. ചെന്നൈ 15 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറിക്കടക്കുകയും ചെയ്തു.
വാണിജ്യം
************
***17,000 കോടി ബാങ്കിലേക്കെത്തി; 2000 നോട്ടുകൾ തിരിച്ചെത്തുന്നു, കണക്ക് വ്യക്തമാക്കി എസ്ബിഐ
17000 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ നിക്ഷേപമായോ? മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായോ മാറ്റി വാങ്ങുകയോ ചെയ്‌തതായി എസ്‌ബിഐ ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞു.
ബാങ്കിലേക്കെത്തിയ 17000 കോടിയിൽ 14000 കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും 3000 കോടി രൂപ കൈമാറ്റം ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ ഉണ്ടാകുക
***വീണ്ടും വീണ് സ്വര്‍ണ വില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
വമ്പന്‍ ഇടിവിലാണ് സ്വര്‍ണ വില
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5555 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4600 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
***ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്; കാശ് പോകില്ല, റീഫണ്ട് ലഭിക്കും
രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് നേരത്തെ മെയ് 30 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയിരുന്നു. മെയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാകുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു.
***രണ്ടാം ദിനവും നേരിയ നേട്ടത്തിൽ ഓഹരി വിപണി
ബിഎസ്ഇ സെൻസെക്സ് 122.75 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,969.13-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35.20 പോയിന്റ് നേട്ടത്തിൽ 18,633.85-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ നാലാം ദിനമാണ് ഓഹരി വിപണി നേട്ടത്തിലേറുന്നത്
ഇന്നത്തെ സ്മരണ !!!
*************************
കമല സുരയ്യ മ. (1934 -2009),
സി. അന്തപ്പായി മ. (1862-1936 ).
ജോൺ എബ്രഹാം മ. (1937-1987)
ഏറ്റുമാനൂര്‍ ഗോപാലൻ മ. (1996)
കെ.കെ.വാസുമാസ്റ്റർ മ. (1922-2010 )
പ്രൊഫ. കെ. ഗോപാലകൃഷ്ണൻ
(കെ.ജി.ചെത്തല്ലൂർ) മ. (-2012)
ടി ആർ മഹാലിംഗം മ. ( 1926-1986)
സുഭാഷ് ഗുപ്ത മ. (1929-2002)
അനിൽ ബിശ്വാസ് മ. (1914 -2003)
ബ്രജ നാഥ് രഥ മ. (1936-2014)
മൈക്കേൽ ഡാവിറ്റ് മ. (1846 -1906 )
എലിസബത്ത് ബ്ലാക്ക്വെൽ മ.(1821-1910)
പി.കെ. മന്ത്രി ജ. (1933-1984 )
കെ.സി.എസ്. പണിക്കർ ജ. (1911-)
ആഞ്ഞം കൃഷ്ണൻ നമ്പൂതിരി ജ.(1934-2011 )
അഹല്യഭായ് ഹോൾക്കർ ജ.(1725-1795)
പങ്കജ് റോയ് ജ. (1928-2001)
വാൾട് വിറ്റ്മാൻ ജ. (1819 -1892 )
ജൂലിയസ് പെട്രി ജ. (1852-1921)
നോര്‍മന്‍ വിന്‍സെന്റ് പീല്‍ ജ.(1898-1993)
ചിയെൻ ഷിയുങ് വു ജ.(1912-1997)
ഫാസ്‌ബൈന്‍ഡർ ജ.(1945-1982)
ചരിത്രത്തിൽ ഇന്ന്
**********************
1774 - തപാൽ സേവനം പൊതുജനങ്ങൾക്കു ലഭ്യമാക്കാനായി ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ് കൽക്കട്ട ജനറൽ പോസ്റ്റ് ഓഫിസ് ആരംഭിച്ചു
1893 - സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ യു.എസ് യാത്ര ബോംബെയിൽ നിന്ന് . എസ്എസ് പെനിൻസുലാർ' എന്ന കപ്പലിൽ ആരംഭിച്ചു.
1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
1911 - ടൈറ്റാനിക്' കപ്പൽ നീറ്റിലിറക്കി അയർലൻഡിലെ ബെൽഫാസ്റ്റിൽ വിക്ടോറിയ ചാനലിലാണ് ആദ്യം ഇറക്കിയത്.
1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.
1987 - സംവിധായകൻ ജോൺ ഏബ്രഹാം കോഴിക്കോട് മിഠായിത്തെരുവിലെ കെട്ടിടത്തിൽനിന്നു വീണു മരിച്ചു. അമ്മ അറിയാൻ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, വിദ്യാർഥികളെ ഇതിലെ ഇതിലെ, അഗ്രഹാരത്തിലെ കഴുത എന്നിവയാണു സംവിധാനം ചെയ്‌ത ചിത്രങ്ങൾ.
2003 - എയർ ഫ്രാൻസ് അതിന്റെ കോൺകോർഡ് വിമാനങ്ങളുടെ കൂട്ടത്തിൽ നിന്ന് വിരമിച്ചു.
2005 - വാനിറ്റി ഫെയർ മാർക്ക് ഫീൽറ്റ് " ഡീപ്പ് ത്രോട്ട് " ആണെന്ന് വെളിപ്പെടുത്തുന്നു .
2008 - ഉസൈൻ ബോൾട്ട് 100 മീറ്റർ സ്പ്രിന്റിൽ ലോക റെക്കോർഡ് തകർത്തു, കാറ്റിൽ നിയമപരമായ (+1.7 മീ/സെക്കൻഡ്) 9.72 സെക്കൻഡ്
2010 - ഗാസ മുനമ്പിലെ നിലവിലുള്ള ഉപരോധം തകർക്കാൻ അന്താരാഷ്ട്ര ജലാശയത്തിലായിരിക്കെ ഇസ്രായേലി ഷായെറ്റെറ്റ് 13 കമാൻഡോകൾ ഗാസ ഫ്രീഡം ഫ്ലോട്ടില്ലയിൽ കയറി ; തുടർന്നുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ ഫ്ലോട്ടില്ലയിലെ ഒമ്പത് തുർക്കി പൗരന്മാർ കൊല്ലപ്പെട്ടു.
2013 - ഛിന്നഗ്രഹം 1998 QE2 ഉം അതിന്റെ ചന്ദ്രനും അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്നു .
2013 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒക്ലഹോമയിലെ എൽ റെനോയ്ക്ക് സമീപം 2.6 മൈൽ വീതിയുള്ള ടൊർണാഡോ ആക്രമണം എട്ട് മരണങ്ങൾക്കും (മൂന്ന് കൊടുങ്കാറ്റ് പിന്തുടരുന്നവർ ഉൾപ്പെടെ) 150-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി.
2016 - സിറിയൻ ആഭ്യന്തരയുദ്ധം : ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിൽ (ISIL) നിന്ന് മാൻബിജ് നഗരം പിടിച്ചെടുക്കാൻ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (SDF) മാൻബിജ് ആക്രമണം ആരംഭിച്ചു .
2017 - തിരക്കിനിടയിൽ ജർമ്മൻ എംബസിക്ക് സമീപമുള്ള കാബൂളിലെ തിരക്കേറിയ കവലയിൽ ഒരു കാർ ബോംബ് പൊട്ടിത്തെറിച്ചു , 90 ലധികം പേർ കൊല്ലപ്പെടുകയും 463 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 - വെർജീനിയയിലെ വിർജീനിയ ബീച്ചിലെ ഒരു മുനിസിപ്പൽ കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പുണ്ടായി , ഷൂട്ടർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു
0 അഭിപ്രായങ്ങള്‍