പൊതുസേവന മേഖല അഴിമതിരഹിതവും കാര്യക്ഷമവുമാക്കും : മന്ത്രി കെ രാധാകൃഷ്ണൻ



പൊതുസേവന മേഖല അഴിമതിരഹിതവും കാര്യക്ഷമവുമാക്കുമെന്നും കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനവും പി എം എ വൈ ആവാസ് പ്ലസ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 





 എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങൾക്കു ലഭിച്ച അധികാരവും സമ്പത്തും ഉപയോഗിച്ച് ജനങ്ങൾക്ക് മികച്ച സേവനം എത്തിക്കുന്നതിൽ മത്സരിക്കണം.  വളരെ മികച്ച മത്സരമാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരിക്കുന്നത്. ഓഫീസുകൾ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാകണമെന്നും പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ നല്ല രീതിയിൽ പരിഹാരം കാണാനാകണമെന്നും മന്ത്രി പറഞ്ഞു.





 ചടങ്ങിൽ സേവ്യർ  ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ എം ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍