വടക്കാഞ്ചേരി : സമഗ്ര ശിക്ഷ കേരള വടക്കാഞ്ചേരി ബി ആർ സി ക്ക് കീഴിലുള്ള ക്ലസ്റ്റർ റിസോഴ്സ് സെൻ്ററുകളിൽ ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ കോർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യത ടി ടി സി, ഡിഗ്രി, ബിഡ് / എം എഡ് കൂടാതെ കെറ്റും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ യോടെപ്പം ബയോ ഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 10 ന് വൈകിട്ട് 4 നു മുമ്പ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി ആർ സി വടക്കാഞ്ചേരി ഗവ എൽ പി സ്കൂൾ ഗേൾസ് കോമ്പൗണ്ട്, പാലസ് റോഡ് ,വടക്കാഞ്ചേരി തൃശൂർ 68 05 82: എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 04484 296 665.


0 അഭിപ്രായങ്ങള്‍