സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന "എന്റെ കേരളം" പ്രദർശന വിപണന മേളയുടെ പവലിയന്റെ നിർമ്മാണം കളക്ടർ സന്ദർശിച്ച് വിലയിരുത്തി.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  നടക്കുന്ന "എന്റെ കേരളം"  പ്രദർശന വിപണന മേളയുടെ പവലിയന്റെ നിർമ്മാണം സന്ദർശിച്ച് വിലയിരുത്തി. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിലാണ് മേള സംഘടിപ്പിക്കുന്നത്.





മെയ് 9 മുതൽ 15 വരെ നടക്കുന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും. സന്ദർശനത്തിൽ എഡിഎം ടി മുരളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, തൃശൂർ തഹസിൽദാർ ടി ജയശ്രീ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍